Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സംഗീത ലോകത്ത് 'പിച്ചൈ' ഇല്ല; കർണാടക സംഗീതജ്ഞൻ പി.എസ് നാരായണ സ്വാമി വിടപറഞ്ഞത് 87ാം വയസിൽ; നഷ്ടമായത് പ്ദമഭൂഷൺ നൽകി രാജ്യം ആദരിച്ച വ്യക്തിത്വം  

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പ്രശസ്ത കർണാടക സംഗീതജ്ഞനും ഒട്ടേറെ പ്രമുഖ ഗായകരുടെ ഗുരുവുമായ പത്മഭൂഷൺ പി.എസ്. നാരായണസ്വാമി (പി.എസ്.എൻ- 87) അന്തരിച്ചു. മൈലാപ്പൂരിലെ വസതിയിൽ വെള്ളി രാത്രി വൈകിയായിരുന്നു വിയോഗം.സംഗീത ലോകത്ത് 'പിച്ചൈ' എന്ന ഓമനപ്പേരിൽ അറിയപ്പെട്ട പുലിയൂർ സുബ്രഹ്മണ്യൻ നാരായണസ്വാമി, ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ പ്രിയ ശിഷ്യനായിരുന്നു. എണ്ണപ്പെട്ട സംഗീതജ്ഞനായി പേരെടുത്തെങ്കിലും സംഗീത അദ്ധ്യാപകനെന്ന ഇഷ്ടം ഹൃദയത്തിൽ സൂക്ഷിച്ചു.

വലിയ ശിഷ്യ സമ്പത്തുകൊണ്ട് അനുഗൃഹീതനായി. അഭിഷേക് രഘുറാം, കുന്നക്കുടി എം. ബാലമുരളീകൃഷ്ണ, ആർ. ഭാരതി, രഞ്ജിനി- ഗായത്രി സഹോദരിമാർ എന്നിവരടക്കം നൂറുകണക്കിനു ശിഷ്യരുണ്ട്.കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരമടക്കം ഒട്ടേറെ ബഹുമതികൾക്ക് അർഹനായി. ഭാര്യ: വസന്ത. മക്കൾ: ലക്ഷ്മി, മൈഥിലി, ഉമ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP