Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കടന്നൽക്കൂട്ടത്തെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടിയത് അര കിലോമീറ്ററോളം; കടന്നലുകൾ പിന്തുടർന്ന് കുത്തിയതോടെ റോഡിൽ കുഴഞ്ഞ് വീണു: മരക്കൊമ്പിൽ നിന്ന് റോഡിലേക്ക് അടർന്നുവീണ കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റ് മരിച്ചത് ബൈക്ക് യാത്രികനായ കെട്ടിട നിർമ്മാണ തൊഴിലാളി

കടന്നൽക്കൂട്ടത്തെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടിയത് അര കിലോമീറ്ററോളം; കടന്നലുകൾ പിന്തുടർന്ന് കുത്തിയതോടെ റോഡിൽ കുഴഞ്ഞ് വീണു: മരക്കൊമ്പിൽ നിന്ന് റോഡിലേക്ക് അടർന്നുവീണ കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റ് മരിച്ചത് ബൈക്ക് യാത്രികനായ കെട്ടിട നിർമ്മാണ തൊഴിലാളി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെള്ളറടയിൽ മരക്കൊമ്പിൽ നിന്ന് റോഡിലേക്ക് അടർന്നുവീണ കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റ് ബൈക്ക് യാത്രികൻ മരിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളി ഒറ്റശേഖരമംഗലം ആലച്ചക്കോണം സുനിത ഭവനിൽ ഉണ്ണികൃഷ്ണൻ (52) ആണ് കടന്നലുകളുടെ ആക്രമണത്തിൽ മരിച്ചത്.

റോഡിൽ ചിതറിയ മരക്കമ്പിൽ നിന്നും ഇളകി കടന്നൽക്കൂട്ടത്തെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് അര കിലോമീറ്ററോളം ഓടിയെങ്കിലും കടന്നലുകൾ പിന്തുടർന്ന് കുത്തിയതോടെ അവശനായി വീഴുകയായിരുന്നു. സമീപത്ത് മീൻകച്ചവടം ചെയ്യുകയായിരുന്ന ഒറ്റശേഖരമംഗലം പുന്നപുതുവറ സുധീഷ് ഭവനിൽ സുദർശനനെ (52) കടന്നൽക്കുത്തേറ്റ് കാരക്കോണം സിഎസ്‌ഐ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകൾ അടക്കം ഏറെ നാട്ടുകാർക്കും കുത്തേറ്റു. ഒറ്റശേഖരമംഗലം വാളികോട് റോഡിലെ ചിറ്റൻകാലയിൽ ഇന്നലെ രാവിലെ 9.30ന് ആയിരുന്നു സംഭവം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP