Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോട്ടാർ വാഹനവകുപ്പിന്റെ പരിശോധനയ്ക്ക് ഇടയിൽ ഓടിരക്ഷപ്പെട്ട ലോറി ഡ്രൈവർ മരിച്ച നിലയിൽ; മരണത്തിന് പിന്നിൽ വെഹിക്കിൾ ഇൻസ്‌പെക്ടറാണെന്ന് ആരോപിച്ച് പ്രതിഷേധം; ഹൃദയാഘാതമാണെന്ന് പൊലീസും; മരിച്ചത് കരുനാഗപ്പള്ളി സ്വദേശി ഷാനവാസ്; പ്രതിഷേധവുമായി എസ്.ഡി.പി.ഐ ഉൾപ്പടെയുള്ള സംഘടനകളും

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവർ മരിച്ച നിലയിൽ. കരുനാഗപ്പള്ളി കോഴിവള സ്വദേശി ഷാനവാസാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രയോടെ ആലപ്പുഴ മാരാരിക്കുളത്ത് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനക്കിടെയാണ് സംഭവം. എറണാകുളത്തേക്ക് എംസാന്റുമായി പോകുകയായിരുന്ന ലോറിക്ക് മോട്ടോർ വാഹന വകുപ്പ് കൈകാണിച്ചു. ലോറി നിർത്തിയ ഉടനെ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെടുകയായിരുന്നു.

എന്നാൽ പിന്നീട് ഡ്രൈവറെ കാണാതായതിനെ തുടർന്ന് സഹായി പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷാനവാസിനെ ഒരു വീടിന് സമീപത്ത് നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. ഓടുന്നതിനിടയിൽ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിൽ അമിത ഭാരമുണ്ടായിരുന്നതിനാൽ വലിയ തുക പിഴയൊടുക്കേണ്ടി വരുമെന്ന് പേടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് സഹായി പറഞ്ഞു. സംഭവത്തിൽ മാരാരിക്കുളം പൊലീസ് അന്വേഷണം തുടങ്ങി.സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെടുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP