Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌കോൾ കേരള മലപ്പുറം റീജനൽ കേന്ദ്രത്തിലെ സേവനങ്ങൾ പുനഃസ്ഥാപിക്കണം

സ്വന്തം ലേഖകൻ

മലപ്പുറം: പ്ലസ് വൺ റഗുലർ സീറ്റില്ലാത്തതിനാൽ സ്‌കോൾ കേരളയിൽ ഏറ്റവുമധികം രജിസ്ട്രർ ചെയ്യുന്ന വിദ്യാർത്ഥികൾ മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. എന്നാൽ മലപ്പുറത്തുണ്ടായിരുന്ന സ്‌കോൾ കേരളയുടെ റീജനൽ കേന്ദ്രത്തിലെ സേവനങ്ങൾ പോലും സർക്കാർ നിർത്തലാക്കിയിരിക്കുകയാണ്. പല കാര്യങ്ങൾക്കും തലസ്ഥാന നഗരിയിലെ സ്‌കോൾ കേരള ഓഫീസിനെ ആശ്രയിക്കേണ്ട ഗതികേടിലേക്കാണ് ജില്ലയിലെ വിദ്യാർത്ഥികൾ എത്തിയിരുക്കുന്നത്.

അതിനാൽ നിർത്തലാക്കിയ സ്‌കോൾ കേരളയുടെ മലപ്പുറം റീജനൽ കേന്ദ്രത്തിന്റെ സേവനങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ബഷീർ തൃപ്പനച്ചി, ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, വൈസ് പ്രസിഡന്റ്മാരായ ഹബീബ റസാഖ്, ഡോ സഫീർ എ.കെ, സെക്രട്ടറിമാരായ ബാസിത് മലപ്പുറം, ശരീഫ് സി പി, ഹാദി ഹസൻ, അജ്മൽ തോട്ടോളി, ഹുദാ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP