Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ട്രോക്കുമല്ല... അറ്റാക്കുമല്ല... കണ്ടെത്തിയത് പുറംവേദന; രക്തസമ്മർദ്ദവും സാധാരണ നിലയിൽ; അറസ്റ്റു ചെയ്യാൻ ആളെ എത്തിയപ്പോൾ അസുഖം നടിച്ചത് ശിവശങ്കര ബുദ്ധിയോ? മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിക്ക് കാര്യമായ ആരോഗ്യ പ്രശ്നമൊന്നുമില്ലെന്ന് മെഡിക്കൽ ബോർഡ്; പി ആർ എസ് ആശുപത്രിയിൽ വീണ്ടും കസ്റ്റംസുകാരെത്തി; വിട്ടയച്ചാൽ അറസ്റ്റ്; ആശുപത്രി മാറ്റാനും നീക്കം; കുഴഞ്ഞു വീഴൽ സിപിഎം തിരക്കഥയോ?

സ്ട്രോക്കുമല്ല... അറ്റാക്കുമല്ല... കണ്ടെത്തിയത് പുറംവേദന; രക്തസമ്മർദ്ദവും സാധാരണ നിലയിൽ; അറസ്റ്റു ചെയ്യാൻ ആളെ എത്തിയപ്പോൾ അസുഖം നടിച്ചത് ശിവശങ്കര ബുദ്ധിയോ? മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിക്ക് കാര്യമായ ആരോഗ്യ പ്രശ്നമൊന്നുമില്ലെന്ന് മെഡിക്കൽ ബോർഡ്; പി ആർ എസ് ആശുപത്രിയിൽ വീണ്ടും കസ്റ്റംസുകാരെത്തി; വിട്ടയച്ചാൽ അറസ്റ്റ്; ആശുപത്രി മാറ്റാനും നീക്കം; കുഴഞ്ഞു വീഴൽ സിപിഎം തിരക്കഥയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരമനയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ആരോഗ്യത്തിൽ ആശങ്ക വേണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട്. സ്‌ട്രോക്കോ അറ്റാക്കോ ഒന്നും കഴിഞ്ഞ ദിവസം ഉണ്ടായിട്ടില്ല. രക്ത സമ്മർദ്ദവും സാധാരണ നിലയിലായി. ആകെ ചെറിയൊരു പുറം വേദന പ്രശ്‌നം മാത്രം. അതിന് കാരണം കണ്ടെത്താൻ കൂടുതൽ പരിശോധന വേണമെന്നാണ് മെഡിക്കൽ ബോർഡിന്റെ നിഗമനം. ആരോഗ്യം സാധാരണ നിലയിലാണെങ്കിലും ശിവശങ്കറിനെ ഡിസ്ചാർജ് ചെയ്യുന്നതിൽ ആശുപത്രി തീരുമാനവും എടുത്തിട്ടില്ല. ശിവശങ്കറിനെ ശ്രീചിത്രയിലേക്ക് മാറ്റുമെന്നും സൂചനയുണ്ട്. ഇതിനുള്ള ശുപാർശ മെഡിക്കൽ ബോർഡ് നൽകിയതായി സൂചനയുണ്ട്. അറസ്റ്റ് പരമാവധി വൈകിപ്പിക്കാനാണ് ഇതെല്ലാം എന്ന് കസ്റ്റംസും തിരിച്ചറിയുന്നു.

നാളെ രാവിലെ വരെ ശിവശങ്കറിനെ ആശുപത്രിയിൽ കിടത്തി ചികിൽസിക്കാനാണ് ആലോചന. 24 മണിക്കൂർ ഒബസർവേഷൻ വേണമെന്നാണ് നിലപാട്. ആൻജിയോഗ്രാം ചെയ്ത സാഹചര്യത്തിലാണ് ഇത്. ശിവശങ്കറിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാർ കസ്റ്റംസിനെ അറിയിച്ചത്. ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഇസിജിയിൽ വ്യത്യാസമുള്ളതുകൊണ്ടാണ് ആൻജിയോ ഗ്രാം നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. കസ്റ്റംസ് സംഘം രാവിലെ കരമനയിലെ സ്വകാര്യ ആശുപത്രിയിലെത്തിയിട്ടുണ്ട്. ഡോക്ടർമാരുടെ ഉപദേശം അനുസരിച്ച് നടപടി എടുക്കും. ഡിസ്ചാർജ് ചെയ്താൽ ഉടൻ അറസ്റ്റിന് സാധ്യത ഏറെയാണ്. ശിവശങ്കറിന്റെ ഭാര്യ ഇതേ ആശുപത്രിയിലെ ഡോക്ടറാണ്. നെഫ്രോളജി വിഭാഗം മേധാവിയായ അവർ ശിവശങ്കറിന്റെ ചികിൽസയിൽ പങ്കാളി അല്ല. എങ്കിലും ഇതിന്റെ ആനുകൂല്യം ശിവശങ്കറിന് കിട്ടുന്നുണ്ടോ എന്ന് കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്.

ഇന്നലെ വൈകുന്നേരം ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടുപോകുമ്പോഴാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കേസിൽ ശിവശങ്കറിനെതിരെ നിർണ്ണായകവിവരങ്ങൾ ലഭിച്ച കസ്റ്റംസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതുവരെ പല തവണ ചോദ്യം ചെയ്യലിന് ശിവശങ്കർ ഹാജരായത് സ്വന്തം വാഹനത്തിലാണ്. എന്നാൽ വെള്ളിയാഴ്ച അദ്ദേഹത്തെ വിളിപ്പിച്ചപ്പോൾ കസ്റ്റംസ് വാഹനത്തിലാണ് കൊണ്ടുപോയത്. ശനിയാഴ്ചയും ഞായറാഴ്ചയും അവധിദിനങ്ങളായതിനാൽ കസ്റ്റംസ് അറസ്റ്റിലേക്ക് നീങ്ങിയിരുന്നെങ്കിൽ ശിവശങ്കറിന് ജാമ്യം ലഭിക്കുമായിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് കുഴഞ്ഞു വീഴൽ എന്ന വിലയിരുത്തലും സജീവമാണ്.

സ്വർണ്ണക്കടത്ത് കേസിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് നാടകീയനീക്കങ്ങളുണ്ടായത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. കസ്റ്റംസ് വാഹനത്തിൽ തന്നെ വരണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. വാഹനത്തിൽ ഉദ്യോഗസ്ഥർക്കൊപ്പം കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെ ജഗതിയിൽ വച്ചാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. കസ്റ്റംസ് വാഹനത്തിന്റെ ഡ്രൈവർ രക്തസമ്മർദ്ദത്തിന്റെ മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിലേക്ക് പോയപ്പോൾ വീണ്ടും അസ്വസ്ഥത കൂടി. ആദ്യം ഇടപ്പഴഞ്ഞിയിലെ എസ് കെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ശിവശങ്കർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കരമനയിലെ പിആർഎസ് ആശുപത്രിയിലേക്ക് മാറ്റിയത്.

ശിവശങ്കറിന്റെ ഭാര്യ ഡോക്ടറാണ്. അവർ ജോലി ചെയ്യുന്നതും ഈ ആശുപത്രിയിലാണ്. ശിവശങ്കറെ ആശുപത്രിയിലേക്ക് മാറ്റിയശേഷവും കസ്റ്റംസ് അവിടെ തുടർന്നത് ഉദ്വേഗം കൂട്ടി. ഇസിജിയിൽ വ്യത്യാസം ഉണ്ടെന്നും ആൻജിയോഗ്രാം ചെയ്യണമെന്നും ഡോക്ടർമാർ അറിയിച്ചതോടെ വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ മടങ്ങി. ഇന്ന് രാവിലെ പരിശോധനയെല്ലാം നടത്തി. ഇതിലാണ് സ്‌ട്രോക്കോ അറ്റാക്കോ ഉണ്ടായില്ലെന്ന സ്ഥിരീകരണം വരുന്നത്. ഈ സാഹചര്യത്തിൽ എത്ര സമയം കൂടി ഈ ആശുപത്രിയിൽ ശിവശങ്കറിനെ കിടത്തുമെന്നതാണ് ഉയരുന്ന ചോദ്യം. ശിവശങ്കറെ കൊച്ചിയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കാനാണ് കസ്റ്റംസിന്റെ നീക്കം.

കസ്റ്റംസ് ചോദ്യം ചെയ്യല്ലിന് ഹാജരാവൻ ആവശ്യപ്പെട്ടതിന് പിന്നാലെ എം.ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിൽ സിപിഎമ്മിന്റെ തിരക്കഥയെന്ന് ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ് ആരോപിച്ചു. അറസ്റ്റുണ്ടാകുമെന്ന ഭയമാണ് ശിവശങ്കറിന് ശാരീരിക അസ്വസ്ഥതയുണ്ടാവാൻ കാരണം. അറസ്റ്റിനെ പേടിച്ച് ആശുപത്രിയിൽ പോയി കിടക്കുന്നത് സിപിഎമ്മിന്റെ പൊതുസ്വഭാവമാണെന്നും ഇനിയും പലർക്കും നെഞ്ച് വേദന വരാനിരിക്കുന്നതേയുള്ളൂവെന്നും എംടി രമേശ് പറഞ്ഞു. കേസ് നേർവഴിക്കാണ് പോകുന്നതെന്നതിന്റെ സൂചനയാണിതെന്നും എംടി രമേശ് പറഞ്ഞു.

ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യാനായി നടത്തിയത് നാടകീയ നീക്കങ്ങൾ ആയിരുന്നു. ഡൽഹിയിൽ ബിജെപി. ദേശീയ വക്താവ് സാംബിത് പത്രയും കേന്ദ്രമന്ത്രി വി. മുരളീധരനും ചേർന്ന് സ്വർണക്കടത്ത് വിഷയം ദേശീയ തലത്തിൽ ഉന്നയിച്ചതിന് പിന്നാലെയാണ് ശിവശങ്കറിനെ തേടി കസ്റ്റംസ് സംഘം വീട്ടിലെത്തിയത്. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നത് 23 വരെ കോടതി വിലക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് കസ്റ്റംസിന്റെ നീക്കം. വെള്ളിയാഴ്ച വൈകിട്ട് 5.30-നാണ് കസ്റ്റംസ് സംഘം പൂജപ്പുരയിലുള്ള ശിവശങ്കറിന്റെ വീട്ടിലെത്തി നോട്ടീസ് നൽകിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്കും സന്ദീപിനും എതിരെ എടുത്ത പുതിയ കേസിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടി തിരുവനന്തപുരത്തെ ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡോളർ കടത്തിയെന്നാണ് കസ്റ്റംസ് സ്വപ്നയ്ക്കും സന്ദീപിനും എതിരെ എടുത്തിരിക്കുന്ന പുതിയ കേസ്. സ്വപ്ന സുരേഷ് വിദേശത്തേക്ക് രണ്ടു ലക്ഷത്തോളം ഡോളർ കടത്തിയത് ശിവശങ്കറിന് അറിയാമെന്നാണ് കസ്റ്റംസ് കരുതുന്നത്. അറസ്റ്റിലേക്ക് പോയാൽ പിണറായി സർക്കാർ സ്വർണക്കടത്ത് കേസിൽ കൂടുതൽ പ്രതിരോധത്തിലാകും. അറസ്റ്റ് ചെയ്തുകൊച്ചിയിലെത്തിക്കാനായിരുന്നു കസ്റ്റംസ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സൂപ്പർ പവറായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ. വിവാദങ്ങൾ ഉയർന്നുവന്ന ആദ്യ ഘട്ടത്തിലൊക്കെ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. അതിനാൽ ശിവശങ്കർ അറസ്റ്റിലാകുന്നതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമ്മർദ്ദം പ്രതിപക്ഷം ശക്തമാക്കും.

സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ കൊച്ചിയിലെ ഓഫിസിലെത്തിച്ച് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാനായിരുന്നു കസ്റ്റംസിന്റെ നീക്കം. ഡോളർ കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങിയതെന്നും റിപ്പോർട്ടുണ്ട്. 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്താൻ സ്വപ്ന അടക്കമുള്ളവർക്ക് സഹായം നൽകിയതിൽ ശിവശങ്കറിന് പങ്കുള്ളതായാണ് കസ്റ്റംസ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട മൊഴികളും പലരിൽനിന്നായി ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട്. കടുത്ത സമ്മർദത്തെ തുടർന്നാണ് ഡോളർ നൽകിയെന്ന് ബാങ്ക് ഉദ്യോഗസ്ഥർ മൊഴിനൽകിയതായാണ് വിവരം. ഇതാണ് ശിവശങ്കറിന് പുതിയ കുരുക്കായത്. ഇതുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അറസ്റ്റിലേക്ക് കടക്കാൻ കസ്റ്റംസ് തയ്യാറെടുക്കുന്നതെന്നാണ് സൂചന. ഇഡിയും കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചിരുന്നു.

സ്വർണക്കടത്ത്, ലോക്കർ ഇടപാട്, വിദേശത്തേക്ക് ഡോളർ കടത്ത് എന്നീ കാര്യങ്ങളിലാണ് ശിവശങ്കറിനെതിരെ കസ്റ്റംസ് അറസ്റ്റിന് തയ്യാറെടുക്കുന്നത്. കസ്റ്റംസ് കേസിൽ ശിവശങ്കർ തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിച്ചേക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP