Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

65 വയസിന് മുകളിൽ ഉള്ളവരും ഗർഭിണികളും 10വയസിന് താഴെ ഉള്ള കുട്ടികളും ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണം; നാവിൽ ആദ്യക്ഷരം കുറിക്കാൻ ഉപയോഗിക്കുന്ന സ്വർണം ഉൾപ്പെടെ ഉള്ളവ ഒറ്റത്തവണ ഉപയോഗിക്കുക; നവരാത്രി ആഘോഷങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ ഇങ്ങനെ

65 വയസിന് മുകളിൽ ഉള്ളവരും ഗർഭിണികളും 10വയസിന് താഴെ ഉള്ള കുട്ടികളും ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണം; നാവിൽ ആദ്യക്ഷരം കുറിക്കാൻ ഉപയോഗിക്കുന്ന സ്വർണം ഉൾപ്പെടെ ഉള്ളവ ഒറ്റത്തവണ ഉപയോഗിക്കുക; നവരാത്രി ആഘോഷങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശം പുറത്തിറക്കി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ബൊമ്മക്കൊലുവും വിദ്യാരംഭവും വീടുകൾക്കുള്ളിലോ,രണ്ടോ മൂന്നോ കുടുംബങ്ങളോ മാത്രം ചേർന്ന് നടത്തണം.

നാവിൽ ആദ്യക്ഷരം കുറിക്കാൻ ഉപയോഗിക്കുന്ന സ്വർണം ഉൾപ്പെടെ ഉള്ളവ ഒറ്റ തവണ മാത്രമേ ഉപയോഗിക്കാവു.വീണ്ടും വീണ്ടും ഉപയോഗിക്കാൻ പാടില്ല. ക്ഷേത്രങ്ങളിൽ അടക്കം വിദ്യാരംഭ ചടങ്ങുകൾക്ക് എത്തുന്നവരുടെ ഫോൺ നമ്പർ വിശദാംശങ്ങൾ അടക്കം ശേഖരിക്കണം. 65 വയസിന് മുകളിൽ ഉള്ളവരും ഗർഭിണികളും 10വയസിന് താഴെ ഉള്ള കുട്ടികളും ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാകും ഉചിതം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP