Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീർക്കാനുള്ള ചർച്ച പൊളിഞ്ഞത് അങ്ങേയറ്റം ആശങ്കാജനകം; നിർമ്മാണ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം ഉണ്ടാകണം: ഉമ്മൻ ചാണ്ടി

വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീർക്കാനുള്ള ചർച്ച പൊളിഞ്ഞത് അങ്ങേയറ്റം ആശങ്കാജനകം; നിർമ്മാണ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം ഉണ്ടാകണം: ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീർക്കാനുള്ള ചർച്ച പൊളിഞ്ഞത് അങ്ങേയറ്റം ആശങ്കാജനകമെന്നും സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

നേരത്തെ നല്കിയ ഉറപ്പുകൾ പാലിക്കാതിരുന്ന സാഹചര്യത്തിൽ ഇപ്പോൾ നാട്ടുകാർ രേഖാമൂലമായ ഉറപ്പാണ് ആവശ്യപ്പെടുന്നത്. തുറമുഖ നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയുള്ള ഈ സമയത്ത് 18 ദിവസമായി തുടരുന്ന സമരത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിന് പരിഹാരം കാണുകയും നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കി നിർമ്മാണ പ്രതിസന്ധി അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം അനന്തമായി നീണ്ട് വലിയ സാമ്പത്തിക നഷട്ത്തിന് ഇടയാക്കും.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബൃഹത്തായ പുനരധിവാസ പാക്കേജ് നടപ്പാക്കിയശേഷമാണ് നിർമ്മാണ പ്രവർത്തനം തുടങ്ങിയത്. പാക്കേജിൽ ഉൾപ്പെടുത്താൻ സാധിക്കാതെ വന്ന അർഹരായവരുടെ പ്രശ്നവും പദ്ധതി നിർമ്മാണം സംബന്ധിച്ച പ്രശ്നവും പരിഹരിക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾ യുഡിഎഫ് സർക്കാർ ആരംഭിച്ചിരുന്നു. എന്നാൽ, ഇക്കാര്യങ്ങളിൽ തുടർചർച്ചയോ പരാതി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളോ സർക്കാരിന്റ ഭാഗത്തുനിന്ന് ഉണ്ടാകാതെ വന്നതാണ് പ്രതിസന്ധിക്കു കാരണമെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

വൻകിട പശ്ചാത്തല പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന് ലഭിക്കേണ്ട പ്രത്യേക പരിഗണനയോ, പപങ്കാളിയെക്കൊണ്ട് സമയബന്ധിതമായി തുറമുഖ പൂർത്തീകരണത്തിന് കാര്യമായ ശ്രമമോ സർക്കാരിന്റെ ഭാഗത്തുനിന്നോ, തുറമുഖ കമ്പനിയുടെ ഭാഗത്തുനിന്നോ ഉണ്ടായില്ല. കേന്ദ്രപരിസ്ഥിതി അനുമതിയിൽ നിർദേശിച്ചിട്ടുള്ള മത്സ്യബന്ധന തുറമുഖത്തിന്റെയും സീ ഫുഡ് പാർക്കിന്റെയും നിർമ്മാണം ഇതുവരെ ആരംഭിച്ചില്ല.

വൻകിട പദ്ധതി നടപ്പാക്കുമ്പോൾ നാടിന് പ്രയോജനം കിട്ടുമെങ്കിലും തദ്ദേശവാസികൾക്ക് ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വിസ്മരിക്കുകയോ അവരുടെ ന്യായമായ ആവശ്യങ്ങളോട് പുറംതിരിയുകയോ ചെയ്യരുത്. പ്രാദേശിക പിന്തുണ ലഭിച്ചതുകൊണ്ടു മാത്രമാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണം യഥാസമയം ആരംഭിക്കാൻ കഴിഞ്ഞതെന്ന കാര്യം വിസ്മരിക്കരുതെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP