Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂനപക്ഷത്തെ ഭൂരിപക്ഷമാക്കാൻ ചെയ്യുന്നത് നിർബന്ധിത ബന്ധുത്വം; പുരുഷന്മാരെയെല്ലാം തടവറയിലാക്കി സ്ത്രികൾക്കൊപ്പം കിടക്കുന്ന സർക്കാർ ചാരന്മാർ;ചൈനീസ് സംസ്‌കാരം സ്വീകരിച്ചില്ലെങ്കിൽ ക്രൂരപീഡനം; നിർബന്ധിത വന്ധീകരണവും, ഗർഭഛിദ്രവും; ഷിൻഡജാങിലെ ഉയിഗൂർ വംശജരുടെ നരക ജീവിതം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: ചൈനീയിലെ ഭൂരിപക്ഷത്തിനൊപ്പം ചേർന്ന് ഭാഷയും സംസ്‌കാരവും അതേ രീതിയിലാക്കാൻ നിർബന്ധിത തടവ്. ന്യൂനപക്ഷ വിഭാഗ വംശത്തിലെ പുരുഷന്മാരെയെല്ലാം തടവറയിലാക്കി സ്ത്രികൾക്കൊപ്പം കിടക്കുന്ന സർക്കാർ ചാരന്മാർ. ബന്ധികൾ ആക്കിയും പീഡനം. ന്യൂനപക്ഷത്തിനു മേൽ ഇത്രയധികം കാടത്തം പുലർത്തുന്ന ഒരു കമ്യൂണിസ്റ്റ് രാഷ്ട്രം ഉണ്ടെങ്കിൽ അത് ചൈന എന്ന് വിളിക്കാതെ തരമില്ല. അത്രത്തോളം പീഡനമാണ് പൊലീസ് സ്റ്റേറ്റെന്ന് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ഷിൻഡജാങിലെ ഉയിഗൂർ വംശജർ അനുഭവിക്കുന്നത്.

ഉയിഗുർ വംശജർ അനുഭവിച്ചുവരുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള വാർത്തകൾ കുറച്ചുകാലങ്ങളായി പുറംലോകത്തെത്തുന്നുണ്ട്. മതപരമായ ആചാരവൈവിധ്യങ്ങൾ വെച്ചുപുലർത്തുന്നതിന്റെ പേരിൽ ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ ഉയിഗുറുകൾക്കെതിരെ വർഷങ്ങളായി നിഷേധാത്മകനിലപാടുകളാണ് വെച്ചുപുലർത്തുന്നത്. ഉയിഗുറുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സിസിടിവി നിരീക്ഷണങ്ങളും അവരുടെ വീടുകളിൽ നിർബന്ധിതമായി ഗവൺമെന്റിന്റെ ചാരന്മാരെ പാർപ്പിക്കലും കുറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന് സർക്കാരിന് തോന്നുന്ന ഉയിഗുറുകളെ വലിയ റീഎജുക്കേഷൻ സെന്ററുകളിൽ പാർപ്പിച്ച് ചൈനീസ് വിദ്യാഭ്യാസം നൽകലും ഒക്കെ ഇതിന്റെ ഭാഗമായി നടന്നുപോരുന്നുണ്ട്.

ഇപ്പോൾ, വന്നിരിക്കുന്ന വാർത്ത മനുഷ്യാവകാശത്തിന്റെ കടുത്ത ലംഘനങ്ങളിലൊന്ന് തന്നെയാണ്. ചൈനയുടെ കടുത്ത മുനുഷ്യാവകാശ ലംഘനത്തിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ അമേരിക്ക. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉയിഗുർ വംശജർ ഇരയാകുന്നതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയാൻ പ്രതികരിച്ചിരിക്കുന്നത്.

ദശലക്ഷത്തിലേറെ ഉയിഗുറുകളും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളും ഷിൻജിയാങ്ങിൽ തടവിലുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ വിലയിരുത്തൽ. ഉയിഗുർ വംശജരെയും മറ്റു മുസ്ലിം ന്യൂനപക്ഷങ്ങളെയും പാർപ്പിക്കുന്നതിനായി കൂടുതൽ രഹസ്യ തടവറകൾ ഷിൻജിയാങ്ങിൽ ഉയർന്നു കഴിഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഷിൻജിയാങ്ങിൽ നടക്കുന്നതെന്നു റോബർട്ട് ഒബ്രിയാൻ പറയുന്നു.

നിർബന്ധിത ബന്ധുത്വം

വർഷങ്ങളായി ചൈന ഉറുഗകൾക്ക് മേലുള്ള പീഡനങ്ങൾ തുടരുന്നത്. വംശഹത്യ ചെയ്യുക. ചൈനീസ് രക്തത്തിലേക്ക് അലിപ്പിക്കുക എന്നതാണ് തന്ത്രം. 2017 -ന്റെ അവസാനം മുതൽ, മുസ്ലിം - പ്രത്യേകിച്ചും XUAR ( China's Xinjiang Uyghur Autonomous Region) -ലെ കുടുംബങ്ങളിലേക്ക് ചൈനീസ് കേഡർ ഉദ്യോഗസ്ഥരെത്തുകയും അവരെ ചൈനീസ് സംസ്‌കാരം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. അനുസരിച്ചില്ലെങ്കിൽ പുരുഷന്മാർ ക്യാമ്പുകളിലേക്് തള്ളപ്പെടുന്നു. സ്ത്രീകളെ വേട്ടയാടാൻ പോലും ഇവർക്ക് മടിയില്ലെന്നാണ് റിപ്പോർട്ടുകൾ

'ജോഡിയാക്കി കുടുംബമാക്കുക' (Pair Up and Become Family) എന്നത് ചൈനീസ് സർക്കാർ ഉയിഗുറുകൾക്ക് നേരെ നടപ്പിലാക്കുന്ന അനേകം നയങ്ങളിലൊന്നായിരുന്നു. 2017 ഏപ്രിൽ മുതൽ തന്നെ ഇങ്ങനെ വ്യത്യസ്തമായ മതാചാരങ്ങളെ ഉൾക്കൊള്ളുന്നവരെയും മറ്റ് രാഷ്ട്രീയത്തിൽ (അധികൃതരുടെ ഭാഷയിൽ തെറ്റായ രാഷ്ട്രീയം) വിശ്വസിക്കുന്നവരെയും ഉൾക്കൊള്ളുന്ന 1.5 ദശലക്ഷം ഉയിഗുർ വംശജരെയും മറ്റ് മുസ്‌ലിം ന്യൂനപക്ഷങ്ങളെയും പാർപ്പിക്കുന്നതിനായി ക്യാമ്പുകൾ പണിയുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിരുന്നു.

മ്യൂണിച്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വേൾഡ് ഉയിഗുർ കോൺഗ്രസ് പ്രസിഡണ്ട് പറയുന്നത് ജമശൃ ഡു മിറ ആലരീാല എമാശഹ്യ കാമ്പയിൻ ഈ മനുഷ്യരുടെ സ്വകാര്യതയിലേക്കും സുരക്ഷിതത്വത്തിലേക്കും സാധാരണഗതിയിലുള്ള ജീവിതത്തിലേക്കുമുള്ള പൂർണമായ കടന്നുകയറ്റമാണ് എന്നാണ്. ഒരു മോചനവും സാധ്യമല്ലാത്ത തരത്തിലുള്ള തടവറകളായി ഉയിഗുർ വംശജരുടെ വീടുകൾ മാറുന്നു എന്നും അദ്ദേഹം മുൻപ് പ്രതികരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP