Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടെക്സസിൽ നിന്നുള്ള അനിക അമേരിക്കൻ ടോപ്പ് യംഗ് സയന്റിസ്റ്റ്

ടെക്സസിൽ നിന്നുള്ള അനിക അമേരിക്കൻ ടോപ്പ് യംഗ് സയന്റിസ്റ്റ്

പി.പി. ചെറിയാൻ

ഫ്രിസ്‌കോ (ടെക്സസ്): അഞ്ചാം ഗ്രേഡ് മുതൽ എട്ടാം ഗ്രേഡ് വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ശാസ്ത്ര-സാങ്കേതികവിദ്യയിൽ ടെക്സസിലെ ഫ്രിസ്‌കോയിൽ നിന്നുള്ള എട്ടാം ഗ്രേഡ് വിദ്യാർത്ഥി അനിക ചെബ്രോലു അമേരിക്കൻ ടോപ്പ് യംഗ് സയന്റിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു.

3 മില്യൺ, ഡിസ്‌കവർ എഡ്യൂക്കേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ദൈനംദിന ജീവിതത്തിൽ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന വിഷയത്തിൽ പ്രദർശിപ്പിച്ച വീഡിയോ ഡമോൺസ്ട്രേഷനാണ് അനികയെ വിജയിയായി പ്രഖ്യാപിച്ചത്. 25000 ഡോളറാണ് അനികയ്ക്ക് സമ്മാനതുകയായി ലഭിക്കുക.

അവസാനമായി ജഡ്ജിമാർ തെരഞ്ഞെടുത്ത പത്തുപേരിൽ പകുതിയും സൗത്ത് ഏഷ്യൻ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു.

കോവിഡ് 19-നെ പ്രതിരോധിക്കാനുള്ള മരുന്നാണ് അനിക വികസിപ്പിച്ചെടുത്തത്. ഒക്ടോബർ 12,13 തീയതികളിൽ നടന്ന മത്സരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വെർച്വൽ ഇന്റർവ്യൂവിലൂടെ വിജയിയെ കണ്ടെത്തിയത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾ പരിശോധിച്ചശേഷമാണ് ഫൈനൽ ലിസ്റ്റിൽ പത്തുപേർ സ്ഥാനം പിടിച്ചത്.

ലോകമെങ്ങും മഹാമാരിയുടെ പ്രത്യാഘാതങ്ങൾ നേരിടുമ്പോൾ ആ വിഭാഗത്തിൽ പുതിയൊരു സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത അനികയ്ക്ക് തന്നെ വിജയിക്കാൻ സാധിച്ചതിൽ 3 എം കോർപറേറ്റ് സീനിയർ വൈസ് പ്രസിഡന്റ് ഡെന്നിസ് റൂഥർ ഫോർഡ് പ്രത്യേകം അഭിനന്ദനം രേഖപ്പെടുത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP