Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസുകാരൻ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് ആറുമാസത്തോളം; യുവതി ആത്മഹത്യക്ക് ശ്രമിച്ചത് പരാതി നൽകിയിട്ടും ഫലമില്ലെന്ന് കണ്ടതോടെ

പൊലീസുകാരൻ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് ആറുമാസത്തോളം; യുവതി ആത്മഹത്യക്ക് ശ്രമിച്ചത് പരാതി നൽകിയിട്ടും ഫലമില്ലെന്ന് കണ്ടതോടെ

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: പൊലീസുകാരൻ നിരന്തരം പീഡനത്തിനിരയാക്കിയ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർപ്രദേശിലെ രാംപൂരിലാണ് സംഭവം. ലൈം​ഗിക പീഡനം പതിവായതോടെ യുവതി പരാതി നൽകിയിരുന്നു. എന്നാൽ, പരാതി പിൻവലിക്കണമെന്ന് പൊലീസിന്റെ ഭാ​ഗത്ത് നിന്നും സമ്മർദ്ദമുണ്ടായതോടെ യുവതി ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വിഷം കഴിച്ച യുവതി അപകടനില തരണം ചെയ്തിട്ടില്ല.

യുവതിയെ പീഡനത്തിനിരയാക്കിയ കോൺസ്റ്റബിൾ അമിത് കുമാറിനെ റിമാൻഡ് ചെയ്തു. അമിത്തിനെ സസ്പെൻഡ് ചെയ്തതായും യുപി പൊലീസ് അറിയിച്ചു. അന്വേഷണത്തിന് ഉന്നതസംഘത്തെയും നിയോഗിച്ചു. ആറ് മാസമായി യുവതിയെ ഇയാൾ തോക്ക് ചൂണ്ടിയടക്കം ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പരാതി. യുവതിയെ ഭീഷണിപ്പെടുത്തുന്നതിന് വേണ്ടി പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. പരാതി നൽകിയതിന് പിന്നാലെ ഇത് പിൻവലിക്കാൻ പൊലീസിന്റെ സമ്മർദ്ദമുണ്ടായെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു. ഈ ഭീഷണിക്ക് പിന്നാലെയാണ് യുവതി വിഷം കഴിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP