Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിറന്നാൾ ദിനത്തിൽ ചീരുവിന്റെ ശവകുടീരത്തിൽ എത്തി മേഘ്ന; വീഡിയോ കാണാം

പിറന്നാൾ ദിനത്തിൽ ചീരുവിന്റെ ശവകുടീരത്തിൽ എത്തി മേഘ്ന; വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ പിറന്നാൾ ദിനത്തിൽ ചീരുവിന്റെ ശവകുടീരത്തിൽ എത്തി ഭാര്യ മേഘ്ന. നിറവയറുമായി ചീരുവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് താരം എത്തിയത്. ചിരഞ്ജീവിയുടെ 36ാം ജന്മദിനമായിരുന്നു ഇന്നലെ. ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിനിടയിലായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗം. ഈ ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്‌ത്തി കന്നഡ നടൻ ചിരഞ്ജീവി സർജ വിടപറഞ്ഞത്. ഹൃദയാഘാദത്തെ തുടർന്നായിരുന്നു അന്ത്യം. ചിരു മരിക്കുമ്പോൾ നടി മൂന്നു മാസം ഗർഭിണിയായിരുന്നു

തന്റെ പ്രിയതമന്റെ പിറന്നാൾ ദിനത്തിൽ മേഘ്ന ആശംസകൾ കുറിച്ചിരുന്നു. തന്റെ ലോകമാണ് ചീരുവെന്നും എന്നും എപ്പോഴും നിന്നെ പ്രണയിക്കുമെന്നുമാണ് മേഘ്ന കുറിച്ചത്. കൂടാതെ ബേബി ഷവറിന്റെ വിഡിയോയും താരം പങ്കുവെച്ചിരുന്നു. നിന്റെ അച്ഛൻ എന്നും ആഘോഷമായിരുന്നു കുഞ്ഞേ എന്ന അടിക്കുറിപ്പിലാണ് വി‍ഡിയോ പോസ്റ്റ് ചെയ്തത്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആഘോഷപൂർവം മേഘ്നയുടെ ബേബി ഷവർ നടത്തിയത്. ചിരഞ്ജീവിയുടെ വലിയ കട്ട് ഔട്ട് സ്ഥാപിച്ചുകൊണ്ടായിരുന്നു ആഘോഷം. ചിരഞ്ജീവിയുടെ ചിത്രത്തിനരികിൽ ചിരിതൂകി ഇരിക്കുന്ന മേഘ്നയുടെ ഫോട്ടോ വൈറലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP