Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്ന് മക്കളെയും കൊന്ന ശേഷം ആത്മത്യക്ക് ശ്രമിച്ച യുവതി പൊലീസ് പിടിയിൽ; പൊലീസിനെ വിവരം അറിയിച്ചത് യുവതി തന്നെ

മറുനാടൻ ഡെസ്‌ക്‌

സുറിച്ച് : മൂന്ന് മക്കളെയും കൊന്ന ശേഷം ആത്മത്യക്ക് ശ്രമിച്ച യുവതി പൊലീസ് പിടിയിൽ. ഓസ്‌ട്രേലിയയിലാണ് സംഭവം. കുട്ടികളെ കൊന്നതിന് ശേഷം ഈ സ്ത്രീ തന്നെയാണ് കൊലപ്പെടുത്തിയ വിവരം പൊലീസിനെ വിളിച്ച് അറിയിക്കുന്നത്. 31 കാരിയായ സ്ത്രീ പുലർച്ചെ 5.20 ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. മക്കളെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും ഇവർ പൊലീസിനോട് പറഞ്ഞു.

ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച നിലയിൽ ഇവരെ ഡൊണൗസ്റ്റഡിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയുന്നത്. ഒമ്പതും, മൂന്നും വയസ്സുള്ള കുട്ടികളെയും എട്ട് മാസം പ്രായമായ കുഞ്ഞിനെയുമാണ് ഇവർ കൊലപ്പെടുത്തിയത്. പൊലീസ് എത്തുമ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. ഒമ്പത് വയസ്സുള്ള കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കൊലപാതകത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്ത്രീയെ ഉടൻ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യകതമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP