Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വാതന്ത്ര്യത്തെക്കുറിച്ച് ക്ലാസ്സ് എടുത്തപ്പോൾ പ്രവാചകന്റെ കാർട്ടൂൺ കാണിച്ചു; കൗമാരക്കാരൻ അദ്ധ്യാപകന്റെ കഴുത്തറുത്ത് മാറ്റി; പിന്നാലെ ചെന്നു വെടിവച്ചു വീഴ്‌ത്തി ഫ്രഞ്ച് പൊലീസ്; ഇസ്ലാമിക ഭീകരവാദമെന്ന വാദം തള്ളി പ്രസിഡണ്ട്

സ്വാതന്ത്ര്യത്തെക്കുറിച്ച് ക്ലാസ്സ് എടുത്തപ്പോൾ പ്രവാചകന്റെ കാർട്ടൂൺ കാണിച്ചു; കൗമാരക്കാരൻ അദ്ധ്യാപകന്റെ കഴുത്തറുത്ത് മാറ്റി; പിന്നാലെ ചെന്നു വെടിവച്ചു വീഴ്‌ത്തി ഫ്രഞ്ച് പൊലീസ്; ഇസ്ലാമിക ഭീകരവാദമെന്ന വാദം തള്ളി പ്രസിഡണ്ട്

മറുനാടൻ മലയാളി ബ്യൂറോ

ശാസ്ത്രം പുരോഗമിക്കുമ്പോഴും ചിലരിന്നും മുറുകെപ്പിടിക്കുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള മതതത്വങ്ങളേയാണ്. ഇത്തരത്തിൽ മതാന്ധത ബാധിച്ച കുടില മനസ്സുകൾക്ക് ദുഷ്ടതയുടെ ഏതറ്റം വരെ പോകാനും മടിയുണ്ടാകില്ല. ദൈവത്തിന്റെ പേരിൽ മണ്ണിലെ സമാധാനം നശിപ്പിക്കുന്ന ചെകുത്താന്മാരുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഫ്രാൻസിലെ ഈ പതിനെട്ടുകാരൻ. സ്വന്തം അദ്ധ്യാപകന്റെ കഴുത്തറുത്ത് മാറ്റുന്നതുവരെയെത്തി ഈ കൗമാരക്കാരന്റെ ക്രൂരത. അദ്ധ്യാപിക ചെയ്ത തെറ്റോ, ക്ലാസ്സിൽ പഠനത്തിനിടയിൽ പ്രവാചകന്റെ കാർട്ടൂൺ കാണിച്ചു എന്നതും.

വെള്ളിയാഴ്‌ച്ച ഉച്ചതിരിഞ്ഞ് പാരിസിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്‌കൂളിലാണ് സംഭവം നടന്നത്. അവിടെയുള്ള ഒരു മിഡിൽ സ്‌കൂളിലെ അദ്ധ്യാപകൻ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് പഠിപ്പിക്കുന്നതിനിടയിൽ പ്രവാചകന്റെ ഒരു കാർട്ടൂൺ പ്രദർശിപ്പിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഉടനെ സംഭവസ്ഥലത്ത് എത്തിയ ഫ്രഞ്ച് പൊലീസ് ഈ ക്രൂരനെ വെടിവച്ചു കൊല്ലുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ വെടിവയ്ക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

സമീപത്തുള്ള ഒരു വീടിന്റെ പുറകുവശത്തെ അടുക്കളത്തോട്ടത്തിൽ നിന്നും എടുത്തതെന്ന് തോന്നിപ്പിക്കുന്ന വീഡിയോയിൽ പൊലീസ് ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നത് കേൾക്കാം. നിന്റെ തോക്ക് വലിച്ചെറിയുക. താഴെ കമഴ്ന്നു കിടക്കുക എന്നിങ്ങനെ ഫ്രഞ്ച് ഭാഷയിലാണ് പൊലീസ് പറയുന്നത്. ഇതിനിടയിൽ ഒരിക്കൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ, താൻ വെടിവയ്ക്കാൻ പോവുകയാണെന്നും പറയുന്നുണ്ട്.

പിനീട് അവർ വഴിയരികിലെ ചില മരങ്ങൾക്കിടയിൽ മറയുന്നതിനാൽ വീഡിയോയിൽ ദൃശ്യമല്ല. എന്നാൽ വെടിയൊച്ച കേൾക്കാം. ഏറെ വൈകാതെ, സംഭവം നടന്ന സ്ഥലം സന്ദർശിച്ച ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്ന് പഠിപ്പിച്ച നമ്മുടെ സഹപ്രവർത്തകൻ ക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുകയാണ് എന്നു പറഞ്ഞു. എന്നാൽ ഇത് ഒരു തീവ്രവാദി ആക്രമണം ആണെന്ന കാര്യം അദ്ദേഹം നിഷേധിക്കുകയും ചെയ്തു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് പഠിപ്പിക്കുന്നതിനിടയിലായിരുന്നു പ്രവാചകന്റെ കുറച്ച് കാരിക്കേച്ചർ ചിത്രങ്ങൾ ഈ അദ്ധ്യാപകൻ കാണിച്ചത്. ഇതിൽ പ്രകോപിതനായ പ്രതി സാമുവൽ എന്നു പെരുള്ള അദ്ധ്യാപകന്റെ തലയറക്കുകയായിരുന്നു. മോസ്‌കോയിൽ ജനിച്ച ചെച്നീയൻ വംശജനായ ഈ കുട്ടികുറ്റവാളി പക്ഷെ ആ സ്‌കൂളിലെ വിദ്യാർത്ഥിയല്ല.

2000 ത്തിന്റെ ആദ്യമാണ് ആയിരക്കണക്കിന് ചെച്നിയൻ വംശജർ ഫ്രാൻസിൽ അഭയാർത്ഥികളായി എത്തിയത്. റഷ്യയുമായുള്ള യുദ്ധത്തെ തുടർന്നാണ് ഇവർക്ക് രാജ്യം വിട്ടുപോരേണ്ടതായി വന്നത്. ഫ്രാൻസിൽ കുടിയേറിയ ഏകദേശം 30,000 ത്തോളം വരുന്ന ഇവരിൽ ഭൂരിഭാഗവും പാരിസ് പോലുള്ള മഹാനഗരങ്ങളുടെ പ്രന്തപ്രദേശങ്ങളിലാണ് താമസിക്കുന്നത്.

കഴിഞ്ഞയാഴ്‌ച്ച പ്രവാചകന്റെ കാരിക്കേച്ചർ ക്ലാസ്സിൽ കാണിച്ചു എന്ന് പറഞ്ഞ് രോഷാകുലനായ ഒരു രക്ഷകർത്താവ് പരാതിപ്പെട്ടിരുന്നതായി സ്‌കൂളിലെ പാരന്റ് ടീച്ചർ അസ്സോസിയേഷൻ തലവൻ റോഡ്രിഗോ അറേനസ് പറഞ്ഞു. ക്ലാസ്സിൽ ഇസ്ലാമത വിശ്വാസികളായ വിദ്യാർത്ഥികളെ പുറത്തിറക്കിയ ശേഷമാണ് അദ്ധ്യാപകൻ ഇത് ചെയ്തത്. എന്നാൽ, അദ്ധ്യാപകന്റെ പുറകിൽ നിന്നിരുന്ന ഒരു മുസ്ലിം പെൺകുട്ടി ഇത് കാണുകയും സ്വന്തം രക്ഷകർത്താവിന്റെ അടുത്ത് പരാതിപ്പെടുകയും ആയിരുന്നു.

സംഭവം നടന്ന് ഏറെ നേരം കഴിഞ്ഞെത്തിയ പൊലീസ് പ്രതിയെ സ്‌കൂളിന്റെ പരിസരത്തുവച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കാണുകയായിരുന്നു. അയാളുടെ കൈവശം കൊലചെയ്യാനുപയോഗിച്ച ആയുധവുമുണ്ടായിരുന്നു. തുടർന്നുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം ചാർലി ഹെബ്ഡോ മാസികയിലെ രണ്ട് ജീവനക്കാർക്ക്വധശ്രമം നടന്നിരുന്നു. ഇതിൽ രണ്ട് മത തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2015-ൽ ഇതേ മാസികയുടെ ഓഫീസിലേക്കാണ് തീവ്രവാദികളെത്തി 12 പേരെ കൊന്നത്.

2015- നവംബറിലാണ് രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ തീവ്രവാദി ആക്രമണം നടന്നത്. അന്ന് 130 പേരാണ് കൊല്ലപ്പെട്ടത്. അതിനുശേഷം 2016 ജൂലായിൽ നടന്ന മറ്റൊരു ആക്രമണത്തിൽ 86 പേർ മരണമടഞ്ഞിരുന്നു. ട്യൂണീഷ്യയിൽ നിന്നെത്തിയ ഒരു അഭയാർത്ഥിയായിരുന്നു ഈ ആക്രമണത്തിനു പിന്നിൽ. അതേ മാസം തന്നെ ഒരു കത്തോലിക്ക പുരോഹിതനേയും തീവ്രവാദികൾ കൊന്നിരുന്നു. അഭയം നൽകിയ രാജ്യത്തോട് നന്ദികാണിക്കാത്ത തീവ്രവാദികൾ, സ്വീഡനെ പോലെ ഫ്രാൻസിലേയും സമാധാനം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP