Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് പ്രാർത്ഥന പൂർത്തിയാക്കി പഠിക്കാനിരിക്കും; സമൂഹമാധ്യമങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നു; പൊതുവിദ്യാലയങ്ങളിൽ പഠനം; ആദ്യ പരിശ്രമത്തിൽ പതിനയ്യായിരത്തിനും മുകളിൽ റാങ്ക്; രണ്ടാം ശ്രമത്തിൽ കേരളത്തിൽ ഒന്നാം റാങ്ക്; ദേശീയ തലത്തിൽ പന്ത്രണ്ടും; നീറ്റ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച ആയിഷയുടെ വിജയഫോർമുല ഇങ്ങനെ

പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് പ്രാർത്ഥന പൂർത്തിയാക്കി പഠിക്കാനിരിക്കും; സമൂഹമാധ്യമങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നു; പൊതുവിദ്യാലയങ്ങളിൽ പഠനം; ആദ്യ പരിശ്രമത്തിൽ പതിനയ്യായിരത്തിനും മുകളിൽ റാങ്ക്; രണ്ടാം ശ്രമത്തിൽ കേരളത്തിൽ ഒന്നാം റാങ്ക്; ദേശീയ തലത്തിൽ പന്ത്രണ്ടും; നീറ്റ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച ആയിഷയുടെ വിജയഫോർമുല ഇങ്ങനെ

ജാസിം മൊയ്തീൻ

കോഴിക്കോട്: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്കും രാജ്യത്തെ പന്ത്രണ്ടാം റാങ്കും സ്വന്തമാക്കിയ കോഴിക്കോട് കൊയിലാണ്ടി കൊല്ലം സ്വദേശി ആയിഷ പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകം. കഠിനാധ്വാനം ചെയ്താൽ എത്തിപ്പിടിക്കാൻ കഴിയാത്തതായി ഒന്നുമിലെന്ന് ആയിഷ തെളിയിക്കുന്നു. കൊയിലാണ്ടി കൊല്ലം സ്വദേശികളായ സുബൈദ മൻസിലിൽ അബ്ദുൽ റസാഖ്-ശമീമ ദമ്പദികളുടെ മൂന്ന് മക്കളിൽ ഒരാളാണ് ആയിഷ. രണ്ടാം തവണയാണ് ആയിഷ നീറ്റ് പരീക്ഷ എഴുതുന്നത്.

ആദ്യ ശ്രമത്തിൽ 15429 ആയിരുന്നു ആയിഷയുടെ റാങ്ക്. ഈ റാങ്കിൽ തൃപ്തിവരാത്ത ആയിഷ തുടർന്ന് കോഴിക്കോട് റെയ്സ് അക്കാദമയിൽ പരീശിലനത്തിന് ചേർന്നാണ് രണ്ടാം തവണ പരീക്ഷക്ക് തയ്യാറെടുത്തത്. ആദ്യ നൂറിനുള്ളിൽ വരണമെന്നായിരുന്നു രണ്ടാം തവണ പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ആയിഷയുടെ ആഗ്രഹം. അതിന് വേണ്ടി കഠിനമായി പരിശ്രമിച്ചു. ആ പരിശ്രമം പാഴായിപ്പോയില്ല എന്നാണ് ഇന്ന് പുറത്തുവന്ന ഫലം തെളിയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ നിന്നും പൂർണ്ണമായും മാറിനിന്നാണ് ആയിഷ പഠിച്ചത്. പുലർച്ചെ നാല് മണിക്ക് തന്നെ എഴുന്നേറ്റ് പ്രാർത്ഥന പൂർത്തിയാക്കി പഠനത്തിനിരിക്കും. ദിവസവും 12 മുതൽ 15 മണിക്കൂർ വരെ പഠനത്തിനായി ഉപയോഗിച്ചു. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം പൂർണ്ണ പിന്തുണ നൽകിയതായും ആയിഷ പറയുന്നു.

ഡൽഹി എയിംസിൽ ചേർന്ന് മെഡിസിൻ പഠനം പൂർത്തിയാക്കാനാണ് ആയിഷയുടെ ആഗ്രഹം. ഹൃദ്രോഗ സ്പെഷ്യലിസ്റ്റാകണമെന്നും ആയിഷ ആഗ്രഹിക്കുന്നു.പൊതു വിദ്യാലയങ്ങളിലാണ് ആയിഷ പഠിച്ചത്. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു ഹൈസ്‌കൂൾ കാലഘട്ടം. കൊയിലാണ്ടി ബോയ്സ് സ്‌കൂളിൽ നിന്ന് പ്ലസ്ടു പൂർത്തിയാക്കി. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലക്ക് അഭിമാനമാണ് ആയിഷയുടെ വിജയമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കൊയിലാണ്ടി എംഎൽഎ കെ ദാസൻ ആയിഷയുടെ വീട്ടിലെത്തി ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. എംഎൽഎയുടെ ഫോണിലൂടെ വിദ്യാഭ്യാസ മന്ത്രിയും നേരിട്ട് ആയിഷക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല കമ്മറ്റി ആയിഷയെ വീട്ടിലെത്തി അനുമോദിച്ചു. ജില്ല സെക്രട്ടറി വി വസീഫ് ഉപഹാരം നൽകി. അശ്ഫാക്ക,് ആലിയ എന്നിവരാണ് ആയിഷയുടെ സഹോദരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP