Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർട്ടി മാറിയതോടെ ഉറങ്ങാനാകുന്നില്ല; ബിജെപി അം​ഗത്വം സ്വീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ തിരികെയെത്തി യൂത്ത് കോൺ​ഗ്രസ് നേതാവ്

പാർട്ടി മാറിയതോടെ ഉറങ്ങാനാകുന്നില്ല; ബിജെപി അം​ഗത്വം സ്വീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ തിരികെയെത്തി യൂത്ത് കോൺ​ഗ്രസ് നേതാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ജില്ലയിലെ യൂത്ത് കോൺ​ഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം മിഥുൻ ബിജെപിയിലെത്തിയ വാർത്ത സോഷ്യൽ മീഡിയയിൽ ബിജെപി പ്രവർത്തകർ ആഘോഷമാക്കുകയും ചെയ്തു. സംഭവം കൊട്ടിഘോഷിച്ചു പ്രചരിപ്പിക്കുന്നതിനിടെ മിഥുൻ ബിജെപിയിലെത്തിയ അതേ വേ​ഗതയിൽ തിരികെപോയി. കോൺഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിലും സ്വജന പക്ഷപാതിത്വത്തിലും പ്രതിഷേധിച്ചാണ് മിഥുൻ തങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനം എടുത്തതെന്നാണ് ബിജെപി ജില്ലാ നേതൃത്വം പറഞ്ഞിരുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിലാണ് മിഥുൻപാർട്ടി വിട്ടതെന്ന ആക്ഷേപം ഉയർന്നിരുന്നു. ചിറയിൻകീഴ് നിയോജക മണ്ഡലം, മുദാക്കൽ പഞ്ചായത്ത് സ്വദേശിയായ മിഥുന് സ്വീകരണം നൽകുന്ന ബിജെപി വീഡിയോ ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷ് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിട്ടുമുണ്ടായിരുന്നു. സമൂഹ്യമാധ്യമങ്ങളിൽ സംഭവം ബിജെപി പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിക്കുന്നതിനിടെയാണ് ബിജെപിയിലെത്തി ഒരു ദിവസം പൂർത്തിയാവുന്നതിന് മുമ്പ് തന്നെ മിഥുൻ തന്റെ പഴയ പാർട്ടിയിലേക്ക് തിരിച്ചെത്തിയത്.

പെട്ടെന്നുണ്ടായ മാനസിക സമ്മർദത്തിന്റെ പേരിലാണ് താൻ ബിജെപിയിൽ ചേർന്നതെന്നാണ് മിഥുന്റെ വിശദീകരണം. തനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സാധിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ഇക്കാര്യം നേതാക്കളെ കണ്ട് ബോധിപ്പിക്കണമെന്നും മിഥുൻ പറഞ്ഞു. മാനസിക സമ്മർദ്ദം ചെലുത്തിയാണ് ബിജെപി തന്നെ ക്ഷണിച്ചത്. സംസാരിക്കാൻ പോലും അവസരം നൽകിയില്ലെന്നും മിഥുൻ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP