Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര അനുമതി ലഭിച്ചാൽ ഡിസംബർ 1 മുതൽ ഓടാൻ റെയിൽവെ സജ്ജം; 363 ദീർഘദൂര പാസഞ്ചർ ട്രെയിനുകൾ അപ്‌ഗ്രേഡ് ചെയ്ത് മയിൽ/എക്സ്‌പ്രസ് ട്രെയിനുകളാക്കും; 120 മെയിൽ/എക്സ്‌പ്രസ് ട്രെയിനുകൾ സൂപ്പർഫാസ്റ്റ് ആകും; 1600 രാത്രികാല സ്റ്റോപ്പുകൾ പൂർണമായി ഒഴിവാക്കും; കേരളത്തിൽ സ്‌റ്റോപ്പുകൾ പകുതിയും വെട്ടിക്കുറച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കേന്ദ്ര അനുമതി ലഭിച്ചാൽ ഡിസംബർ 1 മുതൽ ഓടാൻ പദ്ധതിയിട്ട് റെയിൽ വെ. കേന്ദ്രസർക്കാർ അനുവദിച്ചാൽ, ഡിസംബർ ഒന്നു മുതൽ എല്ലാ ട്രെയിനുകളും ഓടിക്കാൻ റെയിൽവേ തയ്യാറെടുക്കുന്നു. പുതിയ ടൈംടേബിൾ പ്രകാരമാകും സർവീസ്. പഴയ ടൈംടേബിളിനു പകരം 'സീറോ ബേസ്ഡ്' എന്ന പേരിൽ പുതിയ പട്ടിക തയാറാക്കുകയാണു റെയിൽവേ. ഈ മാസം ഇതു പൂർത്തിയാക്കി നവംബറിൽ ട്രയൽ റൺ നടത്താനും ഡിസംബർ ഒന്നിനു സർവീസ് തുടങ്ങാനുമാണു ശ്രമം. പല ട്രെയിനുകളും അപ്‌ഗ്രേഡ് ചെയ്യുന്നതോടെ സ്‌റ്റോപ്പുകളുടെ എണ്ണത്തിലും സർവീസുകളുടെ എണ്ണത്തിലും മാറ്റമോടെയാണ് എത്തുക.

സവിശേഷതകൾ:-

യാത്രക്കാർ കുറവുള്ള 686 ട്രെയിനുകൾ ഇല്ലാതാകും. ഇപ്പോഴുള്ള 4600 യാത്രാവണ്ടികൾ നാലായിരത്തിൽ താഴെയാകും. പ്രാഥമിക പട്ടികയിൽ കേരളത്തിലെ ചില പാസഞ്ചർ ട്രെയിനുകളും ഉത്തരേന്ത്യയിലേക്കുള്ള പ്രതിവാര എക്സ്‌പ്രസുകളുമുണ്ട്.

363 ദീർഘദൂര പാസഞ്ചർ ട്രെയിനുകൾ അപ്‌ഗ്രേഡ് ചെയ്ത് മെയിൽ/എക്സ്‌പ്രസ് ട്രെയിനുകളാക്കും. വേഗം മണിക്കൂറിൽ 45 കിലോമീറ്ററായി കൂട്ടുന്നതോടെ സമയത്തിലും സ്റ്റോപ്പുകളുടെ എണ്ണത്തിലും മാറ്റമുണ്ടാകും. കേരളത്തിൽ മംഗളൂരുകോയമ്പത്തൂർമംഗളൂരു, പുനലൂർഗുരുവായൂർപുനലൂർ ട്രെയിനുകൾ ഈ പട്ടികയിലുണ്ട്.

120 മെയിൽ/എക്സ്‌പ്രസ് ട്രെയിനുകൾ സൂപ്പർഫാസ്റ്റ് ആകും. മണിക്കൂറിൽ 55 കിലോമീറ്ററായിരിക്കും ശരാശരി വേഗം. അയൽ സംസ്ഥാനങ്ങളിലേക്കുള്ള രാത്രിവണ്ടികൾ ഈ ഗണത്തിൽ ഉൾപ്പെടുത്തും.
1600 രാത്രികാല സ്റ്റോപ്പുകൾ പൂർണമായി ഒഴിവാക്കും. പകൽ ട്രെയിനുകളുടെ സ്റ്റോപ്പുകളിൽ മാറ്റങ്ങളുണ്ടാകും.

ലിങ്ക് ട്രെയിൻ എന്ന സംവിധാനം (ട്രെയിനിന്റെ പകുതി കോച്ചുകൾ ഒരിടത്തേക്കും ബാക്കി പകുതി മറ്റൊരിടത്തേക്കും പോകുന്ന രീതി) ഇനിയുണ്ടാവില്ല. കേരളത്തിൽ അമൃത/രാജ്യറാണി എക്സ്‌പ്രസുകൾ നേരത്തേ രണ്ടു സർവീസുകളാക്കിയിരുന്നു. ആലപ്പുഴയിൽനിന്നുള്ള ധൻബാദ്/ടാറ്റ എക്സ്‌പ്രസും, യശ്വന്ത്പൂരിൽനിന്നുള്ള കണ്ണൂർ/കാർവാർ എക്സ്‌പ്രസും ചെന്നൈ എഗ്മൂറിൽനിന്നുള്ള ഗൂരുവായൂർ/തൂത്തുക്കുടി എക്സ്‌പ്രസും സ്വതന്ത്രമാകും.

ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി പ്രത്യേക സമയം. ചരക്കു ട്രെയിനുകൾക്കും പ്രത്യേക സമയം. യാത്രാവണ്ടികൾ പോലെ, സമയക്രമമുണ്ടാക്കി നിശ്ചിത സമയം നിശ്ചിത സ്ഥലത്തേക്കു ട്രെയിൻ ഓടിച്ചാൽ 2000 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നു റെയിൽവേ കണക്കുകൂട്ടുന്നു. ടിക്കറ്റിങ് സംവിധാനത്തിലും കാതലായ മാറ്റം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP