Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിജിറ്റൽ മാധ്യമപ്രവർത്തകർക്കും പിഐബി അക്രഡിറ്റേഷൻ നൽകാൻ കേന്ദ്ര സർക്കാർ; ഓൺലൈൻ മാധ്യമങ്ങൾക്ക് ഒടുവിൽ അം​ഗീകാരം

ഡിജിറ്റൽ മാധ്യമപ്രവർത്തകർക്കും പിഐബി അക്രഡിറ്റേഷൻ നൽകാൻ കേന്ദ്ര സർക്കാർ; ഓൺലൈൻ മാധ്യമങ്ങൾക്ക് ഒടുവിൽ അം​ഗീകാരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാലം മാറിയിട്ടും രാജ്യത്തെ മാധ്യമ രം​ഗത്ത് മാറാതെ നിന്നിരുന്ന കാഴ്‌ച്ചപ്പാടുകൾ മാറുന്നു. ഒടുവിൽ ഡിജിറ്റൽ ജേർണലിസത്തിനും സർക്കാർ അം​ഗീകാരം നൽകാൻ ഒരുങ്ങുകയാണ്. ഡിജിറ്റൽ മാധ്യമങ്ങളിലെ ജേണലിസ്റ്റുകൾ, ക്യാമറാമാൻ, വിഡിയോഗ്രഫർ തുടങ്ങിയവർക്കും പിഐബി അക്രഡിറ്റേഷൻ നൽകുന്നത് സംബന്ധിച്ച ശുപാർശ കേന്ദ്രസർക്കാർ പരി​ഗണനയിലാണ്.

ഡിജിറ്റൽ മാധ്യമങ്ങളിൽ 26% വിദേശനിക്ഷേപം അനുവദിച്ചതു വിവിധ മാധ്യമങ്ങളിൽ നിന്നുള്ള വാർത്തകൾ ശേഖരിച്ചു നൽകുന്ന ന്യൂസ് അഗ്രഗേറ്ററുകൾക്കും ബാധകമായിരിക്കുമെന്നും സർക്കാർ വിശദീകരിച്ചു. വാർത്താ മാധ്യമങ്ങളിൽ 100% വിദേശ നിക്ഷേപം അനുവദിച്ചതോടൊപ്പം ‍ഡിജിറ്റൽ മാധ്യമങ്ങൾക്ക് 26% വരെ നിക്ഷേപമാണ് അനുവദിച്ചിരുന്നത്. കേന്ദ്രസർക്കാർ മുഖേനയാണ് നിക്ഷേപം അനുവദിക്കുക.

ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതോ പ്രവർത്തിക്കുന്നതോ ആയ വെബ്സൈറ്റുകൾ, ആപ്പുകൾ, ഡിജിറ്റൽ മാധ്യമങ്ങൾക്കു നേരിട്ടോ അല്ലാതെയോ വാർത്തകൾ നൽകുന്ന ന്യൂസ് ഏജൻസികൾ, വിവിധ സ്രോതസ്സുകളിൽ നിന്ന് സോഫ്റ്റ്‌വെയറോ വെബ് ആപ്ലിക്കേഷനോ ഉപയോഗിച്ചു വാർത്ത ഏകോപിപ്പിച്ചു നൽകുന്ന ന്യൂസ് അഗ്രഗേറ്ററുകൾ (ഗൂഗിൾ ന്യൂസ് പോലെയുള്ളവ) തുടങ്ങിയവയ്ക്കും ഇതു ബാധകമാണെന്നു സർക്കാർ വ്യക്തമാക്കുന്നു.

വിദേശനാണയ വിനിമയച്ചട്ടം, എഫ്ഡിഐ നയം എന്നിവയ്ക്കനുസൃതമായി പ്രവർത്തിക്കുന്നതു സ്ഥാപനത്തിന്റെ ബാധ്യതയാണ്. ഇത്തരം സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിൽ ഭൂരിഭാഗവും ഇന്ത്യക്കാരാകണം. സിഇഒ ഇന്ത്യക്കാരനാവണം. 60 ദിവസത്തിൽ കൂടുതൽ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വിദേശ പൗരന്മാർക്ക് ആവശ്യമായ സെക്യൂരിറ്റി ക്ലിയറൻസ് വാങ്ങുകയും വേണം. പ്രിന്റ്, ദൃശ്യമാധ്യമങ്ങൾക്കുള്ളതു പോലെ ഡിജിറ്റൽ മാധ്യമങ്ങൾക്കും സ്വയംനിയന്ത്രണ അഥോറിറ്റി രൂപീകരിക്കാനും വാർത്താ വിനിമയ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം ജനങ്ങളിലെത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രഡിറ്റേഷൻ അനുവദിക്കണമെന്നും ഓൺലൈൻ പത്രങ്ങളുടെ ജി.എസ്.ടി 18 ൽ നിന്നും അഞ്ച് ശതമാനമായി കുറയ്ക്കണമെന്നും മലയാളത്തിലെ ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ ‘കോം ഇന്ത്യ’ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ മാധ്യമങ്ങളെയും ആർ.എൻ. ഐ നിയമത്തിന്റെ പരിധിയിലാക്കി രജിസ്ട്രേഷനും അക്രഡിറ്റേഷനും അനുവദിക്കണമെന്നാവശ്യപ്പെട്ട് 9 എംപിമാർ ഒപ്പിട്ട നിവേദനവും കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കർക്ക് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP