Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംസാന്റുമായി എത്തിയ ലോറി മാരാരിക്കുളത്ത് ഒതുക്കിയത് തട്ടുകഴിക്കാനായി; മോട്ടോർ വെഹിക്കിളിനെ കണ്ടതോടെ ലോറി ഉപേക്ഷിച്ച് ഷാനവാസും ക്ലീനറും ഓടിയത് രണ്ട് വഴിക്ക്; പുലർച്ചെ വരെ വിളിച്ചിട്ടും ഫോണെടുക്കാത്ത ഷാനവാസിനെ കണ്ടെത്തിയത് സമീപത്തെ പുരയിടത്തിൽ മരിച്ച നിലയിൽ; മോട്ടോർ വാഹന വകുപ്പ് വീഴ്ചയിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപിക്കാൻ ഗതാഗത കമ്മീഷ്ണറും; കരുനാഗപ്പള്ളിക്കാരൻ ഷെഫീക്കിന്റെ മരണം മാസപ്പടി മുടങ്ങിയതിലെ ഉദ്യോഗസ്ഥരുടെ കലിപ്പോ?

മറുനാടൻ ഡെസ്‌ക്‌

മാരാരിക്കുളം: മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരെക്കണ്ട് ലോറിനിർത്തി ഇറങ്ങിയോടിയ െൈഡ്രവർ മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ഗതാഗത കമ്മീഷ്ണർ. ലോറിഡ്രൈവർ മരിച്ച സംഭവത്തിൽ തലേദിവസം നടന്ന മോട്ടോർവാഹനവകുപ്പിന്റെ വാഹനപരിശോധനയുമായി ബന്ധമുണ്ടോ എന്നതിൽ അന്വേഷണംനടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത കമ്മിഷണർക്ക് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിർദ്ദേശം നൽകിയിരിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളി തേവലക്കര കോയിവിള നിസാന മൻസിലിൽ എം. ഷാനവാസാണ് (38) കഴിഞ്ഞ ദിവസം ആലപ്പുഴയിൽ മരിച്ചത്. ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ടിനടുത്ത് വെള്ളിയാഴ്ച രാത്രി 9.30-നാണു സംഭവം.

എംസാന്റുമായി എത്തിയ ലോറി ഒതുക്കി ഭക്ഷണം കഴിക്കാനായി ഇറങ്ങുമ്പോഴാണ് മോട്ടോർ വെഹിക്കിൾ പിന്നാലെയെത്തിയത്. ഉദ്യോഗസ്ഥർ ലോറിയുടെ അടുത്തെത്തുമ്പോഴേക്കും ഷാനവാസും ക്ലീനർ വിൻസെന്റും ഓടുകയായിരുന്നു. എന്നാൽ പിന്നാലെ ഏറെ ദൂരം വെഹിക്കിൾ ഇവിരെ പിന്തുടർന്നുവെന്നും ഇവർക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ലോറിക്കാർ പറയുന്നു. ഉദ്യോഗസ്ഥർ പിന്നാലെ ജീപ്പിൽ പാഞ്ഞു. തട്ടുകടയ്ക്കു സമീപത്തെ ചെറിയ ഇടവഴിയിലൂടെ ഇരുവരും ഓടിയതിനു പിന്നാലെ ഉദ്യോഗസ്ഥരും ഓടിയെങ്കിലും കിട്ടിയില്ല.

അതേസമയം, മറ്റുദ്യോഗസ്ഥർ ലോറിയിൽനിന്ന് ഉടമയുടെ ഫോൺനമ്പർ മനസ്സിലാക്കി വിളിക്കുകയും അടുത്തദിവസം പിഴയടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥർ പോയതോടെ ക്ലീനർ, ഷാനവാസിന്റെ മൊബൈലിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.
അതിനിടെ ലോറിയുടമ കൊല്ലം സ്വദേശി ഷറഫുദ്ദീൻ ക്ലീനറെ വിളിച്ച് ലോറി പാർക്കുചെയ്ത സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ടു. രാത്രി തിരച്ചിൽ നടത്തിയിട്ടും ഷാനവാസിനെക്കുറിച്ച് വിവരമില്ലാതായതോടെ പൊലീസിനെ അറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് പുലർച്ചെ 2.30-ഓടെ സമീപത്തെ വീടിന്റെ പുരയിടത്തിൽ ഷാനവാസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

മൃതദേഹം രാവിലെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയും കോവിഡ് പരിശോധന നടത്തുകയും ചെയ്തു. അസ്വാഭാവികമരണത്തിന് കേസെടുത്ത പൊലീസ്, മോട്ടോർവാഹന ഉദ്യോഗസ്ഥരോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.കടുത്ത പ്രമേഹമുള്ള ഷാനവാസ് ഓട്ടത്തിനിടെ മതിലിലോ മറ്റെവിടെയെങ്കിലുമോ ഇടിച്ചുവീണതോ ഹൃദയത്തകരാറോ ആകാം മരണകാരണമെന്ന് മാരാരിക്കുളം ഇൻസ്‌പെക്ടർ എസ്. രാജേഷ് പറഞ്ഞു.അനുവദനീയമായതിലും അധികം ഭാരമുള്ളതിനാൽ വലിയ തുക പിഴയീടാക്കുമെന്ന ഭയത്തിലാണ് ഓടിയതെന്ന് ക്ലീനർ മൊഴിനൽകിയിട്ടുണ്ട്. അതേ സമയം മോട്ടോർ വെഹിക്കിൾ നടപടി പ്രതിഷേഘധത്തിനും വഴിയൊരുക്കിയിരിക്കുകയാണ്.

പരിശോധനകൾ പലപ്പോഴും മാസപ്പടി വൈകുമ്പോൾ

ശമ്പളത്തിന് പുറമെ കിമ്പളം എന്ന ചൊല്ലാണ് വാഹന പരിശോധനയിൽ പലപ്പോഴും നടക്കുന്നത്. അതു തന്നെയാണ് കരുനാഗപ്പള്ളിയിലെ യുവാവിന്റെ മരണത്തിനും വഴിവച്ചെതെന്നാണ് ആരോപണം ഉയരുന്നത്. പെരുമ്പാവൂര് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്നാണ് പലപ്പോഴും തെക്കൻ ജില്ലകളിലേക്ക് എം.സാന്റ് എത്തിക്കാറുള്ളത്. എന്നാൽ ഇവിടെ ഡ്രൈവർമാർ നേരിടുന്നത്. മരണ പാച്ചിൽ അല്ലെങ്കിൽ കൈക്കൂലി ഇവയിൽ ഏതെങ്കിലും ആയിരിക്കും. പെരുമ്പാവൂർ മുതൽ ആലപ്പുഴ വരെ രാത്രി പട്രോളിങ് നിൽക്കുന്ന പൊലീസുകാർക്ക് കൈമടക്ക് പതിവാണ്. വൈകിയാൽ പിഴ. കൈമടക്ക് കൊടുത്താൽ കണ്ണടയ്ക്കും. മോട്ടോർ വാഹനവുകുപ്പിലും ഇതേ നിലപാട് തന്നെയാണ്. പലപ്പോഴും ലോറി ഉടമകൾ വാഹനം തടയാതിരിക്കാനായി മാസപ്പടി നൽകുകയാണ് പതിവ്. ഈ തുക മാസം 10,000ത്തിന് മുകളിൽ വരെ എത്തും. എന്നാൽ പടി വൈകുന്നതോടെ ലോറി നമ്പരും പേരും തിരഞ്ഞ് പിടിച്ച് ആക്രമിക്കാറാണ് പതിവ്. ആലപ്പുഴയിലെ വാഹനപരിശോധനയിൽ ഇത്തരത്തിൽ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. മിക്ക പരിശോധനയും രാത്രികാലങ്ങളിലാണ്. അതിനാൽ തന്നെ വാഹന ഉടമകൾ വെഹിക്കിളിനും പൊലവീസിനും നൽകേണ്ട തുക മുൻകൂട്ടി തന്നെ ഡ്രൈവർമാരെ ഏൽപ്പിക്കാറാണ് പതിവ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP