Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർ പീഡിപ്പിക്കുവാൻ ശ്രമിച്ചു; മൂന്ന് സ്ത്രീകളിൽ രണ്ടുപേർ പുറത്തേക്ക് ചാടി; ഒരാളെ രക്ഷപെടുത്തിയത് നാട്ടുകാർ

വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർ പീഡിപ്പിക്കുവാൻ ശ്രമിച്ചു; മൂന്ന് സ്ത്രീകളിൽ രണ്ടുപേർ പുറത്തേക്ക് ചാടി; ഒരാളെ രക്ഷപെടുത്തിയത് നാട്ടുകാർ

സ്വന്തം ലേഖകൻ

അമൃത്സർ: ടാക്‌സി ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഡ്രൈവറുടെ മോശം പെരുമാറ്റത്തെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ടാക്‌സിയിൽ നിന്ന് രണ്ട് സ്ത്രീകൾ പുറത്തേക്ക് ചാടി രക്ഷപെട്ട സംഭവം ഉണ്ടായത് പഞ്ചാബിലെ അമൃത്സറിലാണ്. സംഭവത്തിൽ പ്രതിയായ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.മൂന്ന് സ്ത്രീകളും ഡ്രൈവറുമാണ് ടാക്‌സിയിലുണ്ടായിരുന്നത്. മൂന്നാമത്തെ സ്ത്രീയെ നാട്ടുകാരാണ് രക്ഷിച്ചത്.

ഡ്രൈവർ മൂന്ന് പേരിൽ ഒരാളെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് രണ്ടുപേർ വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടി. ഇരുവർക്കും പരിക്കേറ്റു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാഹനത്തെ പിന്തുടർന്ന് മൂന്നാമത്തെ സ്ത്രീയെ രക്ഷിക്കുകയായിരുന്നു.'രഞ്ജിത് അവന്യൂ പ്രദേശത്തെ ഒരു റസ്റ്റോറന്റിലേക്ക് പോകാനാണ് മൂന്ന് സ്ത്രീകളും വൈകുന്നേരം ടാക്‌സിയിൽ കയറിയത്.

യാത്രയ്ക്കിടെ ഡ്രൈവർ ഒരാളെ ഉപദ്രവിക്കാൻ തുടങ്ങി. എതിർത്തപ്പോൾ അയാൾ വാഹനത്തിന്റെ വേഗത കൂട്ടി. തുടർന്നാണ് രണ്ടുപേർ വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടിയത്.'- പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP