Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്ധ്യപ്രദേശിൽ തൊഴിലുറപ്പു പെണ്ണുങ്ങളുടെ പട്ടികയിൽ ദീപികാ പദുക്കോണും ജാക്വിലിൻ ഫെർണാണ്ടസും; ഇരുവർക്കും തൊഴിൽകാർഡും; ജൂണിലും ജൂലൈയിലും കൂലി വാങ്ങുകയും ചെയ്തിട്ടുള്ളതായി രേഖകൾ

മറുനാടൻ ഡെസ്‌ക്‌

ഖാർഗാവ്:  മദ്ധ്യപ്രദേശിലെ തൊഴിലുറപ്പു പെണ്ണുങ്ങളുടെ പട്ടികയിൽ ബോളിവുഡ് നടിമാരായ ദീപികാ പദുക്കോണും ജാക്വിലിൻ ഫെർണാണ്ടസും. മദ്ധ്യപ്രദേശ് സർക്കാരിന്റെ മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ളോയ്മെന്റ് റെക്കോഡ് ബുക്കിലാണ് ബോളിവുഡ് നടിമാരുടെ പേരും വന്നിരിക്കുന്നത്. ഇരുവരും ജൂണിലും ജൂലൈയിലും കൂലി വാങ്ങുകയും ചെയ്തിട്ടുള്ളതായി രേഖപ്പെടുത്തിയിരിക്കുണ്ട്.

മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ളോയ്മെന്റ് ഗുണഭോക്താക്കളുടെ ഓൺലൈൻ അപ്ലോഡ് ചെയ്തിട്ടുള്ള പട്ടികയിൽ ഫാമിലി ജോബ് കാർഡിലാണ് രണ്ടു പേരുടെയും ചിത്രങ്ങൾ പതിച്ചിരിക്കുന്നത്. ജിർനിയ പഞ്ചായത്തിന് കീഴിലെ പീപ്പർഖേഡ നാക ഗ്രാമത്തിലെ പുരുഷന്മാരുടെത് ഉൾപ്പെടെ 11 പേരുടെ തൊഴഇൽ കാർഡിലാണ് ദീപികയും ജാക്വിലിനും കയറിയിരിക്കുന്നത്.

സംഭവത്തിൽ ഖാർഗോൺ കളക്ടർ ജോബ് കാർഡുകൾ പരിശോധിക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇന്റർനെറ്റിലെ തങ്ങളുടെ തൊഴിൽ കാർഡിൽ നടിമാരുടെ ചിത്രങ്ങൾ കണ്ട കാർഡ് ഉടമകൾ ഞെട്ടി. എന്നാൽ അതിനേക്കാർ ഞെട്ടലുളവാക്കിയത് കാർഡ് പ്രകാരമുള്ള കൂലി ആരോ വാങ്ങിയെന്ന വിവരമാണ്. പോർട്ടലിലെ 11 ജോബ് കാർഡുകളിൽ നടിമാരുടെ ചിത്രമുണ്ട്.

ഗ്രാമീണ മേഖലകളിൽ കുളം നിർമ്മിക്കുക, കനാൽ കേടുപാട് പരിഹരിക്കുക പുല്ലുപറിക്കുക പോലെയുള്ള ജോലികളാണ് സാധാരണഗതിയിൽ തൊഴിലുറപ്പ് ജോലികളായി ചെയ്യാറുള്ളത്. ജൂൺ, ജൂലൈ മാസങ്ങളിൽ പണം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണഗതിയിൽ തൊഴിലുറപ്പ് കാർഡ് നിർമ്മിക്കുന്നതും കേടുപാടുകൾ പരിഹരിക്കുന്നതും പഞ്ചായത്ത് സെക്രട്ടറി, എംപ്ളോയ്മെന്റ് അസിസ്റ്റന്റ്, സർപാഞ്ചുകൾ എന്നിവരെല്ലാം ചേർന്നാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയശേഷം പ്രശ്നം പരിഹരിക്കുമെന്നാണ് അധികൃതർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP