Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബറിൽ തന്നെ; രണ്ടാഴ്ചയ്ക്കകം അന്തിമ തീരുമാനം; കോവിഡ് വെല്ലുവിളിയാകുമെങ്കിലും പ്രവർത്തനം ഊർജ്ജിതമാക്കാൻ രാഷ്ട്രീയ കക്ഷികൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് വ്യാപനം ഗുരുതരമായില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബറിൽത്തന്നെ നടക്കും. തീയതിയിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ഡിസംബറിന് അപ്പുറത്തേക്ക് വോട്ടെടുപ്പു നീട്ടാൻ സർക്കാരിനും യോജിപ്പില്ല. സമാനനിലപാടുതന്നെയാണ് തിരഞ്ഞെടുപ്പുകമ്മിഷനും.

കോവിഡ് വ്യാപനം കണക്കിലെടുത്ത് സർക്കാരും തിരഞ്ഞെടുപ്പുകമ്മിഷനും വിളിച്ച സർവകക്ഷിയോഗത്തിൽ ബിജെപി. ഒഴികെയുള്ള രാഷ്ട്രീയപ്പാർട്ടികളും തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ കമ്മിഷനോട് അഭ്യർത്ഥിച്ചിരുന്നു. സർക്കാരിന്റെ ആവശ്യവും സർവകക്ഷിയോഗത്തിന്റെ നിർദേശവും അംഗീകരിച്ച കമ്മിഷൻ, തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടരുതെന്ന നിലപാടാണെടുത്തത്.

തിരഞ്ഞെടുപ്പ് നടത്താനുള്ള ക്രമീകരണങ്ങൾ കമ്മിഷൻ ആരംഭിച്ചിരുന്നു. വോട്ടിങ്യന്ത്രങ്ങളുടെ പരിശോധന നടന്നുവരുകയാണ്. സംവരണവാർഡുകളുടെ നറുക്കെടുപ്പും പൂർത്തിയായി. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പരിഗണിച്ച് വോട്ടെടുപ്പിന് മാർഗനിർദേശങ്ങൾ കമ്മിഷൻ തയ്യാറാക്കിയിരുന്നു.

സംവരണവാർഡുകൾ നിശ്ചയിച്ചതോടെ രാഷ്ട്രീയപ്പാർട്ടികളുടെ അടുത്തനോട്ടം അധ്യക്ഷസ്ഥാനത്തേക്കുള്ള സംവരണത്തിലാണ്. ജനസംഖ്യാനുപാതത്തിൽ സ്ഥാനം നിശ്ചയിക്കുമ്പോൾ തദ്ദേശസ്ഥാപനങ്ങളിലെ നിലവിലെ സംവരണത്തിൽ മാറ്റംവരും. അധ്യക്ഷസ്ഥാനം നോട്ടമിട്ടിരിക്കുന്ന പലരുടെയും പ്രതീക്ഷതെറ്റുകയും ചെയ്യും.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ അധ്യക്ഷന്മാരുടെ സംവരണംനിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം ഓരോ ജില്ലയിലും എത്രവീതമെന്നു നിശ്ചയിക്കും. തിരഞ്ഞെടുപ്പുകമ്മിഷനാണ് ഒക്ടോബർ അവസാനം അധ്യക്ഷ സംവരണത്തിൽ തീരുമാനമെടുക്കുക.

അധ്യക്ഷസംവരണം

ഗ്രാമപ്പഞ്ചായത്തുകൾ -941

പൊതുവിഭാഗം 416

വനിത ആകെ 471

(പൊതുവിഭാഗം - 417)

പട്ടികജാതി ആകെ 92

പട്ടികജാതി വനിത-46.

പട്ടികവർഗം ആകെ 16( പട്ടികവർഗ വനിത-8)

ബ്ലോക്ക് പഞ്ചായത്ത്-152

പൊതുവിഭാഗം 67

വനിത ആകെ 77(പൊതുവിഭാഗം -67)

പട്ടികജാതി ആകെ 15( പട്ടികജാതി വനിത-8)

പട്ടികവർഗംആകെ 3 (പട്ടികവർഗവനിത-2)

ജില്ലാപഞ്ചായത്ത് -14

പൊതുവിഭാഗം 6

വനിത ആകെ 7 (പൊതുവിഭാഗം-7)

പട്ടികജാതി -1

മുനിസിപ്പാലിറ്റികൾ തിരഞ്ഞെടുപ്പില്ലാത്ത മട്ടന്നൂർ ഉൾപ്പടെ 87

പൊതുവിഭാഗം 39

വനിത ആകെ 44(പൊതുവിഭാഗം-41)

പട്ടികജാതി-6 (പട്ടികജാതി വനിത-3)

പട്ടികവർഗം 1

കോർപ്പറേഷൻ-6

പൊതുവിഭാഗം 3

വനിത ആകെ 3

പൊതുവിഭാഗം 3

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP