Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കൻ സൈനിക വാഹനത്തിന് നേരെ ആക്രമണം; ഐ.എസ് അംഗമായ പ്രതിക്ക് കുവൈറ്റിൽ ജീവപര്യന്തം ശിക്ഷ; അറസ്റ്റിലായത് ഈജിപ്ത് പൗരൻ

അമേരിക്കൻ സൈനിക വാഹനത്തിന് നേരെ ആക്രമണം; ഐ.എസ് അംഗമായ പ്രതിക്ക് കുവൈറ്റിൽ ജീവപര്യന്തം ശിക്ഷ; അറസ്റ്റിലായത് ഈജിപ്ത് പൗരൻ

മറുനാടൻ ഡെസ്‌ക്‌

കുവൈത്ത് സിറ്റി: കുവൈത്തിൽ അമേരിക്കൻ സൈനിക വാഹനത്തെ ആക്രമിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി. ഈജിപ്ത് പൗരനായ ഇബ്രാഹിം സുലൈമാനാണ്(32) സുപ്രീംകോടതി ശിക്ഷ വിധിച്ചത്. ഭീകരസംഘടനയായ ഐഎസിൽ ചേർന്ന പ്രതി യുഎസ് സൈനിക വാഹനത്തെ ബോധപൂർവ്വം ആക്രമിക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി.

2016 ഒക്ടോബറിലാണ് കേസാനാസ്പദമായ സംഭവം ഉണ്ടായത്. കുവൈത്തിൽ അമേരിക്കൻ സൈനികർക്ക് നേരെയുണ്ടായ ആദ്യത്തെ ആക്രമണമായിരുന്നു ഇത്. സ്ഫോടക വസ്തുക്കൾ നിറച്ച മാലിന്യ ശേഖരണ വാഹനം അമേരിക്കൻ സൈനികർ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അഞ്ച് അമേരിക്കൻ സൈനികരാണ് കാറിലുണ്ടായിരുന്നത്. എന്നാൽ ഇവർക്ക് പരിക്കേറ്റില്ലെന്നും അപകടത്തിൽ പ്രതിക്ക് പരിക്കുകൾ സംഭവിച്ചിരുന്നതായും കുവൈത്ത് വാർത്താ ഏജൻസിയെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപ്പോർട്ട് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP