Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല; മലയാളത്തിൽ ഇനി പാടില്ലെന്ന് വെളിപ്പെടുത്തി വിജയ് യേശുദാസ്; യേശുദാസിന്റെ മകന്റെ തീരുമാനം വിവാദത്തിലേക്ക്

'മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല; മലയാളത്തിൽ ഇനി പാടില്ലെന്ന് വെളിപ്പെടുത്തി വിജയ് യേശുദാസ്; യേശുദാസിന്റെ മകന്റെ തീരുമാനം വിവാദത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമയിൽ പാടില്ലെന്ന തീരുമാനവുമായി ഗായകൻ വിജയ് യേശുദാസ്. അർഹിക്കുന്ന വില കിട്ടാത്തതിനാലാണ് പാടില്ലെന്ന് തീരുമാനമെടുത്തതെന്ന് വിജയ് യേശുദാസ് പുതിയ ലക്കം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. ആ അവഗണന മടുത്തിട്ടാണ് ഈ തീരുമാനം എടുത്തത്,' വിജയ് യേശുദാസ് പറഞ്ഞു.

തന്റെ അച്ഛൻ യേശുദാസിനടക്കം സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും വിജയ് അഭിമുഖത്തിൽ പങ്കുവെക്കുന്നു.വിജയ് യേശുദാസ് പിന്നണി ഗാന രംഗത്തെത്തിയിട്ട് 20 വർഷം തികയുകയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ ചുവടുറപ്പിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്.
പൂമുത്തോളെ എന്ന ഗാനത്തിന് കഴിഞ്ഞ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് വിജയ്ക്ക് ലഭിച്ചിരുന്നു. ഇതുവരെ മൂന്ന് തവണയാണ് മികച്ച ഗായകനുള്ള അവാർഡ് വിജയ്ക്ക് ലഭിച്ചിട്ടുള്ളത്.

ഗായകന് പുറമെ അഭിനയത്തിലും ചുവട് വെച്ച വിജയ് ധനുഷ് ചിത്രമായ മാരിയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP