Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖുർആനിൽ അന്നത്തെ അറബികൾക്ക് അറിയുന്നതല്ലാതെ എന്തെങ്കിലും ശാസ്ത്രീയ കാര്യങ്ങൾ ഉണ്ടെന്ന് തെളിയിച്ചാൽ താൻ കലിമ ചൊല്ലി മുസ്ലിമാവാമെന്ന് ഇ എ ജബ്ബാർ; മറുപടിയായി ആദ്യം സംവാദത്തിന് വെല്ലുവിളിച്ച മുജാഹിദ് ബാലുശ്ശേരി കളം മാറ്റി; ഇപ്പോൾ ഉപാധികളോടെ സംവാദത്തിന് എത്തിയിരിക്കുന്നത് എം എം അക്‌ബർ; യുക്തിവാദികളും ഇസ്ലാമിസ്റ്റുകളും തമ്മിൽ സംവാദത്തിന് കളമൊരുങ്ങൂന്നു

ഖുർആനിൽ അന്നത്തെ അറബികൾക്ക് അറിയുന്നതല്ലാതെ എന്തെങ്കിലും ശാസ്ത്രീയ കാര്യങ്ങൾ ഉണ്ടെന്ന് തെളിയിച്ചാൽ താൻ കലിമ ചൊല്ലി മുസ്ലിമാവാമെന്ന് ഇ എ ജബ്ബാർ; മറുപടിയായി ആദ്യം സംവാദത്തിന് വെല്ലുവിളിച്ച മുജാഹിദ് ബാലുശ്ശേരി കളം മാറ്റി; ഇപ്പോൾ ഉപാധികളോടെ സംവാദത്തിന് എത്തിയിരിക്കുന്നത് എം എം അക്‌ബർ; യുക്തിവാദികളും ഇസ്ലാമിസ്റ്റുകളും തമ്മിൽ സംവാദത്തിന് കളമൊരുങ്ങൂന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഖുർആനിൽ ശാസ്ത്രീയ സത്യങ്ങൾ ഉണ്ടോ. അതോ ആറാം നൂറ്റാണ്ടിലെ അറബികൾക്ക് അറിയാവുന്നതിൽ കൂടുതൽ ശാസ്ത്രീയമായ അറിവുകൾ ഇല്ലേ. ഈ വിഷയത്തെ ചൊല്ലി ഇസ്ലാമിസ്റ്റുകളും യുക്തിവാദികളും തമ്മിലുള്ള വെല്ലുവിളികളാണ്, കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയിൽ നിറഞ്ഞിരുന്നത്. ഇപ്പോൾ യുക്തിവാദി നേതാവ് ഇ എ ജബ്ബാറിന്റെ വീഡിയോക്ക് മറുപടിയായി ഉപാധികളോടെ സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞ് ഇസ്ലാമിക പ്രഭാഷകൻ എം എം അക്‌ബർ രംഗത്ത് എത്തിയതോടെയാണ്, സംവാദത്തിന് കളമൊരുങ്ങുന്നത്.

ഖുർആനിൽ നിറയെ ശാസ്ത്രീയ സത്യങ്ങളുണ്ടെന്ന വാദവുമായി ചില മതപ്രഭാഷകർ നിരന്തരമായി രംഗത്ത് എത്തുന്ന സമയത്താണ് സ്വതന്ത്രചിന്തകനും പ്രാസംഗികനുമായ ഇ എ ജബ്ബാർ ഇതിനെ ഖണ്ഡിച്ചുകൊണ്ട് ഒരു വീഡിയോയുമായി രംഗത്ത് എത്തിയത്. ഖുർആനിൽ അന്നത്തെ അറബികൾക്ക് അറിയുന്നതും ആ നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്നതുമല്ലാത്ത എന്തെങ്കിലും ശാസ്ത്രീയകാര്യങ്ങൾ പിന്നീട് ശാസ്ത്രം ശരിയാണെന്ന് കണ്ടെത്തിയതായി തെളിവുസഹിതം ബോധ്യപ്പെടുത്തിയാൽ താൻ ഷഹാദത്ത് കലിമ ചൊല്ലി മുസ്ലിമാവാമെന്നായിരുന്നു ജബ്ബാറിന്റെ വെല്ലുവിളി. എന്നാൽ തെളിയിച്ചാൽ എന്നല്ലാതെ ഏതെങ്കിലും ഒരു ഇസ്ലാമിക പണ്ഡിതനെ പേരെടുത്ത് പറയുകയോ, അവരുമായി സംവാദത്തിന് ക്ഷണിക്കുകയോ ജബ്ബാർ ചെയ്തിരുന്നില്ല.

പക്ഷേ ഇതിന് മറുപടിയായി വിവാദ ഇസ്ലാമിക പ്രാസംഗികൻ മുജാഹിദ് ബാലുശ്ശേരി രംഗത്ത് എത്തിയതോടെയാണ് കാര്യങ്ങൾ വഷളായത്. അമ്പലങ്ങൾക്ക് പണം കൊടുക്കുന്നത് വേശ്യാലയങ്ങൾക്ക് പണം കൊടുക്കുന്നതിന് തുല്യമാണെന്നൊക്കെ പറഞ്ഞ് കേസ് വരെ ഉണ്ടായ മുജാഹിദ് ബാലുശ്ശേരി അതേ സ്റ്റൈലിൽ ഹീനമായ ഭാഷയിലാണ് ജബ്ബാറിനെതിരെ സംസാരിച്ചതും സംവാദത്തിന് വെല്ലുവിളിച്ചതും. എന്നാൽ ജബ്ബാർ അതിന് കൃത്യമായ മറുപടി നിൽകുകയും മുജാഹിദ് ബാലുശ്ശേരിയുടെ സംവാദം വെല്ലുവിളി ഏറ്റെടുത്തു.

ഇതോടെ സ്വതന്ത്രചിന്തയെ അനുകൂലിക്കുന്നവർ ഫേസ്‌ബുക്കിലുടെ മുജാഹിദ് ബാലുശ്ശേരി എവിടെ എന്ന് ചോദിച്ച് വലിയ കാമ്പയിനാണ് നടത്തിയത്. ഇതോടെ പെട്ടുപോയ മുജാഹിദ് ബാലുശ്ശരി സമർഥമായി സംവാദത്തിൽനിന്ന് തടിയൂരുന്നതാണ് പിന്നീട് കണ്ടത്. താൻ ജബ്ബാറിനെയല്ല ജബ്ബാർ തന്നെയാണ് വെല്ലുവിളിച്ച്തെന്നും നേർക്കുനേരെയുള്ള ഒരു സംവാദമല്ല, മറിച്ച് ഒരു വിഭാഗം മുസ്ലിം പണ്ഡിതർ ജബ്ബാർ പറയുന്നതിന്റെ ആധികാരികത ചോദ്യം ചെയ്യുന്ന രീതിയിലുള്ള പരിപാടിയാണ് നടത്തുക്ക എന്നൊക്കെ പറഞ്ഞ്, നേരിട്ടുള്ള സംവാദത്തിൽനിന്ന് മുജാഹിദ് ബാലുശ്ശേരി തടിതപ്പി.

തുടർന്നാണ് വിവദ പ്രഭാഷകനും നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടറുമായ എം.എം. അക്‌ബർ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ നിബന്ധനകളോടെ വെല്ലുവിളി ഏറ്റെടുത്തതായി അറിയിച്ചു. ഖുർആനിൽ ക്വാണ്ടം തിയറി തൊട്ടുള്ള സകലതും ഉണ്ടെന്ന് വ്യാഖ്യാനിച്ച് തള്ളുന്ന എം എം അക്‌ബർ വളരെ സമർഥമായാണ് ഉപാധികൾ വെച്ചിട്ടുള്ളത്. താൻ ഉന്നയിക്കുന്ന വാദങ്ങൾ ആധുനിക ശാസ്ത്രത്തിന്റെ അളവുകോൽ കൊണ്ടല്ല ഖുർആനും ഹദീസും വച്ചാണ് ഖണ്ഡിക്കേണ്ടത് എന്നാണ് അദ്ദേഹം ഉന്നയിക്കുന്ന ഒരു ഉപാധി.

കാറിൽ നിന്ന് ഇറങ്ങാതെ കാർ തള്ളണം എന്നു പറയുന്നപോലത്തെ ഒരു നിലപാട് അല്ലേ ഇതെന്നാണ് സോഷ്യൽ മീഡിയയിൽ സ്വതന്ത്ര ചിന്തകൾ ചോദിക്കുന്നത്. അക്‌ബറിനോട് സംവാദത്തിന് സമ്മതമാണെന്ന് ജബ്ബാറും സമ്മതിച്ചിട്ടുണ്ട്. ഇനി ഉപാധികളെക്കുറിച്ച് മാത്രമാണ് ചർച്ച നടക്കുന്നത്. സംവാദം ലെവായി സംപ്രേഷണംചെയ്യാനാണ് ധാരണ.അതിനിടെ പ്രമുഖ ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്കുവന്ന ജാമിദ ടീച്ചറും ഇസ്ലാമിസ്റ്റുകളെ സംവാദത്തിന് വെല്ലുവിളിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

'ഖുർആനിലെ ശാസ്ത്രം എന്നത് വെറും കോമഡി മാത്രമാണ്. ദിനോസറുകളെകുറിച്ചോ, പ്ലൂട്ടോയെക്കുറിച്ചോ, മൊബൈൽ ഫോണിനെക്കുറിച്ചോ എന്തെങ്കിലും, ഖുർആനിൽ ഉണ്ടോ. അതാത് കാലത്തെ അറിവുകൾ മാത്രമേ ഏത് മതഗ്രന്ഥത്തിലും കാണൂ. സ്വന്തം കാൽക്കീഴിലുള്ള കോടികളുടെ വിലവരുന്ന എണ്ണ നിക്ഷേപണം പോലും പ്രവാചകന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതെല്ലാം പിന്നീട് ശാസ്ത്ര പുരോഗതി വഴിയാണ് കണ്ടെത്തിയത്. എന്നാൽ ഒരോ കണ്ടുപിടുത്തം നടക്കുമ്പോളും അത് ഖുർആനിൽ ഉണ്ട് എന്ന വ്യാഖ്യാന കസർത്തുകൾ മാത്രാമണ് നടക്കുന്നത്്'- ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP