Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോഡിലെ കുഴിയിൽ വീണുള്ള പരുക്കിന് ഒരു വർഷത്തോളമായി കലൂരിൽ കോടതിയുണ്ട്; കോർട്ട് ഫീ വേണ്ട, വക്കീൽ വേണ്ട, വെള്ളപേപ്പറിൽ പരാതി പെട്ടാൽ മതി; പക്ഷെ ഒരു പരാതി പോലും അവർക്ക് കിട്ടിയിട്ടില്ല! ചിന്തിക്കൂ..പ്രശനം ആരുടേതാണ്... നമ്മൾ മാത്രമാണ് ഉത്തരവാദി; വാട്സ് അപ്പ് ഗ്രൂപ്പുകളിലെ സന്ദേശം പച്ചക്കളം; മറുനാടൻ അന്വേഷണത്തിൽ തെളിഞ്ഞത്

റോഡിലെ കുഴിയിൽ വീണുള്ള പരുക്കിന് ഒരു വർഷത്തോളമായി കലൂരിൽ കോടതിയുണ്ട്; കോർട്ട് ഫീ വേണ്ട, വക്കീൽ വേണ്ട, വെള്ളപേപ്പറിൽ പരാതി പെട്ടാൽ മതി; പക്ഷെ ഒരു  പരാതി പോലും അവർക്ക് കിട്ടിയിട്ടില്ല! ചിന്തിക്കൂ..പ്രശനം ആരുടേതാണ്... നമ്മൾ മാത്രമാണ് ഉത്തരവാദി; വാട്സ് അപ്പ് ഗ്രൂപ്പുകളിലെ സന്ദേശം പച്ചക്കളം; മറുനാടൻ അന്വേഷണത്തിൽ തെളിഞ്ഞത്

എം മനോജ് കുമാർ

തിരുവനന്തപുരം: റോഡിൽ, കുഴികളിൽ വീണു പരുക്ക് പറ്റിയാൽ. വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചാൽ ഈ കേസുകളുടെ നഷ്ടപരിഹാരത്തിനായി കലൂരിൽ പ്രത്യേക കോടതി പ്രവർത്തിക്കുന്നുണ്ടോ? ഹൈക്കോടതി അഭിഭാഷകരുടെ വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ വ്യാപക സന്ദേശം പോയതോടെയാണ് അഭിഭാഷകർ തന്നെ ഈ കാര്യം ശ്രദ്ധിക്കുന്നത്. ബാർ അസോസിയേഷനിൽ വരെ ഈ കാര്യം ചർച്ചയായി. ബാർ അസോസിയേഷൻ സെക്രട്ടറിക്കും അഭിഭാഷകരുടെയും മറ്റുള്ളവരുടെയും കോളുകൾ വന്നു. എല്ലാം ഈ സന്ദേശത്തെ ആസ്പദമാക്കിയായിരുന്നു. ഇതോടെയാണ് അഭിഭാഷകർ സന്ദേശത്തിന്റെ സത്യാവസ്ഥ തേടിയത്.

മെസേജിൽ പറയുന്ന എറണാകുളം ജില്ലാ കോടതിയുടെ ഒന്നാം നിലയിൽ ഈ രീതിയിൽ ഒരു കോടതിയില്ല. ഒന്നാം നിലയിൽ ഉള്ളത് എംഎസിറ്റിയുടെ കോടതിയാണ്. റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ട കേസുകൾ മുഴുവൻ പരിഗണിക്കുന്നത് ഈ കോടതിയാണ്. റോഡ് അപകടമാണെങ്കിൽ, റോഡിലെ കുഴിയിൽ വീണു പരുക്കേൽക്കുകകൂടിയാണെങ്കിലും ഈ കോടതിയെ സമീപിക്കാൻ കഴിയും. ഇനി സന്ദേശത്തിൽ പറയുന്ന കലൂരിലും പ്രത്യേക കോടതിയില്ല. കലൂരിൽ ഉള്ളത് ലീഗൽ സർവീസ് അഥോറിറ്റിയുടെ ഓഫീസാണ്. സന്ദേശത്തിൽ പറയുന്ന രീതിയിൽ ഒരു രൂപ പോലും ചെലവില്ലാതെ ഇവിടെ നഷ്ടപരിഹാരം തേടി കേസ് ഫയൽ ചെയ്യാം. ഇതോടെയാണ് സന്ദേശം വ്യാജമാണെന്നു അഭിഭാഷകർക്ക് വരെ തീർച്ചയായത്.

എന്താണ് ഈ സന്ദേശം ഇറക്കിയവർ ഉദ്ദേശിച്ചത് എന്ന് അഭിഭാഷകർക്ക് ഒരു പിടിയും ലഭിച്ചില്ല. ഇപ്പോഴും അഭിഭാഷക ഗ്രൂപ്പുകളിൽ ഈ സന്ദേശം വരുന്നുന്നുണ്ട്. ഈ രീതിയിൽ ഒരു കോടതി ആരംഭിച്ചാൽ അത് ഒരു ഭൂലോക വെയിസ്റ്റ് അല്ലേ. എപ്പോഴോ വരുന്ന ഒരു കേസിനും വാതിലും തുറന്നിട്ട് കാത്തിരിക്കുന്ന അവസ്ഥ വരും. ഒരു കോടതി നടത്താനുള്ള ചെലവിന്റെ കാര്യമോ? ഹൈക്കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകൻ മറുനാടനോട് പറഞ്ഞു.

റോഡിൽ, കുഴികളിൽ വീണു പരുക്ക് പറ്റിയാൽ. വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചാൽ നഷ്ടപരിഹാരം തേടാനുള്ള വഴികളുണ്ട്. ഈ രീതിയിൽ വ്യാജ സന്ദേശത്തിന്റെ പിറകെ പോകേണ്ടതില്ല. ലീഗൽ സർവീസ് അഥോറിറ്റിയുടെ അദാലത്ത് ഹൈക്കോടതിയിൽ നടക്കാറുണ്ട്. ഈ രീതിയിലുള്ള കേസുകൾ അദാലത്തിൽ നൽകാം. ലീഗൽ സർവീസ് അഥോറിറ്റിക്ക് ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ഓഫീസുകളുണ്ട്. അവിടെ കേസുകൾ ഫയൽ ചെയ്യാം.

ലോക് അദാലത്തിലും സന്ദേശത്തിൽ പറയുന്ന രീതിയിൽ ഒരു രൂപ പോലും ചെലവില്ലാതെ തന്നെ പരാതി നൽകാം. പണം നൽകാതെ തന്നെ നിയമസംവിധാനത്തെ സമീപിക്കാൻ കഴിയുന്ന രീതിയാണിത്. നഷ്ടപരിഹാരം തേടുന്ന കേസുകൾ ലീഗൽ സർവീസ് അഥോറിറ്റിയിൽ ഫയൽ ചെയ്യാം. സംസ്ഥാന തലത്തിലോ ജില്ലാ തലത്തിലോ പരാതി നൽകാൻ കഴിയും. ഇതും കൂടാതെ പെർമനന്റ്‌റ് ലോക് അദാലത്തുണ്ട്. പെർമനന്റ് ലോക് അദാലത്തിലും പണം നൽകാതെ തന്നെ കേസുകൾ ഫയൽ ചെയ്യാം.

ഇതും കൂടാതെ പരാതി പരിഹാരത്തിനു മുൻസിഫ് കോടതിയും സിവിൽ കോടതികളും ഉണ്ട്. ഇവയെയെല്ലാം കേസുകൾക്ക് സമീപിക്കാവുന്നതാണ്-അഭിഭാഷകർ വിരൽ ചൂണ്ടുന്നു. ഇവിടെ നിന്നാണ് ഈ സന്ദേശം പ്രചരിപ്പിക്കുന്നതും എന്നും അഭിഭാഷകർ ശ്രദ്ധിക്കുന്നുണ്ട്. ഈ രീതിയിൽ ഒരു സന്ദേശം അയച്ചവരുടെ ലക്ഷ്യം എന്താണ് എന്ന കാര്യത്തിലും അഭിഭാഷകർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.

ഈ രീതിയിലുള്ള പരാതി അവഗണിക്കപ്പെടരുത് എന്ന് നിർബന്ധമുള്ളവരാണ് ഈ രീതിയിൽ സന്ദേശം പ്രചരിപ്പിക്കുന്നത് ചിലർ വാദിക്കുന്നു. ലീഗൽ സരവീസ് അഥോറിറ്റി പോലുള്ള നിയമ സംവിധാനം കൂടുതൽ പോപ്പുലർ ആക്കാൻ വേണ്ടിയാണ് ഈ സന്ദേശമെന്നും ചില അഭിഭാഷകർ പറയുന്നു. കലൂരിൽ ഉള്ളത് ലീഗൽ സർവീസ് അഥോറിറ്റിയാണെന്നും അഭിഭാഷകർ ചൂണ്ടിക്കാണിക്കുന്നു.

ലീഗൽ സർവീസ് അഥോറിറ്റിയിൽ ഒരു രൂപ പോലും നൽകാതെ കേസ് ഫയൽ ചെയ്യുകയും കേസുമായി മുന്നോട്ടു പോകാൻ കഴിയുകയും ചെയ്യും. പണം നൽകാതെ തന്നെ നീതി തേടി നിയമസംവിധാനത്തെ സമീപിക്കുന്ന കഴിയുന്ന സംവിധാനമാണ് ലീഗൽ സർവീസ് അഥോറിറ്റി. പെർമനന്റ് ലോക് അദാലത്തിലും കേസിന് പണം മുടക്കേണ്ടി വരില്ല. ഈ സംവിധാനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കാരിക്കാനുള്ള വഴിയായി ഈ സന്ദേശത്തെ അഭിഭാഷകർ ചൂണ്ടിക്കാണിക്കുന്നു.

ജനങ്ങളെ ബോധവത്ക്കരിക്കാൻ എന്ന പേരിൽ പറന്നു നടക്കുന്ന വ്യാജ സന്ദേശം ഇങ്ങനെ:

റോഡിന്റെ കുഴിയിൽ വീണു ആൾക്കോ, വാഹനത്തിനോ കേടു പറ്റിയാൽ അതിനു നഷ്ടപരിഹാരത്തിനായി ഒരു വർഷത്തോളമായി കലൂരിൽ ഇതിനായി പ്രത്യേക കോടതി പ്രവർത്തിക്കുന്നുണ്ട്. കോർട്ട് ഫീ വേണ്ട, വക്കീൽ വേണ്ട, വെള്ളപേപ്പറിൽ പരാതി പെട്ടാൽ മതി. ഒരു ദൃക്‌സാക്ഷി ഉണ്ടാകണം. പക്ഷെ അവർ പറയുന്നു ഇതുവരെ ഒരു പരാതിയും അവർക്ക് കിട്ടിയിട്ടില്ലെന്ന്.ചിന്തിക്കൂ..പ്രശനം ആരുടേതാണ്...പ്രതികരണ ശേഷി നഷ്ടപ്പെട്ട നമ്മൾ മാത്രമാണ് ഉത്തരവാദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP