Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാക്കിസ്ഥാനിൽ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടിയുടെ കനത്ത പ്രക്ഷോഭം; കോവിഡിനെ വകവയ്ക്കാതെ ആയിരങ്ങൾ തെരുവിൽ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: ഇംറാൻ ഖാൻ സർക്കാറിനെതിരെ പാക്കിസ്ഥാനിൽ ആയിരക്കണക്കിന് പേർ രംഗത്തിറങ്ങിയ പ്രതിഷേധം. 11 പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് (പി.ഡി.എം.) നേതൃത്വം നൽകിയ പ്രതിഷേധം പാക് നഗരമായ ഗുജ്റൻവാലയിലാണ് അരങ്ങേറിയത്.

പാക്കിസ്ഥാൻ മുസ്ലിം ലീഗിന്റെ നവാസ് വിഭാഗം (പി.എം.എൽ-എൻ.), പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി.പി.പി), ജംഇയ്യത്തുൽ ഉലമ ഇസ്ലാമിന്റെ ഫസൽ വിഭാഗം (ജെ.യു.ഐ.-എഫ്) എന്നിവയുൾപ്പെടെ പാർട്ടികളുടെ സഖ്യമാണ് പി.ഡി.എം. കഴിഞ്ഞ മാസം സഖ്യം രൂപംകൊണ്ട ശേഷം നടന്ന ആദ്യ പ്രധാന പൊതുപരിപാടിയായിരുന്നു ഇത്.

പി.എം.എൽ-എൻ നേതാവ് നവാസ് ശരീഫ്, പി.പി.പി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി, ജെ.യു.ഐ-എഫ്. നേതാവ് ഫസലുർറഹ്മാൻ എന്നിവരടക്കം സംസാരിച്ചു. ലണ്ടനിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് നവാസ് ശരീഫ് സംസാരിച്ചത്.

സർക്കാറിനെ അട്ടിമറിക്കാൻ വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉന്നയിച്ച് നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP