Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടിയെ ആക്രമിച്ച കേസിൽ കോടതിക്കതിരെ ഫേസ്‌ബുക്ക് കുറിപ്പുമായി ഡബ്ല്യുസിസി; കുറിപ്പ് പരസ്യപ്രസ്താവനയ്ക്ക് വിലക്കുള്ളപ്പോൾ; വിമൻ ഇൻ സിനിമ കളക്ടീവിന്റെ പ്രസ്താവന കേസിൽ വിചാരണകോടതിക്കെതിരെ ആരോപണവുമായി പ്രോസിക്യൂഷൻ രംഗത്തെത്തിയെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ; കേസിനെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രസ്താവനയ്ക്ക് നേരത്തെയും ഡബ്ല്യുസിസിക്കെതിരെ നോട്ടീസ്

നടിയെ ആക്രമിച്ച കേസിൽ കോടതിക്കതിരെ ഫേസ്‌ബുക്ക് കുറിപ്പുമായി ഡബ്ല്യുസിസി; കുറിപ്പ് പരസ്യപ്രസ്താവനയ്ക്ക് വിലക്കുള്ളപ്പോൾ; വിമൻ ഇൻ സിനിമ കളക്ടീവിന്റെ പ്രസ്താവന കേസിൽ വിചാരണകോടതിക്കെതിരെ ആരോപണവുമായി പ്രോസിക്യൂഷൻ രംഗത്തെത്തിയെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ; കേസിനെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രസ്താവനയ്ക്ക് നേരത്തെയും ഡബ്ല്യുസിസിക്കെതിരെ നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ആരോപണവുമായി പ്രോസിക്യൂഷൻ രംഗത്തെത്തിയതായി വാർത്തകൾ വന്നിരുന്നു. വിചാരണയടക്കമുള്ള തുടർനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി ഫയൽ ചെയ്തു. കോടതിയിൽനിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയതായുമാണ് വാർത്തവന്നത്. പുതിയ നീക്കത്തിൽ പ്രതികരണവുമായി വിമൻ ഇൻ സിനിമ കളക്ടീവ് രംഗത്തെത്തി.

'വാർത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി. കേൾക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടർ തന്നെ സംശയിക്കുന്നതായിഅറിയുന്നു. ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ മൂന്ന് വർഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പിൽ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. ഇക്കാര്യത്തിൽ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം'സംഘടന ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

കേസിൽ പരസ്യ പ്രസ്താവനകൾക്കു വിലക്കുള്ളപ്പോഴാണ് കോടതിക്കെതിരേ സമൂഹമാധ്യമത്തിലൂടെയുള്ള ആഹ്വാനം. കേസിനെ സ്വാധീനിക്കുന്ന വിധത്തിൽ പ്രസ്താവനകൾ ഇറക്കിയതിന് രേവതി, പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ആഷിഖ് അബു എന്നിവർക്കെതിരെ കോടതി നോട്ടീസ് അയച്ചിരുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

'ഈ കോടതിയിൽ നിന്നും അക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടില്ല , ആയതിനാൽ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസികൂഷൻ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു' എന്ന വാർത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി. കേൾക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടർ തന്നെ സംശയിക്കുന്നതായിഅറിയുന്നു. ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ മൂന്ന് വർഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പിൽ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. ഇക്കാര്യത്തിൽ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സർക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല . അത് ഈ രാജ്യത്തെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയിൽ കരുതലുള്ള മുഴുവൻ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്ന് ഞങ്ങൾ ഓർമ്മപ്പെടുത്തട്ടെ!
#Avalkoppam #WCC

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ആരോപണവുമായി പ്രോസിക്യൂഷൻ രംഗത്തെത്തിയതായി വാർത്തകൾ വന്നിരുന്നു. വിചാരണയടക്കമുള്ള തുടർനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി ഫയൽ ചെയ്തു. കോടതിയിൽനിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയതായാണ് പ്രമുഖ മാധ്യമത്തിലെ റിപ്പോർച്ച്.

അസാധാരണമായ നടപടിയാണ് കേസിൽ ഉണ്ടായിരിക്കുന്നത്. വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയിൽ ട്രാൻസ്ഫർ പെറ്റീഷൻ നൽകുമെന്നും അതുവരെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

182-ാമത്തെ സാക്ഷിയെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. ഈ ഘട്ടത്തിൽ പ്രോസിക്യൂഷന് എതിരെയുള്ള ഒരു കത്ത് കോടതി വായിച്ചു. മാത്രമല്ല, പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങൾ കോടതി ഉന്നയിച്ചെന്നും പ്രോസിക്യൂഷൻ പറയുന്നു. ഈ സാഹചര്യത്തിൽ സുതാര്യമായ വിചാരണ കോടതിയിൽ നടക്കുമെന്ന് കരുതുന്നില്ല. ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കോടതി നടപടികൾ മറ്റൊരു കോടതിയിലേയ്ക്ക് മാറ്റുക എന്നതാണ് ട്രാൻസ്ഫർ പെറ്റീഷന്റെ ലക്ഷ്യം. കേസിൽ വളരെ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നടപടിക്രമങ്ങൾ നീണ്ടുപോയിരുന്നു. അതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.

കഴിഞ്ഞ 14ന് സാക്ഷി വിസ്താരത്തിനിടെ തനിക്കെതിരെ കോടതി നടത്തിയ പരാമർശങ്ങൾ വാസ്തവമല്ലാത്തതും അനവസരത്തിലുള്ളതുമാണെന്ന് സ്‌പെഷൽ പ്രോസിക്യൂട്ടർ എ. സുരേശൻ നൽകിയ ഹർജിയിൽ പറയുന്നു. കോടതിക്കു ലഭിച്ച ഊമക്കത്ത് പ്രോസിക്യൂട്ടറുടെ അസാന്നിധ്യത്തിൽ വായിച്ച ശേഷമുണ്ടായ പരാമർശങ്ങളിൽ നിന്നാണു പ്രശ്‌നങ്ങളുടെ തുടക്കം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഫെബ്രുവരി 19ന് അപേക്ഷ നൽകിയിട്ടും കോടതി ഇതുവരെ പരിഗണിച്ചില്ലെന്നും പ്രോസിക്യൂട്ടറുടെ ഹർജിയിലുണ്ട്. സ്‌പെഷൽ പ്രോസിക്യൂട്ടർ നൽകിയ ഹർജി വിചാരണക്കോടതി അടുത്തയാഴ്ച പരിഗണിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP