Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരീ ക്ഷേത്രത്തിലെ നവരാത്രി തിരുവുത്സവത്തിന് ഭക്തി നിർഭരമായ തുടക്കം

മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരീ ക്ഷേത്രത്തിലെ നവരാത്രി തിരുവുത്സവത്തിന് ഭക്തി നിർഭരമായ തുടക്കം

സ്വന്തം ലേഖകൻ

ആലപ്പുഴ മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരീ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി തിരുവുത്സവത്തിന് ഭക്തി നിർഭരമായ തുടക്കം.

ക്ഷേത്ര ശുദ്ധി ക്രിയകൾക്കുശേഷം മംഗള മുഹൂർത്തത്തിൽ ദേവി നാമജപങ്ങൾകൊണ്ട് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ തന്ത്രി മുഖ്യൻ പുതുമന ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒൻപതുദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ഉത്സവത്തിന് കൊടിയേറി. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരുന്നു കൊടിയേറ്റുകർമ്മം നടന്നത്.

26 ന് ആറാട്ടിനു ശേഷം കൊടിയിറക്കുന്നതോടുകൂടി ഉത്സവത്തിന് സമാപനം കുറിക്കും. എല്ലാ ദിവസവും ശ്രീബലിയും കൂടാതെ നിത്യവും കൊടിമരത്തിനു മുന്നിൽ പറ വഴിപാടുകൾ സ്വീകരിക്കുന്നതുമായിരിക്കും.

ക്ഷേത്രോപദേശക സമിതി പ്രസിഡണ്ട് ജി. വിനോദ് കുമാർ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ജയകുമാർ , സബ് ഗ്രൂപ്പ് ഓഫീസർ ഗോവിന്ദൻ പോറ്റി, ഉപദേശക സമിതി ഭാരവാഹികളായ ജി. സതീഷ് കുമാർ, വെങ്കിടേഷ് കുമാർ, പി. അനിൽ കുമാർ, വെങ്കിട്ടേശ്വരൻ, കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ നായർ, ബി.വിജയൻ, കെ.എം.ബാബു, ഹരികുട്ടൻ, എന്നിവർ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP