Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ അടിസ്ഥാന ഫുട്ബോൾ വിപുലീകരണം ലക്ഷ്യം; യങ് ബ്ലാസ്റ്റേഴ്സ് സ്പോർട്ഹുഡുമായി കൈകോർക്കുന്നു

കേരളത്തിലെ അടിസ്ഥാന ഫുട്ബോൾ വിപുലീകരണം ലക്ഷ്യം; യങ് ബ്ലാസ്റ്റേഴ്സ് സ്പോർട്ഹുഡുമായി കൈകോർക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിൽ താഴെതട്ടിലുള്ള ഫുട്ബോൾ വികസനവും വിപുലീകരണവും ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഗ്രാസ്റൂട്ട്-യൂത്ത് ഡെവലപ്മെന്റ് സംരംഭമായ യങ് ബ്ലാസ്റ്റേഴ്സ്, ഇന്ത്യയിൽ അതിവേഗം വളരുന്ന സ്പോർട്സ് സെന്റർ ശൃംഖലയായ സ്പോർട്ഹുഡുമായി കൈകോർക്കുന്നു. സംസ്ഥാനത്തുടനീളമുള്ള യുവ പ്രതിഭകൾക്ക് ഗുണനിലവാരമുള്ള ഫുട്ബോൾ അടിസ്ഥാന സൗകര്യങ്ങൾ വിഭാവനം ചെയ്യുന്നതിനായി സ്പോർട്ഹുഡുമായുള്ള അഞ്ചു വർഷത്തെ പങ്കാളിത്ത കരാർ അഭിമാനപുരസരം പ്രഖ്യാപിക്കുന്നതായി ക്ലബ്ബ് മാനേജ്മെന്റ് അറിയിച്ചു. ഫുട്ബോളിലെ മികച്ച കരിയറിന് വഴിയൊരുക്കുന്ന, നിലവാരമുള്ളതും ശാസ്ത്രീയവും യോജിച്ച രൂപത്തിലുമുള്ള കെബിഎഫ്സി ശൈലി ഫുട്ബോൾ പരിശീലനം, കേരളത്തിലുടനീളം വ്യാപിപ്പിക്കുകയെന്ന ക്ലബ്ബിന്റെ കാഴ്‌ച്ചപ്പാടിന്റെ ഭാഗമായാണ് പുതിയ പങ്കാളിത്തം.

കേരളത്തിലെ വിവിധ അക്കാദമികളും സെന്ററുകളും കേന്ദ്രീകരിച്ച് ക്ലബ് ആരംഭിച്ച യങ് ബ്ലാസ്റ്റേഴ്സ് പ്രോഗ്രാം, ഉയർന്ന നിലവാരത്തിലുള്ള പരിശീലനവും പ്രതിബദ്ധതയും കൊണ്ട്, രക്ഷിതാക്കളിൽ നിന്നും ഫുട്ബോൾ പ്രേമികളിൽ നിന്നും മികച്ച സ്വീകാര്യത നേടിയിരുന്നു. ഓൺലൈൻ കോച്ചിങ് ക്ലാസുകളും, ഗ്രാസ്റൂട്ട് മൈതാന പരിശീലനവും, മുതിർന്നവർക്കുള്ള ഫുട്ബോൾ പരിശീലന പരിപാടികളും എളുപ്പത്തിൽ ബുക്ക് ചെയ്യാൻ സാധ്യമാക്കുന്ന ഉപഭോക്തൃ സൗഹൃദ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും വഴി, കായിക പ്രേമികൾക്കിടയിൽ പങ്കാളിത്തം
മെച്ചപ്പെടുത്താനാണ് മറുവശത്ത് സ്പോർട്സ്ഹുഡും ലക്ഷ്യമിടുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 5-15 പ്രായവിഭാഗത്തിലുള്ള വലിയൊരു വിഭാഗം യുവ ഫുട്ബോൾ പ്രതിഭകളിലേക്ക് എത്തിച്ചേരാനും, ഓൺലൈനായും മൈതാനം വഴിയും നിലവാരവും ചിട്ടയുമുള്ള അടിസ്ഥാന ഫുട്ബോൾ സൗകര്യങ്ങൾ നൽകാനും, ഇരു സ്ഥാപനങ്ങളുടെയും കരുത്ത് സംയോജിപ്പിക്കുകയാണ് പങ്കാളിത്തം വഴി ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയുമായി പൊരുത്തപ്പെടുന്ന ഫുട്ബോൾ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രോഗ്രാം ഇനി യങ് ബ്ലാസ്റ്റേഴ്സ്-സ്പോർട്ഹുഡ് അക്കാദമി എന്നായിരിക്കും അറിയപ്പെടുക. ഈ അക്കാദമികൾ വഴി, കെബിഎഫ്സി അംഗീകരിച്ച് വിദഗ്ദ്ധർ സമയാസമയങ്ങളിൽ അവലോകനം ചെയ്ത് കൃത്യപരിശോധന ഉറപ്പാക്കിയ, പ്രകടന പരിശീലന പാഠ്യപദ്ധതി കുട്ടികൾക്ക് നൽകും. നിലവിലെ മഹാമാരി പശ്ചാത്തലത്തിൽ ഓൺലൈൻ ഓഡിയോ, വീഡിയോ വഴിയുള്ള പരിശീലനമാണ് യുവപ്രതിഭകൾക്ക് നൽകുന്നത്.

വിവിധ ജില്ലകളിലെ, വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന യങ് ബ്ലാസ്റ്റേഴ്സ്-സ്പോർട്ഹുഡ് അക്കാദമികളിൽ നിന്നുള്ള ഭാവി പ്രതിഭകൾക്ക് (5-15) കെബിഎഫ്സി സംഘടിപ്പിക്കുന്ന ട്രയൽസിലെ മികവ് അനുസരിച്ച് യങ് ബ്ലാസ്റ്റേഴ്സ് ഡിസ്ട്രിക്റ്റ് സെന്റർ ഓഫ് എക്സലൻസിലേക്ക് (സിഇഒ) സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാവും. യങ് ബ്ലാസ്റ്റേഴ്സ് ഡിസ്ട്രിക്റ്റ് സെന്റർ ഓഫ് എക്സലൻസിൽ നിന്ന് 14 വയസിന് മുകളിലുള്ള മികച്ച പ്രതിഭകൾക്ക് യങ് ബ്ലാസ്റ്റേഴ്സ് ഹൈ പെർഫോമൻസ് അക്കാദമിയിലേക്കും (എച്ച്പിഎ) തുടർന്ന് അവസരം ലഭിക്കും.

യങ് ബ്ലാസ്റ്റേഴ്സ്-സ്പോർട്ഹുഡ് അക്കാദമിയിൽ ചേരുന്ന പുതിയ പരിശീലകരുടെ ഇൻഡക്ഷൻ ട്രെയിനിങ്, സർട്ടിഫിക്കേഷൻ എന്നിവ സംഘടിപ്പിക്കാനും പ്രോഗ്രാം ലക്ഷ്യമിടുന്നുണ്ട്. ഇതിന് പുറമെ, എല്ലാ എംപാനൽഡ് പരിശീലകർക്കും കാലോചിതമായി പരിശീലന വിദ്യാഭ്യാസം നൽകുന്നതിനും വേദിയൊരുക്കും.

ഒരു ക്ലബ് എന്ന നിലയിൽ, ഏഷ്യയിലെ പ്രധാന ഫുട്ബോൾ കേന്ദ്രങ്ങളിലൊന്നായ കേരളത്തെ യഥാർഥത്തിൽ പ്രതിനിധീകരിക്കുന്ന ഒരു ടീം ഉണ്ടായിരിക്കുകയും, അതുവഴി കായികരംഗത്തെ സംസ്ഥാനത്തിന്റെ പൈതൃകം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രധാന തത്വമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്പോർട്സ് ഡയറക്ടർ, മുഹമ്മദ് റഫീഖ് പറഞ്ഞു. ഞങ്ങളുടെ വ്യാപ്തി വർധിപ്പിച്ച്, കൃത്യമായ മാനദണ്ഢം നിശ്ചയിച്ച്, കുട്ടികൾക്ക് മികച്ച നിലവാരമുള്ള ഫുട്ബോൾ വിദ്യാഭ്യാസവും, പ്രൊഫഷണൽ ഫുട്ബോൾ അന്തരീക്ഷത്തിൽ പഠിക്കാനുള്ള അവസരം നൽകുകയും, അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയൊരുക്കുകയും വഴി കേരളത്തിന്റെ ഫുട്ബോൾ സംസ്‌കാരം വളർത്തിയെടുക്കാനാവുമെന്നാണ് ഈ പങ്കാളിത്തത്തിലൂടെ ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഐഎസ്എലിൽ ക്ലബ്ബിനെ പ്രതിനിധീകരിച്ച് വരുംവർഷങ്ങളിൽ, ഈ പ്രോഗ്രാമിലെ താരങ്ങളെ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഹമ്മദ് റഫീഖ് പറഞ്ഞു.

യങ് ബ്ലാസ്റ്റേഴ്സ് പ്രോഗ്രാമിനായി കേരള ബ്ലാസ്റ്റേഴ്സ് വികസിപ്പിച്ച പാഠ്യപദ്ധതിയും ഉള്ളടക്കവും പൂർത്തീകരിക്കുന്നതിന് പരിശീലന രീതികളും സാങ്കേതിക ശേഷികളും കൊണ്ടുവരാൻ തങ്ങൾ പദ്ധതിയിടുന്നതായി കമ്പനിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് വിശദീകരിക്കവെ സ്പോർട്ഹുഡ് സഹ സ്ഥാപകൻ അരുൺ വി നായർ പറഞ്ഞു. ഈ വിപുലവും നൂതനവുമായ പ്രക്രിയ കേരളത്തിലെ കൊച്ചുകുട്ടികൾക്ക് ഉയർന്ന നിലവാരമുള്ള ഫുട്ബോൾ പരിശീലനം ലഭ്യമാക്കും. കേരളത്തിലെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി അടുത്ത 18 മാസത്തിനുള്ളിൽ നൂറ് പുതിയ കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നുണ്ട്. ഈ സ്പോർട്ഹുഡ് കേന്ദ്രങ്ങളിലെ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ പരിശീലന പരിപാടിയിലേക്ക്, അതത് സമീപപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് നേരിട്ട് പ്രവേശനം നൽകുമെന്നും അരുൺ വി നായർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP