Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'ഹർഷവർധൻ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം, പക്ഷേ, കേന്ദ്ര ആരോഗ്യമന്ത്രിയാണ് പറയുന്നതെങ്കിൽ പഠിച്ചിട്ട് വേണം പറയാൻ'; അദ്ദേഹം പറഞ്ഞത് അത് പൂർണമായും തെറ്റാണ്; സംശയമുണ്ടെങ്കിൽ ഐസിഎംആറിലെ സൈന്റിസ്റ്റുകളോട് ചോദിക്കാം; കേരളത്തിൽ കോവിഡ് പ്രതിരോധം പിഴച്ചെന്നു പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രിക്ക് മറുപടിയുമായി ഡോ.മുഹമ്മദ് അഷീൽ

'ഹർഷവർധൻ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം, പക്ഷേ, കേന്ദ്ര ആരോഗ്യമന്ത്രിയാണ് പറയുന്നതെങ്കിൽ പഠിച്ചിട്ട് വേണം പറയാൻ'; അദ്ദേഹം പറഞ്ഞത് അത് പൂർണമായും തെറ്റാണ്; സംശയമുണ്ടെങ്കിൽ ഐസിഎംആറിലെ സൈന്റിസ്റ്റുകളോട് ചോദിക്കാം; കേരളത്തിൽ കോവിഡ് പ്രതിരോധം പിഴച്ചെന്നു പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രിക്ക് മറുപടിയുമായി ഡോ.മുഹമ്മദ് അഷീൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡൽ പിഴച്ചെന്നു ആരോപിച്ചു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധനെതിരെ സംസ്ഥാന സാമൂഹിത മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ. മന്ത്രി പറഞ്ഞത് പൂർണമായും തെറ്റാണ്, എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഐസിഎംആറിലെ ശാസ്ത്രജ്ഞരോട് ചോദിക്കാനുമാണ് മുഹമ്മദ് അഷീൽ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയത്.

'ഹർഷവർധൻ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം. പക്ഷെ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കിൽ അത് കൃത്യമായി പഠിച്ചിട്ടു വേണം പറയാൻ. എന്താണോ അദ്ദേഹം പറഞ്ഞത് അത് പൂർണമായും തെറ്റാണ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഐസിഎംആറിലെ സൈന്റിസ്റ്റുകളോട് ചോദിക്കാം. ഒരു മഹാമാരിയോട് പോരാടുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയം മാറ്റിനിർത്തുക', പോസ്റ്റിൽ ഡോ.മുഹമ്മദ് അഷീൽ പറയുന്നു.

ആദ്യ ഘട്ടത്തിൽ രോഗ നിയന്ത്രണം സാധ്യമായ കേരളത്തിൽ പിന്നീട് പ്രതിരോധത്തിൽ വീഴ്ച സംഭവിച്ചുവെന്നായിരുന്നു കേന്ദ്രആരോഗ്യമന്ത്രി പറഞ്ഞത്. ഈ വീഴ്ചകൾക്കാണ് ഇപ്പോൾ കേരളം വലിയ വില നൽകേണ്ടി വരുന്നതെന്നും സൺഡേ സംവാദ് പരിപാടിയിൽ മന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം ദിനം പ്രതി ഉയർന്നുവരുന്ന സാഹചര്യമാണ് ഉള്ളത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി കേരളം ആദ്യം നടത്തിയ പ്രവർത്തനങ്ങളിൽ പിന്നീട് വിള്ളൽ വീണു. സമ്പർക്ക രോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയർന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

അതസമയം സംസ്ഥാനത്തെ കോവിഡ് ഡിസ്ചാർജ് പോളിസിയിൽ മാറ്റം വരുത്തണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അഭിപ്രായപ്പെടുകയുണ്ടായി.. ഡിസ്ചാർജിനായി വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്നാണ് ശുപാർശ. രോഗമുക്തരായശേഷം ഒരാഴ്ചകൂടി വീടുകളിൽ തങ്ങാനുള്ള നിർദേശവും ഇനി വേണ്ടെന്നാണ് വിദഗ്ധസമിതി നിലപാട്. ഇത് സർക്കാർ അംഗീകരിച്ചിട്ടില്ല. രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണം. ഈ സാഹചര്യത്തിലാണ് കോവിഡ് മുക്തരെ കണ്ടെത്താനുള്ള പരിശോധന ഒഴിവാക്കണമെന്നാണ് വിദഗ്ധ സമിതി ശുപാർശ. രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളെ പത്താം ദിവസം ഡിസ്ചാർജ് ചെയ്യാം. ലക്ഷണങ്ങളുള്ളവരുടെ കാര്യത്തിൽ ലക്ഷണങ്ങൾ മാറുന്ന മുറയ്ക്ക് ഡിസ്ചാർജ്.

ഗുരുതരാവസ്ഥയിൽ ഉള്ള രോഗിയാണെങ്കിലും ലക്ഷണങ്ങൾ മാറിയാൽ പരിശോധന നടത്താതെ ഡിസ്ചാർജ് ചെയ്യാം. 10 ദിവസം കഴിഞ്ഞാൽ രോഗം പടർത്താനുള്ള സാധ്യത തീരെ ഇല്ല. അതുകൊണ്ട് നെഗറ്റീവായി എന്ന് കണ്ടെത്താനുള്ള പരിശോധന അനാവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിലപാട്. ഒരു ദിവസം അയ്യായിരത്തിനു മുകളിൽ പേർക്ക് കോവിഡ് നെഗറ്റീവ് ആയോ എന്നറിയാനുള്ള പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധന കൂടി പുതിയ രോഗികളെ കണ്ടെത്താൻ ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. ഓഗസ്റ്റിൽ വിദഗ്ധ സമിതി ഈ നിർദ്ദേശം നൽകിയെങ്കിലും ഡിസ്ചാർജിനായുള്ള പിസിആർ പരിശോധന ഒഴിവാക്കി ആന്റിജൻ പരിശോധനയാക്കുകയാണ് സർക്കാർ ചെയ്തത്.

നിലവിൽ രാജ്യത്ത് കൂടുതൽ പ്രതിദിന രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. മഹാരാഷ്ട്രയ്ക്ക് പിന്നിൽ പലപ്പോഴും രണ്ടാമതാണ്. അതിവ്യാപനം ഉണ്ടായ പല സംസ്ഥാനത്തും രോഗ വ്യാപനം കുറഞ്ഞു. ഒരുഘട്ടത്തിൽ കേരളത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000 ത്തിന് മുകളിലും എത്തി. ഈ സാഹചര്യത്തിലാണ് വിമർശനം. രാജ്യത്ത് 24 മണിക്കൂറിനിടെ 61,871 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് ആകെ രോഗികളുടെ എണ്ണം 74,94,552 ആയി. 1033 പേരാണ് കോവിഡ് ബാധിതരായി ഒറ്റ ദിവസം രാജ്യത്ത് മരിച്ചത്. ഇതോടെ കോവിഡ് ബാധിതരായി രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,14,031 ആയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP