Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിന്റു വി ജോയിയെ പൊലീസ് മർദ്ദിച്ചത് സ്റ്റേഷനിൽ വിളിച്ചുവരുത്തി; യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്‌ച്ച ഉപവാസ സമരം

ജിന്റു വി ജോയിയെ പൊലീസ് മർദ്ദിച്ചത് സ്റ്റേഷനിൽ വിളിച്ചുവരുത്തി; യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്‌ച്ച ഉപവാസ സമരം

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ചിങ്ങവനം പൊലീസ് ലോക്കപ്പിൽ മർദ്ദിച്ച യൂത്ത് കോൺഗ്രസ്സ് നേതാവ് ജിന്റുവിന് നീതിലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പനച്ചിക്കാട് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ മാതാവ് ലെനിയും ഡി.സി.സി ജനറൽ സെക്രട്ടറി ജോണി ജോസഫും തിങ്കൾ രാവിലെ 9മണി മുതൽ വൈകുന്നേരം അഞ്ച്മണി വരെ ഉപവസിക്കും. ഉപവസ കേന്ദ്രത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം എൽ എ ശ്രീ തിരുവഞ്ചൂർ രാധകൃഷ്ണൻ, ഡി.സി.സി. പ്രസിഡണ്ട് ജോഷി ഫിലിപ്പ് ജില്ലയിലെ വിവിധ കോൺഗ്രസ്സ് നേതാക്കളും യൂത്ത് കോൺഗ്രസ്സ് നേതാക്കളും പങ്കെടുക്കും. ജിന്റു വി ജോയിയെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ സന്ദർശിച്ചു. ലോക്കപ്പ് മർദ്ദനത്തിൽ നട്ടെല്ല് തകർന്ന അഞ്ച്‌ ദിവസമായി ചികിത്സയിലിരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴി എടുക്കാൻ പൊലീസ് തയ്യാറാവുന്നില്ലന്നാണ് പരാതി.മർദ്ദനത്തിരയായി ആശുപത്രിയിൽ കഴിയുന്ന ജിന്റുവിന്റെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നു എന്നും ആരോപണമുണ്ട്.

കോട്ടയം ചിങ്ങവനം പനച്ചിക്കാട് സ്വദേശി ജിന്റു വി ജോയി എന്ന യുവാവിനെയാണ് ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചത്. മർദനത്തിൽ പരിക്കേറ്റ ജിന്റു വി ജോയിയെ അവശനിലയിൽ ചങ്ങനാശേരി ഗവ: താലൂക്ക് ജനറൽ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്തു. എന്നാൽ, ജിന്റു വി ജോയി സാക്ഷിയല്ല, സംഭവത്തിൽ പ്രതിയാണ് എന്ന നിലപാടിലാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ. വ്യവസായിയുടെ താത്പര്യപ്രകാരമാണ് മർദ്ദിച്ചത് എന്നുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ് എന്നുമാണ് പൊലീസിന്റെ നിലപാട്.

വഴിയിലുണ്ടായ വാക്ക് തർക്കത്തിന്റെ പേരിൽ സ്റ്റേഷനിൽ വിളിച്ച് വരുത്തി പൊലീസ് മർദിക്കുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. വാക്ക് തർക്കത്തെ തുടർന്നുണ്ടായ പരാതിയിൽ ഇയാളെ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി, സ്റ്റേഷനിലെ സി.സി.റ്റിവി ക്യാമറ നിരീക്ഷണ മേഖലയിൽ നിന്ന് മാറ്റി നിർത്തി ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. രണ്ടാഴ്ച മുമ്പ് ചിങ്ങവനത്തിനടുത്ത് മുളങ്കുഴയിൽ വാഹന അപകടം നടന്നിരുന്നു. ഇതു സംബന്ധിച്ച് വാക്കുതർക്കം ഉണ്ടായിരുന്നു.

വഴിയിൽ അപകടം കണ്ട് തെറ്റ് ചുണ്ടികാണിച്ച യുവാവിനെയാണ് ഇപ്പോൾ പൊലീസ് മർദ്ദിച്ചതെന്നാണ് പരാതി. അപകടത്തിനിടയാക്കിയ വ്യവസായിയായ കാർ ഉടമയുടെ പരാതിയെതുടർന്നാണ് ഇയാളെ വിളിച്ചു വരുത്തി മർദിച്ചതെന്നാണ് പരാതി. വിഷയവുമായി ബന്ധപ്പെട്ട് ജിന്റുവിനെ പൊലീസ് വിളിച്ചു വരുത്തുകയായിരുന്നു. എന്നാൽ ചോദ്യങ്ങൾക്കൊന്നും മുതിരാതെ സ്റ്റേഷനിൽ കയറ്റി ക്രൂരമായി തന്നെ മർദ്ദിക്കുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്.

വീട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയപ്പോൾ മർദ്ദനത്തിൽ അവശനായി സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇയാൾ. മർദ്ദനത്തിൽ ജനനേന്ദ്രിയ മടക്കമുള്ള മർമ്മസ്ഥാനങ്ങളിൽ പരുക്കേറ്റതായി വീട്ടുകാർ പറയുന്നു.രാഷ്ട്രീയ സമ്മർദ്ദത്തിന്റെ പേരിൽ ലോക്കപ്പിൽ കയറ്റി ക്രൂരമായി മർദ്ദിച്ച് മൃതപ്രായനാക്കിയ സംഭവത്തിൽ നടപടി അന്വേഷണ വിധേയമാക്കണമെന്നും നടപടികൾ സ്വീകരിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ജോണി ജോസഫ് ആവശ്യപ്പെട്ടു.

പൊലീസ് രാഷ്ട്രീയ വിവേചന നിലപാടുകൾ സ്വീകരിക്കുന്ന സാഹചര്യം തുടർന്നാൽ ജനം ഇതിനെതിരെ തെരുവിൽ പ്രതികരണത്തിന് തയ്യാറാവുമെന്നദ്ദേഹം മുന്നറിയിപ്പ് നൽകി. യോഗത്തിൽ മണ്ഡം കോൺഗ്രസ് പ്രസിഡന്റ ബിപിൻ രാജു അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാബു കുട്ടി ഈപ്പൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ അനീഷ് തങ്കപ്പൻ, ലിബിൻ ഐസക്, എന്നിവർ പ്രതിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP