Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മിയ ബൈ തനിഷ്‌കിന്റെ ഉത്സവകാല ശേഖരം ലിയാന വിപണിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: ഫാഷൻ ആഭരണ ബ്രാൻഡായ മിയ ബൈ തനിഷ്‌ക് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗതവും ആധുനികവുമായ ആഭരണശേഖരമായ ലിയാന പുറത്തിറക്കി. പരമ്പരാഗത മൂല്യങ്ങളിൽ അടിയുറച്ചതും ഉത്സവങ്ങൾ സ്വന്തമായ രീതികളിൽ ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നവരുമായ ആധുനിക ഇന്ത്യൻ വനിതകൾക്കുള്ളതാണ് മിയയുടെ പുതിയ ദീപാവലി ശേഖരം.

ഇറ്റാലിയൻ ഭാഷയിൽ ഖനി എന്നർത്ഥം വരുന്ന മിയ വനിതകൾക്കായി കരവിരുതാൽ തീർത്ത ആഭരണങ്ങളുടെ ശ്രേഷ്ഠമായ ശേഖരമാണ്. സൗന്ദര്യം നിറഞ്ഞതും ലളിതവും ആധുനികവും കുറ്റമറ്റതുമായ ആഭരണനിര.

ഭാരം കുറഞ്ഞ 14 കാരറ്റ് ശുദ്ധ സ്വർണത്തിലും ഡയമണ്ടിലുമുള്ള കമ്മലുകൾ, പെൻഡന്റുകൾ, ബ്രേയ്‌സ്ലെറ്റുകൾ, മോതിരങ്ങൾ എന്നിവയാണ് ലിയാന ശേഖരത്തിലുള്ളത്. ഇന്ത്യയിലെ ക്ലാസിക് രചനകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, ജാപ്പനീസ് മിനിമലിസം എന്ന തത്വശാസ്ത്രം ഉൾച്ചേർത്താണ് ഇവ രൂപപ്പെടുത്തിയിരിക്കുന്നത്.

ദീപാവലിക്കാലത്ത് മിയ ബൈ തനിഷ്‌ക് ആകർഷകമായ ഓഫറുകളാണ് അവതരിപ്പിക്കുന്നത്. പ്രകാശത്തിന്റെ ആഘോഷകാലത്ത് ഷോപ്പിങ് അനുഭവമാക്കാൻ മിയയുടെ ലിയാന ശേഖരം വാങ്ങുമ്പോൾ 20 ശതമാനം വരെ ഇളവുകൾ ലഭിക്കും. എല്ലാ മിയ സ്റ്റോറുകളിലും നവംബർ 16 വരെയാണ് ഈ ഓഫർ.

ഈ ഉത്സവകാലത്ത് മിയ ഓരോ വനിതകൾക്കുള്ളിലേയും പ്രകാശമാണ് ആഘോഷമാക്കാൻ തീരുമാനിച്ചതെന്ന് മിയ ബൈ തനിഷ്‌കിന്റെ ബിസിനസ് ഹെഡ് ശ്യാമള രമണൻ പറഞ്ഞു. ക്രിയാത്മകവും വർണാഭവും കുസൃതികൾ നിറഞ്ഞതും ശ്രേഷ്ഠവുമായ ആ പ്രകാശത്തിന്റെ തിളക്കം ലോകത്ത് നിറയുകയാണ്. ലളിതവും നവീനവുമായ രൂപകൽപ്പനയിലുള്ള ഈ സവിശേഷമായ ശേഖരം പാരമ്പര്യസൗന്ദര്യശാസ്ത്രത്തിന്റെ ചൈതന്യം നിറയുന്നവയാണ്.

മിയ വനിതകൾ അണിഞ്ഞൊരുങ്ങാൻ താത്പര്യമുള്ളവരും വ്യക്തിത്വപ്രകടനങ്ങളിലൂടെ ഉത്സവാഘോഷങ്ങൾക്ക് തനതായ തിളക്കം നല്കാൻ നല്കാൻ പരിശ്രമിക്കുന്നവരുമാണ്. ഉത്സവാഘോഷങ്ങൾക്കായി പ്രത്യേകമായി രൂപപ്പെടുത്തിയ ഭാഗ്യരത്‌നം പ്രകാശവും സ്‌നേഹവും ഉത്കർഷയും സന്തോഷവും നിറയ്ക്കാനുതകും.

ഇന്ത്യയിലെങ്ങുമുള്ള മിയ സ്റ്റോറുകളിലും മിയ ബൈ തനിഷ്‌കിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ www.miabytanishq.com എന്ന വെബ്‌സൈറ്റിലും ലിയാന ആഭരണ ശേഖരം ലഭ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP