Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മണ്ഡല-മകരവിളക്ക് കാലത്ത് ദർശനത്തിനു നിബന്ധനകൾ തീരുമാനിച്ചത് തങ്ങൾ അറിഞ്ഞിട്ടില്ല; സർക്കാരോ ദേവസ്വം ബോർഡോ കൊട്ടാരവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രസ്താവന സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവും; ആചാരങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ശബരിമല തീർത്ഥാടനം നടത്താവൂ എന്നും പന്തളം കൊട്ടാരം

മണ്ഡല-മകരവിളക്ക് കാലത്ത് ദർശനത്തിനു നിബന്ധനകൾ തീരുമാനിച്ചത് തങ്ങൾ അറിഞ്ഞിട്ടില്ല; സർക്കാരോ ദേവസ്വം ബോർഡോ കൊട്ടാരവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രസ്താവന സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവും; ആചാരങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ശബരിമല തീർത്ഥാടനം നടത്താവൂ എന്നും പന്തളം കൊട്ടാരം

ശ്രീലാൽ വാസുദേവൻ

പന്തളം: ശബരിമല ക്ഷേത്രത്തിൽ മണ്ഡല-മകരവിളക്കു കാലത്തു ഭക്തജനങ്ങൾക്കു ദർശനത്തിനു നിബന്ധനകൾ തീരുമാനിച്ചതു പന്തളം കൊട്ടാരവുമായി ചർച്ച ചെയ്ത ശേഷമാണെന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രസ്താവന സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നു പന്തളം കൊട്ടാരം. സർക്കാരോ ദേവസ്വം ബോർഡോ കൊട്ടാരവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല.

ആചാരങ്ങൾ പാലിച്ചുകൊണ്ടു മാത്രമേ ശബരിമല തീർത്ഥാടനം നടത്താൻ അനുവദിക്കാവൂ എന്നു തന്നെയാണു കൊട്ടാരത്തിന്റെ അഭിപ്രായം. കോവിഡിന്റെ മറവിൽ ആചാരങ്ങളെ തൃണവൽഗണിക്കുന്നതിനോടു കൊട്ടാരം യോജിക്കുന്നില്ല. 2020-21ലെ ഉത്സവ നടത്തിപ്പിനേപ്പറ്റി സെപ്റ്റംബർ 28നു മുഖ്യമന്ത്രി വെർച്ച്വൽ യോഗം നടത്തിയിരുന്നു. ശബരിമലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പരിമിതമായി ഭക്തരെ അനുവദിക്കുന്നതിൽ വിയോജിപ്പില്ലെന്നു മാത്രമാണു യോഗത്തിൽ പങ്കെടുത്ത കൊട്ടാരം സെക്രട്ടറി അറിയിച്ചത്. ആ യോഗത്തിൽ നിരവധി അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ, ഇക്കാര്യങ്ങളിലൊന്നും തീരുമാനമെടുക്കാതെ ചർച്ച ചെയ്തു റിപ്പോർട്ടു നല്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിക്കുക മാത്രമാണു ചെയ്തത്.

തീർത്ഥാടനത്തേപ്പറ്റിയോ ക്ഷേത്രാചാരങ്ങളേപ്പറ്റിയോ ഒരു ധാരണയമില്ലാത്ത ഉദ്യോഗസ്ഥ സമിതിയാണ് ആചാരങ്ങൾക്കു വിലക്ക് ഏർപ്പെടുത്തുന്നതും അയ്യപ്പഭക്തർക്കു സ്വീകാര്യമല്ലാത്തതുമായ നിബന്ധനകൾ നിർദ്ദേശിച്ചത്. ആചാരങ്ങൾ ലംഘിക്കുന്ന ഈ നിർദ്ദേശങ്ങൾ ദേവസ്വം ബോർഡ് എതിർക്കേണ്ടിയിരുന്നു. ആചാരങ്ങൾ പാലിക്കാൻ ബാദ്ധ്യതയുള്ള ദേവസ്വം ബോർഡ് അതിനു വിരുദ്ധമായ നടപടി സ്വീകരിക്കുന്നതു തികച്ചും ദുഃഖകരമാണ്.

അടുത്ത ഉത്സവകാലത്തു ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ചു പന്തളം കൊട്ടാരം, തന്ത്രി കുടുംബം, അയ്യപ്പഭക്ത സംഘടനകൾ എന്നിവയുമായി മനസ്സു തുറന്നുള്ള ചർച്ചയ്ക്കു തയ്യാറാകണമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റിനോട് അഭ്യർത്ഥിക്കുന്നതായും പ്രസിഡന്റ് പി.ജി. ശശികുമാർവർമ്മ, സെക്രട്ടറി പി.എൻ നാരായണവർമ്മ എന്നിവർ ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP