Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചോദ്യം ചെയ്യലിന് ഹാജരാകാൻ വീട്ടിലെത്തി നൽകിയ നോട്ടീസിൽ ക്രൈനമ്പർ ഉണ്ടായിരുന്നില്ല; സ്വപ്‌നാ സുരേഷിന്റെ പണം കടത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുമെന്ന തിരിച്ചറിവ് നെഞ്ചു വേദനയുണ്ടാക്കി; നെഫ്രോളജിസ്റ്റ്‌ ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് വന്നതും രണ്ട് ദിവസം അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പിക്കാൻ; ഐസിയുവിൽ ചികിൽസയിലുള്ള രോഗിയുടെ ആരോഗ്യ നിലയിൽ മൗനം തുടർന്ന് പിആർഎസ് ആശുപത്രി; അറസ്റ്റിന് എത്തിയ കസ്റ്റംസിനെ ശിവശങ്കർ തോൽപ്പിച്ചത് ഇങ്ങനെ

ചോദ്യം ചെയ്യലിന് ഹാജരാകാൻ വീട്ടിലെത്തി നൽകിയ നോട്ടീസിൽ ക്രൈനമ്പർ ഉണ്ടായിരുന്നില്ല; സ്വപ്‌നാ സുരേഷിന്റെ പണം കടത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുമെന്ന തിരിച്ചറിവ് നെഞ്ചു വേദനയുണ്ടാക്കി; നെഫ്രോളജിസ്റ്റ്‌ ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് വന്നതും രണ്ട് ദിവസം അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പിക്കാൻ; ഐസിയുവിൽ ചികിൽസയിലുള്ള രോഗിയുടെ ആരോഗ്യ നിലയിൽ മൗനം തുടർന്ന് പിആർഎസ് ആശുപത്രി; അറസ്റ്റിന് എത്തിയ കസ്റ്റംസിനെ ശിവശങ്കർ തോൽപ്പിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ പ്രവേശിപ്പിച്ചത് ഡോക്ടറായ ഭാര്യ ജോലിചെയ്യുന്ന ആശുപത്രിയിൽ. തിരുവനന്തപുരത്തെ കിള്ളിപാലത്തെ പി ആർ എസ് ആശുപത്രിയിൽ ശിവശങ്കറിന്റെ ഭാര്യ നെഫ്രോളജിസ്റ്റാണ്. ഈ വിഭാഗത്തിന്റെ മേധാവിയും ഇവരാണ്.

വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിനെ കൂട്ടിക്കൊണ്ടുപോകാൻ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത്. സ്വന്തം കാർ ഒഴിവാക്കി കസ്റ്റംസിന്റെ തന്നെ കാറിൽ കൊണ്ടുപോകാനായിരുന്നു നീക്കം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനായിരുന്നു പദ്ധതിയെന്നാണ് സൂചന. ഇതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടതായി പറയുന്നത്. തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയും പിന്നീട് ഭാര്യയുടെ നേതൃത്വത്തിൽ അതേ വാഹനത്തിൽ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏറെ നേരം ആശുപത്രിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചു. എൻഐഎ ഉദ്യോഗസ്ഥനും എത്തി. എന്നാൽ ആശുപച്രിയിൽ ശിവശങ്കറിനെ ഐസിയുവിലാക്കി. ഇതോടെ കസ്റ്റംസ് പിന്മാറി.

ഇന്ന് ശനിയും ഞായറുമാണ്. ഇതു മനസ്സിലാക്കിയാണ് ശിവശങ്കറെ അതീവ രഹസ്യമായി ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനും കസ്റ്റംസ് എത്തിയതെന്നാണ് സൂചന. അറസ്റ്റ ഉണ്ടാകുമെന്ന തിരിച്ചറിവാണ് നെഞ്ചു വേദനയിലേക്ക് കാര്യങ്ങളെത്തിയത്. അങ്ങനെ കസ്റ്റംസ് നീക്കം പൊളിച്ചു. തിങ്കളാഴ്ച കോടതിയിൽ ശിവശങ്കർ മുൻകൂർ ജാമ്യ ഹർജി നൽകും. നേരത്തെ എൻഫോഴ്‌സ്‌മെന്റ് കേസിലും ശിവശങ്കർ സമാന നീക്കം നടത്തിയിരുന്നു. ഈ മാസം 23 വരെ അറസ്റ്റ് തടയുകയും ചെയ്തു. ഇതു കൊണ്ടാണ് അതീവ രഹസ്യമായി ചോദ്യം ചെയ്യലിന് ശിവശങ്കറെ വിധേയാക്കാനും പിന്നീട് അറസ്റ്റ് ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചത്.

കസ്റ്റംസിന്റെ കാറിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ ശിവശങ്കറെ എത്തിച്ചതെന്ന വിവരം പുറത്തായതോടെയാണ് എല്ലാം പുറത്ത് അറിയുന്നത്. ഇതോടെ ചർച്ചകൾ മാറി മറിഞ്ഞു. പ്രൈം ടൈമിൽ ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) എൽഡി എഫിൽ എത്തുന്നതു ചർച്ച ചെയ്യാൻ തയാറായിരുന്ന ചിവി ചാനലുകളുടെ തൽസമയ സംപ്രേഷണവും ചർച്ചകളും ആശുപത്രി കേന്ദ്രീകരിച്ചായി. വൈകിട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി അവരുടെ കാറിൽ കൂട്ടിക്കൊണ്ടു പോകുന്നതിനിടെയായിരുന്നു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതുവരെ ചോദ്യം ചെയ്യലിനെല്ലാം സ്വന്തം കാറിലായിരുന്നു ശിവശങ്കർ എത്തിയിരുന്നത്. അതുകൊണ്ട് തന്നെ നാടകീയമായ അറസ്റ്റ് നീക്കമാണു നടന്നതെന്ന് ഉറപ്പായി. വൈകിട്ട് ആറോടെയായിരുന്നു ശിവശങ്കറെ അശുപത്രിയിൽ എത്തിച്ചത്.

ശിവശങ്കർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ആൻജിയോഗ്രാം ഉൾപ്പെടെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. ഡോക്ടർമാരുടെ അഭിപ്രായം തേടിയ ശേഷം തുടർനടപടി സ്വീകരിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. കസ്റ്റഡിക്ക് സമാനരീതിയിൽ സ്വന്തം വാഹനത്തിന് പകരം കസ്റ്റംസ് വാഹാനത്തിൽ കയറ്റി പുറപ്പെട്ടു. യാത്രാമധ്യേ ശാരീരിക അവശതകൾ തോന്നിയതോടെ കസ്റ്റംസിന്റെ വാഹത്തിൽ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം, നാല് മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയിൽ കാത്തുനിന്നു. തീവ്രപരിചരണ വിഭാഗത്തിൽ തുടരേണ്ടതുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. എൻ.ഐ.എ ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിച്ചു. കസ്റ്റംസിന് പുറമെ എൻ.ഐ.എയും എൻഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി പലതവണ ശിവശങ്കറിനെ ചോദ്യം ചെയ്തിട്ടുണ്ടങ്കിലും ആദ്യമായാണ് അദേഹത്തെ അന്വേഷണ ഏജൻസിയുടെ വാഹത്തിൽ കൊണ്ടുപോകുന്നത്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് വിലയിരുത്തുന്നത്. ഇനി ആരോഗ്യസ്ഥിതി വിലയിരുത്തിയാവും തുടർനടപടി. അതിനായി കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്നും ആശുപത്രിയിലെത്തി വിവരം തേടും

ഇ.സി.ജിയിൽ നേരിയ വ്യത്യാസം ഉണ്ടെന്നാണ് വിവരം. എന്നാൽ ശിവശങ്കറിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വിശദീകരണമൊന്നും വന്നിട്ടില്ല. എൻ.ഐ.എയുടെ ഒരു ഉദ്യോഗസ്ഥനും ആശുപത്രിയിലെത്തി. വാർത്തകൾ അറിഞ്ഞുവെന്നും അതിനു ശേഷമുള്ള വിവരശേഖരണത്തിന് എത്തിയതാണെന്നും അദ്ദേഹം പ്രതികരിച്ചു. കസ്റ്റംസ് നൽകിയ നോട്ടീസിൽ ക്രൈം നമ്പർ ഉണ്ടായിരുന്നില്ലെന്നും പുതിയ ഒരു കേസ് രജിസ്റ്റർ ചെയ്ത് ചോദ്യം ചെയ്യാനായിരുന്നു ശ്രമം എന്നുമാണ് ശിവശങ്കർ അദ്ദേഹത്തിന്റെ അഭിഭാഷകനെ അറിയിച്ചിട്ടുള്ളത്. കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തിയ വിവരം അപ്പോൾ തന്നെ അഭിഭാഷകനെ ശിവശങ്കർ അറിയിച്ചിരുന്നു. പിന്നീട് ഉദ്യോഗസ്ഥർക്കൊപ്പം അവരുടെ വാഹനത്തിൽ പോകവെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമായിരുന്നു കസ്റ്റംസ് നടത്തിയതെന്നാണ് വിവരം. തിരുവനന്തപുരം സ്വർണക്കടത്ത് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനും കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുമായ രാമമൂർത്തിയുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. വിദേശത്തുനിന്നുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കറിന് നോട്ടീസ് നൽകിയതെന്നാണ് സൂചന. വിദേശത്തേക്ക് സ്വപ്ന കടത്തിയ പണം, ലോക്കർ തുടങ്ങിയ വിഷയങ്ങളിലായിരുന്നു അവസാനം കസ്റ്റംസിന്റെ അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്. പുതിയ കേസ് രജിസ്റ്റർ ചെയ്യാനുള്ള നിയമോപദേശം കസ്റ്റംസിന് കിട്ടുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച അദ്ദേഹത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്നാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എട്ടു മണിക്കൂറോളമാണ് ശിവശങ്കറിനെ അന്ന് ഇ.ഡി. ചോദ്യം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP