Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹേഷ് നാരായണനെയും ഫഹദിനെയും ജയിലിൽ അടച്ചാൽ അവിടെ വെച്ചും അവർ സിനിമയുണ്ടാക്കും; ഇങ്ങനെയുള്ളവരെയാണ് ചില സംഘടനകൾ നിരോധിക്കാൻ പോകുന്നത്; പഴയ തലമുറയിൽപ്പെട്ട ഒരു സംവിധായകനോ തിരക്കഥാകൃത്തിനോ സീ യു സൂൺ എന്നൊരു സിനിമ ആലോചിക്കാൻ പറ്റുമോ? പിന്തുണയുമായി സിദ്ദിഖ്

മഹേഷ് നാരായണനെയും ഫഹദിനെയും ജയിലിൽ അടച്ചാൽ അവിടെ വെച്ചും അവർ സിനിമയുണ്ടാക്കും; ഇങ്ങനെയുള്ളവരെയാണ് ചില സംഘടനകൾ നിരോധിക്കാൻ പോകുന്നത്; പഴയ തലമുറയിൽപ്പെട്ട ഒരു സംവിധായകനോ തിരക്കഥാകൃത്തിനോ സീ യു സൂൺ എന്നൊരു സിനിമ ആലോചിക്കാൻ പറ്റുമോ? പിന്തുണയുമായി സിദ്ദിഖ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് മലയാളം സിനിമ മാറുന്നതിനോട് യോജിപ്പില്ലാത്ത ഒരു വിഭാഗം സിനിമാക്കാർ ഇപ്പോഴുമുണ്ട്. ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ സിനിമ എടുക്കുന്നവരെ വിലക്കുമെന്നാണ് ചില സംഘടനകളുടെ ചട്ടംകെട്ടൽ. എന്നാൽ ഇത്തരം ചട്ടംകെട്ടലുകാർക്ക് ലഭിച്ച ഏറ്റവും വലിയ അടിയാണ് സി യൂ സൂൺ എന്ന മലയാളം സിനിമയുടെ ഒടിടി റിലീസും അതിന്റെ വിജയവും. കോവിഡ് കാലത്തെ സാഹചര്യത്തിന് അനുസരിച്ചു സിനിമ എടുത്താണ് ഫഹദ് ഫാസിലും മഹേഷ് നാരായണനും മലയാളികളെ അത്ഭുതപ്പെടുത്തിയത്.

ഈ സിനിമ ദേശീയ തലത്തിൽ പോലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഇരുവർക്കും പിന്തുണയുമായി നടൻ സിദ്ദിഖ് രംഗത്തെത്തി. മലയാള സിനിമ അനുദിനം വളർന്നു കൊണ്ടിരിക്കുകയാണെന്നും അതിന് ഉദാഹരണമാണ് മഹേഷ് നാരായണനും ഫഹദ് ഫാസിലും അഭിനയിച്ച സീ യു സൂൺ എന്ന സിനിമയെന്നുമാണ് സിദ്ദിഖ് അഭിപ്രായപ്പെട്ടത്. ഏതെങ്കിലും പഴയ തലമുറയിൽപ്പെട്ട ഒരു സംവിധായകനോ തിരക്കഥാകൃത്തിനോ സീ യു സൂൺ എന്നൊരു സിനിമ ആലോചിക്കാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സിദ്ദീഖിന്റെ പ്രതികരണം.

മഹേഷ് നാരായണനെയും ഫഹദ് ഫാസിലിനെയും ഒരു ജയിലിനകത്താക്കിയാൽ അവർ അവിടെ വെച്ചും സിനിമ ചെയ്യുമെന്നും സിദ്ദീഖ് പറഞ്ഞു. 'ഏതെങ്കിലും പഴയ തലമുറയിൽപ്പെട്ട ഒരു സംവിധായകനോ തിരക്കഥാകൃത്തിനോ സീ യു സൂൺ എന്നൊരു സിനിമ ആലോചിക്കാൻ പറ്റുമോ? ഒരു മൊബൈൽ സ്‌ക്രീനിലൂടെ കാണുന്ന കാര്യങ്ങൾ മാത്രം നമ്മൾ വലിയ സ്‌ക്രീനിൽ കൊണ്ട് വന്ന് കാണിച്ച് രണ്ട് മണിക്കൂറോളം നമ്മളെ അത്ഭുതപ്പെടുത്തി ഇരുത്തിയില്ലേ.

അപ്പോൾ ഞാൻ അത് തമാശയായി പറഞ്ഞു, ഇങ്ങനെയുള്ള ആളുകളെയാണ് ചില സംഘടനകൾ നിരോധിക്കാൻ പോകുന്നത്. മഹേഷ് നാരായണനെയും ഫഹദ് ഫാസിലിനെയും നമ്മൾ കൊണ്ടു പോയി ജയിലിട്ടു എന്ന് വിചാരിക്കുക, അവർ അവിടെയിരുന്നും സിനിമയുണ്ടാക്കും,' സിദ്ദീഖ് പറഞ്ഞു.

പുതിയ തലമുറയിലുള്ള ആളുകൾ എടുക്കുന്ന സിനിമയെപ്പെറ്റി വിമർശിച്ച് പഴയതലമുറയിൽപ്പെട്ട ആളുകൾ സംസാരിച്ച് കേട്ടിട്ടുണ്ട്. പക്ഷെ സിനിമ വളർന്ന് കൊണ്ടിരിക്കുകയാണ്. പുതിയ തലമുറയിൽപ്പെട്ട ആളുകൾ എന്തെല്ലാം കഥകളാണ് ആലോചിക്കുന്നതെന്നും സിദ്ദീഖ് പറഞ്ഞു. അത്രയും സെൻസ് ഉള്ള ആളുകളാണ് ഇപ്പോഴുള്ളത്. എനിക്ക് പുതിയ തലമുറയിൽപ്പെട്ട ആളുകളോട് വലിയ ബഹുമാനവും അവരുടെ സിനിമകളോട് വലിയ സ്നേഹവുമാണ്. ഞാൻ ഇവരുടെയൊക്കെ എല്ലാ സിനിമകളും കാണുന്നതാണ്. മഹേഷിനോട് മാത്രമല്ല, ദിലീഷിനോട് ഞാൻ ഇത് പറഞ്ഞിട്ടുണ്ട്.

ഉയരെയുടെ സെറ്റിലോ മറ്റോ വെച്ച് ദിലീഷ് കുമ്പളങ്ങിയുടെ കുറേ ഫൂട്ടേജ് കാണിച്ച് തന്നു. എനിക്ക് ഇതൊക്കെ കാണുമ്പോൾ അത്ഭുതമാണ്. ബെന്നിയുടെ മകളായ അന്നബെൻ, അവളെ ചെറുതായിരിക്കുമ്പോൾ കാണുന്നതാണ്. എന്റെ കൺമുന്നിൽ വളർന്ന കുട്ടിയാണ്. അവളൊക്കെ ഇങ്ങനെ അഭിനയിക്കുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നും. ഞാൻ അവളോട് തന്നെ ചോദിക്കും, നീ എവിടുന്ന് പഠിച്ചു ഇതൊക്കെ എന്ന്,' സിദ്ദീഖ് പറഞ്ഞു.

താനൊക്കെ സിനിമ കണ്ട് നടക്കുന്ന സമയത്താണ് അന്നയൊക്കെ ഇത്ര ഭംഗിയായി അഭിനയിക്കുന്നത്. ഈ യുവതലമുറയെ അംഗീകരിക്കാൻ കഴിയുന്നതുകൊണ്ടാവാം തനിക്കും അവരുടെ ഒപ്പം അഭിനയിക്കാൻ കഴിയുന്നതെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP