Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമാനിലേക്ക് മടങ്ങിവരാൻ കാത്തിരിക്കുന്നവർ ഇനിയും കാത്തിരിക്കേണ്ടി വരും; പുതിയ വിസകൾ അനുവദിക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ്

ഒമാനിലേക്ക് മടങ്ങിവരാൻ കാത്തിരിക്കുന്നവർ ഇനിയും കാത്തിരിക്കേണ്ടി വരും; പുതിയ വിസകൾ അനുവദിക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ്

സ്വന്തം ലേഖകൻ

മസ്‌കത്ത്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ വിസകൾ അനുവദിക്കുന്നത് ഒമാൻ തൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് ഡയറക്ടർ ജനറൽ ഓഫ് ഓപറേഷൻസ് ബ്രിഗേഡിയർ സൈദ് അൽ ആസ്മി പറഞ്ഞു. ഒക്‌ടോബർ ഒന്നിന് വിമാനത്താവളങ്ങൾ തുറന്നശേഷം റെസിഡന്റ് വിസയിലും ഫാമിലി വിസയിലും ഉള്ളവർക്ക് രാജ്യത്തേക്ക് മടങ്ങിവരാൻ അവസരം നൽകുന്നുണ്ട്.

രാജ്യത്തിന് പുറത്തുള്ള വിസ കാലാവധി കഴിഞ്ഞവർക്ക് ഒമാനിലേക്ക് തിരികെവരാൻ കഴിയില്ലെന്നും ബ്രിഗേഡിയർ അൽ ആസ്മി പറഞ്ഞു. ഓൺലൈനിലും സർവിസ് സെന്ററുകൾ വഴിയും ഇപ്പോൾ പുതിയ വിസകൾ നൽകുന്നില്ലെന്ന് റോയൽ ഒമാൻ പൊലീസ് ഇലക്‌ട്രോണിക് മീഡിയ വിഭാഗം മേധാവി മേജർ മുഹമ്മദ് അൽ ഹാഷ്മിയും പറഞ്ഞു.

വിസ കാലാവധി കഴിഞ്ഞവർക്ക് തിരികെ വരാൻ കഴിയില്ലെന്ന അറിയിപ്പിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. രാജ്യത്തിനു പുറത്തുള്ളവരുടെ കാലാവധി കഴിഞ്ഞ വിസ സ്‌പോൺസർക്ക് പുതുക്കാൻ അവസരം നൽകിയിരുന്നു. അതോടൊപ്പം ആറുമാസത്തിലധികം രാജ്യത്തിന് പുറത്തുള്ളവർക്ക് സ്‌പോൺസറുടെ അനുമതിയോടെ തിരികെ വരാനും അനുമതി നൽകിയിരുന്നു.

കോവിഡ് വ്യാപനം ഗുരുതര സാഹചര്യത്തിലെത്തി നിൽക്കുന്നതിനാൽ ഈ രണ്ട് സൗകര്യങ്ങളും എടുത്തുകളയുകയാണെന്നാണ് സൂചന. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ ഔദ്യോഗിക വിശദീകരണം പുറത്തുവരുമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP