Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിലൻ വാർഷികാഘോഷങ്ങൾ സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖൻ ഉദ്ഘാടനം ചെയ്യും

മിലൻ വാർഷികാഘോഷങ്ങൾ സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖൻ ഉദ്ഘാടനം ചെയ്യും

ജോയിച്ചൻ പുതുക്കുളം

ഡിട്രോയിറ്റ്: മിലൻ (മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷൻ) രണ്ടു പതിറ്റാണ്ടു കാലത്തെ സാഹിത്യ സേവനങ്ങളും ഭാഷാ പരിപോഷണ പ്രവർത്തനങ്ങളും പൂർത്തിയാക്കി ഡിസംബർ 12 ന് ഇരുപതാം വാർഷികം സൂം വെബ്നാറിലൂടെ ആഘോഷിക്കുന്നു.

കേരള സാഹിത്യ അക്കാദമി ചെയർമാനും മലയാളികളുടെ പ്രിയപ്പെട്ട കഥാകാരനുമായ വൈശാഖൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. ചുരുങ്ങിയ കാലംകൊണ്ട് സഹൃദയ മനസ്സുകളിൽ ഇടം നേടിയ പ്രമുഖ നോവലിസ്റ്റ് കെ.വി. മോഹൻകുമാർ മുഖ്യാതിഥിയും, യു.എൻ. രക്ഷാസമിതി ദുരന്തനിവാരണ സേന മേധാവിയും പരിസ്ഥിതി പ്രവർത്തകനുമായ മുരളി തുമ്മാരുകുടി, സാഹിത്യ അക്കാദമി മുൻ അംഗവും മുൻ വനിതാകമ്മീഷൻ മെമ്പറും എഴുത്തുകാരിയുമായ ഡോ. പ്രമീളാ ദേവി എന്നിവർ പ്രസംഗികരുമായി പങ്കെടുക്കും.

ലാന പ്രസിഡന്റ് ജോസൻ ജോർജ്, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് രാജേഷ് കുട്ടി, കേരളാ ക്ലബ് പ്രസിഡന്റ് അജയ് അലക്സ്, ഇന്ത്യ ലീഗ് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് ജോർജ് വന്നിലം എന്നിവർ ആശംസകൾ അർപ്പിക്കുന്ന സമ്മേളനത്തിൽ വ്യത്യസ്ത തലമുറകളിലെ ശ്രദ്ധേയരായ അഞ്ചു കവികളുടെ കവിതകൾ കോർത്തിണക്കികൊണ്ടുള്ള ഒരു കാവ്യോപഹാരവും ഒരുക്കുന്നു.

മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലുള്ള പ്രമുഖരായ മുപ്പതിൽപരം എഴുത്തുകാരെ മിഷിഗൺ മലയാളികൾക്ക് നേരിട്ട് പരിചയപ്പെടുത്തിയ മിലന്റെ ഇരുപതു വർഷങ്ങളിലെ പ്രവർത്തനങ്ങൾ അനുസ്മരിക്കുന്ന ഒരു സമ്പുർന്ന സ്മരണികയും തദവസരത്തിൽ പ്രകാശനം ചെയ്യുന്നു. സ്മരണികയുടെ എഡിറ്റോറിയൽ സമിതിയിൽ ദിലീപ് നമ്പീശൻ, സലിം മുഹമ്മദ്, ഡോ: ശാലിനി ജയപ്രകാശ്, ജോർജ് വന്നിലം, വിനോദ് കൊണ്ടൂർ എന്നിവരും പ്രചാരണ വിഭാഗത്തിൽ സാജൻ ഇലഞ്ഞിക്കൽ, രാജേഷ്‌കുട്ടി, ദിനേശ് ലക്ഷ്മണൻ എന്നിവരും പ്രവർത്തിച്ചുവരുന്നു.

എല്ലാ ഭാഷാ സ്നേഹികളുടെയും സാഹിത്യ ആസ്വാദകരുടെയും സാന്നിധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് സുരേന്ദ്രൻ നായർ, ആഘോഷക്കമ്മിറ്റി ചെയർമാൻ മാത്യു ചെരുവിൽ സ്ഥാപക സെക്രട്ടറിയും വൈസ് പ്രസിഡന്റുമായ തോമസ് കർത്താനാൽ സെക്രട്ടറി അബ്ദുൾ പുന്നിയുർക്കുളം ട്രഷറർ മനോജ് കൃഷ്ണൻ എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP