Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഹാറിൽ കോവിഡ് ബാധിച്ച് ഒരു മന്ത്രി കൂടി മരിച്ചു; ചികിത്സയിലിരിക്കെ അന്തരിച്ചത് പഞ്ചായത്ത് രാജ് മന്ത്രി കപിൽ ദേവ് കാമത്ത്

ബിഹാറിൽ കോവിഡ് ബാധിച്ച് ഒരു മന്ത്രി കൂടി മരിച്ചു; ചികിത്സയിലിരിക്കെ അന്തരിച്ചത് പഞ്ചായത്ത് രാജ് മന്ത്രി കപിൽ ദേവ് കാമത്ത്

സ്വന്തം ലേഖകൻ

പട്‌ന: ബിഹാറിൽ കോവിഡ് ബാധിച്ച് ഒരു മന്ത്രി കൂടി മരിച്ചു. പഞ്ചായത്ത് രാജ് മന്ത്രി കപിൽ ദേവ് കാമത്ത് (70) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. വൃക്ക തകരാർ മൂലം ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കോവിഡ് ബാധിക്കുകയായിരുന്നു. ഭാര്യ ഏതാനും മാസം മുൻപാണ് മരിച്ചത്. കോവിഡ് മൂലം മരിച്ച രണ്ടാമത്തെ മന്ത്രിയാണ് കാമത്ത്.

നാല് ദിവസം മുൻപാണ് പിന്നാക്ക ക്ഷേമമന്ത്രി വിനോദ് സിങ് കോവിഡ് ബാധിതനായി മരിച്ചത്. ബാബുബർഹി മണ്ഡലത്തിൽ നിന്നുള്ള ജെഡിയു അംഗമായിരുന്നു കാമത്ത്. ഇത്തവണ മകന്റെ ഭാര്യ മീനയാണ് മണ്ഡലത്തിലെ ജെഡി യു സ്ഥാനാർത്ഥി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP