Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൊടുപുഴ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി വ്യാജ വിലാസത്തിൽ സൗദിയിലേക്ക് മുങ്ങി; പെയിന്റിങ് ജോലി ചെയ്ത് ജീവിക്കുന്നതിനിടയിൽ ആത്മഹത്യ ചെയ്ത് മുഹമ്മദ് സാദിഖ്: അഷ്‌റഫ് എന്ന പേരിൽ കഴിഞ്ഞിരുന്ന സാദിഖിനെ തിരിച്ചറിഞ്ഞത് പത്രത്തിലെ ഫോട്ടോ കണ്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിച്ചതോടെ

തൊടുപുഴ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി വ്യാജ വിലാസത്തിൽ സൗദിയിലേക്ക് മുങ്ങി; പെയിന്റിങ് ജോലി ചെയ്ത് ജീവിക്കുന്നതിനിടയിൽ ആത്മഹത്യ ചെയ്ത് മുഹമ്മദ് സാദിഖ്: അഷ്‌റഫ് എന്ന പേരിൽ കഴിഞ്ഞിരുന്ന സാദിഖിനെ തിരിച്ചറിഞ്ഞത് പത്രത്തിലെ ഫോട്ടോ കണ്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിച്ചതോടെ

സ്വന്തം ലേഖകൻ

കോട്ടയം: തൊടുപുഴ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി വ്യാജ വിലാസത്തിൽ സൗദിയിലേക്ക് മുങ്ങിയ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആർപ്പൂക്കര പനമ്പാലം കദളിക്കാലായിൽ മുഹമ്മദ് സാദിഖാണ്(സലിം) സൗദിയിൽ തൂങ്ങി മരിച്ചത്. നാട്ടിലെത്തിച്ച മൃതദേഹത്തിന്റെ കബറടക്കം നടത്തി. കൊല്ലം അയത്തിൽ അഷ്‌റഫ് എന്ന പേരിലാണ് മുഹമ്മദ് സാദിഖ് സൗദിയിൽ കഴിഞ്ഞിരുന്നത്.

തൊടുപുഴ സ്വദേശിനിയായ 24കാരിയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് മുഹമ്മദ് സാദിഖ്. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയും വ്യാജവിലാസത്തിൽ സൗദിയിൽ എത്തി പെയിന്റിങ് ജോലി ചെയ്തു വരികയുമായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. കൊല്ലം അയത്തിൽ അഷ്‌റഫ് സൗദിയിൽ തൂങ്ങിമരിച്ചതായുള്ള പത്രവാർത്തയിൽ മുഹമ്മദ് സാദിഖിന്റെ ചിത്രം കണ്ടു സംശയം തോന്നിയ നാട്ടുകാർ ഈ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മുഹമ്മദ് സാദിഖ്, അഷ്‌റഫ് എന്ന വ്യാജപ്പേരിൽ സൗദിയിൽ കഴിയുകയായിരുന്നെന്നു പൊലീസ് കണ്ടെത്തിയത്.

നാട്ടിൽ എത്തിച്ച മൃതദേഹം പൊലീസിന്റെ നിരീക്ഷണത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. മൃതദേഹം മുഹമ്മദ് സാദിഖിന്റേതാണെന്ന് ഉറപ്പാക്കി. തുടർന്നാണ് സംസ്‌കരിക്കുന്നതിനായി ബന്ധുക്കൾക്കു വിട്ടുനൽകിയത്. മരിച്ചതിനാൽ മുഹമ്മദ് സാദിഖിനെതിരെയുള്ള കൊലക്കേസ് അവസാനിപ്പിക്കുന്നതിനു കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകും.

2014 ജൂലൈ 29നാണ് തൊടുപുഴ സ്വദേശിനിയായ 24കാരി കൊല്ലപ്പെടുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ അമ്മയുടെ ചികിത്സകൾക്കായി എത്തിയ തൊടുപുഴ കരിങ്കുന്നം തട്ടാരത്തട്ട വാഴേപറമ്പിൽ സിജിയെ ചീയപ്പാറയിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുഹമ്മദ് സാദിഖ് സിജിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി രജിസ്റ്റർ വിവാഹം നടത്താനെന്ന വ്യാജേന 3 സുഹൃത്തുക്കളുടെ സഹായത്തോടെ നേര്യമംഗലം വനമേഖലയിലെ ചീയപ്പാറയിൽ എത്തിച്ച് രാത്രി കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണു കേസ്.

സിജിയുടെ 15.5 പവൻ സ്വർണാഭരണങ്ങളും 16,000 രൂപയും തട്ടിയെടുത്തശേഷം മൃതദേഹം കൊക്കയിൽ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു. മുഹമ്മദ് സാദിഖിനെ പിടികൂടാൻ കഴിയാതെ വന്നതോടെ മറ്റു പ്രതികളുടെ വിചാരണ നടത്തി കോടതി ശിക്ഷിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP