Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ രണ്ടു തവണ വീസ നിഷേധിച്ചിട്ടും ഖാലിദ് യുഎഇ കോൺസുലേറ്റിലെ ജീവനക്കാരനായി കേരളത്തിൽ തങ്ങാൻ ഇടയായത് ദുരൂഹം; വിദേശക റൻസിയുമായി ഖാലിദിനെ കയ്‌റോ വിമാനത്താവളത്തിൽ തടഞ്ഞുവച്ചെന്ന മൊഴിയും ഗൗരവതരം; നയതന്ത്ര പരിരക്ഷ ഇല്ലാത്ത ഷൗക്രിയെ പ്രതിയാക്കി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; ഈജിപ്റ്റിലുള്ള സ്വപ്‌നയുടെ ഏജന്റിനെ കണ്ടെത്താൻ എൻഐഎ

ഇന്ത്യ രണ്ടു തവണ വീസ നിഷേധിച്ചിട്ടും ഖാലിദ് യുഎഇ കോൺസുലേറ്റിലെ ജീവനക്കാരനായി കേരളത്തിൽ തങ്ങാൻ ഇടയായത് ദുരൂഹം; വിദേശക റൻസിയുമായി ഖാലിദിനെ കയ്‌റോ വിമാനത്താവളത്തിൽ തടഞ്ഞുവച്ചെന്ന മൊഴിയും ഗൗരവതരം; നയതന്ത്ര പരിരക്ഷ ഇല്ലാത്ത ഷൗക്രിയെ പ്രതിയാക്കി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; ഈജിപ്റ്റിലുള്ള സ്വപ്‌നയുടെ ഏജന്റിനെ കണ്ടെത്താൻ എൻഐഎ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണ കടത്തിലെ പ്രധാന പ്രതി ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രിയെ കണ്ടെത്താൻ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ശ്രമം തുടങ്ങി. ഇന്ത്യ രണ്ടു തവണ വീസ നിഷേധിച്ചിട്ടും ഖാലിദ് യുഎഇ കോൺസുലേറ്റിലെ ജീവനക്കാരനായി കേരളത്തിൽ തങ്ങാൻ ഇടയായത് ദുരൂഹമാണെന്ന് എൻഐഎ വിലയിരുത്തുന്നു. നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിലെ പ്രധാന പ്രതി ഷൗക്രിയാണെന്നും വിലയിരുത്തലുണ്ട്. കേസിൽ ഷൗക്രിയെ പ്രതി ചേർത്ത് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്.

സ്വപ്‌നാ സുരേഷ്, പി.എസ്. സരിത് എന്നിവരുമായി ചേർന്നു ഖാലിദ് വഴിവിട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി ഭവനസമുച്ചയത്തിന്റെ നിർമ്മാണക്കരാർ ലഭിക്കാൻ 3.80 കോടി രൂപ മതിക്കുന്ന വിദേശ കറൻസി ഖാലിദിനു കൈമാറിയെന്നു യൂണിടാക് ബിൽഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഈ തുകയുമായാണ് ഷൗക്രി കേരളത്തിൽ നിന്നും മുങ്ങിയത്. ഷൗക്രിക്ക് നിലവിൽ നയതന്ത്ര പരിരക്ഷയൊന്നുമില്ല. അതുകൊണ്ട് തന്നെ ഷൗക്രിയെ കേസിൽ പ്രതി ചേർക്കുന്നതിന് തടസ്സവുമില്ല.

കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനായി യുഎഇ ജീവകാരുണ്യ സംഘടനയായ റെഡ് ക്രസന്റ് നൽകിയ 18.50 കോടി രൂപയിൽ നിന്നാണു സ്വർണക്കടത്തു കേസ് പ്രതികൾ കമ്മിഷൻ വാങ്ങിയത്. ഖാലിദിനു കൈമാറിയതായി സന്തോഷ് ഈപ്പൻ പറയുന്ന 3.80 കോടി രൂപ എന്തിനു വിനിയോഗിച്ചെന്നും അന്വേഷിക്കുന്നുണ്ട്. കോൺസുലേറ്റിന്റെ മുഴുവൻ സാമ്പത്തിക വിനിമയങ്ങളുടെ ചുമതലക്കാരൻ കൂടിയായിരുന്നു ഖാലിദ്. വിദേശകറൻസിയുമായി ഈജിപ്തിൽ എത്തിയ ഖാലിദിനെ കയ്‌റോ വിമാനത്താവളത്തിൽ തടഞ്ഞുവച്ചതായി സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്. ഇതും സ്ഥിരീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്.

ഖാലിദിനെ 2019 ജൂലൈ 30നാണു യുഎഇ വിദേശകാര്യമന്ത്രാലയം പുറത്താക്കിയത്. രണ്ടു ദിവസത്തിനു ശേഷം ഓഗസ്റ്റ് 2നാണ് ഖാലിദ് കോൺസുലേറ്റ് വാഹനത്തിലെത്തി കവടിയാറിലെ ഒരു കേന്ദ്രത്തിൽ 3.5 കോടി രൂപ കൈപ്പറ്റിയതായി ആരോപണമുയർന്നിരിക്കുന്നത്. നേരത്തേ ഇന്തൊനീഷ്യയിലെ യുഎഇ നയതന്ത്ര കാര്യാലയത്തിലെ ജീവനക്കാരനായിരുന്ന ഖാലിദ് തിരുവനന്തപുരത്ത് കോൺസുലേറ്റ് തുടങ്ങിയ ശേഷമാണ് അക്കൗണ്ടന്റായി എത്തുന്നത്. നയതന്ത്ര പദവിയില്ലാത്തതിനാൽ വീസ ഉൾപ്പെടെ രേഖകൾ ശരിയാക്കാൻ ഏറെ സമയമെടുത്തു.

എത്തിയശേഷം കോൺസുലേറ്റിലെ പ്രധാന അധികാര കേന്ദ്രങ്ങളിലൊന്നായി മാറി. 2019ലാണ് സ്വപ്നയും ഖാലിദും അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള പരാതികൾ യുഎഇ വിദേശകാര്യമന്ത്രാലയത്തിനു ലഭിക്കുന്നത്. വീസ അനുവദിക്കുന്നതിൽ ഉൾപ്പെടെ ഇരുവരും ക്രമക്കേടു നടത്തിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ആദ്യം ഖാലിദിനെയാണു പറഞ്ഞുവിട്ടത്. ഏതാനും ദിവസങ്ങൾ കൂടി കേരളത്തിൽ തുടർന്ന ഖാലിദ് ഓഗസ്റ്റ് 5നാണു യുഎഇയിലേക്കു മടങ്ങിയത്.

ഓഗസ്റ്റ് 12നാണു സ്വപ്നയെ പുറത്താക്കിയത്. തീരുമാനം പിൻവലിപ്പിക്കാൻ സ്വപ്ന യുഎഇയിൽ പോയി സമ്മർദം ചെലുത്തിയെങ്കിലും നടന്നില്ല. സംസ്ഥാന സർക്കാരിലെ ഉന്നതർ വഴിയും തിരികെ ജോലിയിൽ കയറാൻ സ്വപ്ന ശ്രമിച്ചെന്നാണ് അന്വേഷണ ഏജൻസികൾക്കു ലഭിച്ച വിവരം. ഇതും നടക്കാതായതോടെയാണു സംസ്ഥാന സർക്കാരിന്റെ സ്‌പേസ് പാർക്കിൽ ജോലി തരപ്പെടുത്തിയത്.

ഇതിനു ശേഷവും യുഎഇ വിദേശകാര്യമന്ത്രാലയം അറിയാതെ സ്വപ്ന കോൺസുലേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥയായിരിക്കെ തന്നെ യുഎഇ ദേശീയദിനാഘോഷത്തിന്റെ സംഘാടനച്ചുമതല ഉൾപ്പെടെ അവർ നിർവഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP