Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീകരതയ്‌ക്കെതിരെ പോരാടിയ ശൗര്യചക്ര ജേതാവ് ബൽവീന്ദർ സിങിനെ വെടിവെച്ചു കൊന്നു; പഞ്ചാബിലെ ഓഫിസിൽ കയറി അദ്ദേഹത്തെ വെടിവെച്ചിട്ട അജ്ഞാതരെ തേടി പൊലീസ്

ഭീകരതയ്‌ക്കെതിരെ പോരാടിയ ശൗര്യചക്ര ജേതാവ് ബൽവീന്ദർ സിങിനെ വെടിവെച്ചു കൊന്നു; പഞ്ചാബിലെ ഓഫിസിൽ കയറി അദ്ദേഹത്തെ വെടിവെച്ചിട്ട അജ്ഞാതരെ തേടി പൊലീസ്

സ്വന്തം ലേഖകൻ

ചണ്ഡിഗഡ്: പഞ്ചാബിൽ ഭീകരതയ്‌ക്കെതിരെ പോരാടിയ ശൗര്യചക്ര ജേതാവ് ബൽവീന്ദർ സിങ് സന്തു(62)വിനെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ വെടിവച്ചു കൊന്നു. പഞ്ചാബിലെ തരൺ താരൺ ജില്ലയിലെ ബിക്കിവിന്ദിൽ ബൽവീന്ദറിന്റെ ഓഫിസിൽ കടന്നാണ് അക്രമികൾ അദ്ദേഹത്തെ വെടിവച്ചത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ദീർഘകാലമായി വധഭീഷണിയുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ വർഷം അദ്ദേഹത്തിനും കുടുംബത്തിനുമുള്ള സുരക്ഷ തരൺ താരൺ പൊലീസിന്റെ ശുപാർശ പ്രകാരം സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. ബൽവീന്ദറിനും കുടുംബത്തിനുമെതിരെ പലതവണ ആക്രമണമുണ്ടായിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. സുരക്ഷ നൽകണമെന്നു പൊലീസിനോട് പലതവണ അഭ്യർത്ഥിച്ചെങ്കിലും നിരസിക്കപ്പെട്ടുവെന്നും അവർ ആരോപിച്ചു.

1980കളിൽ ഖലിസ്ഥാൻ പ്രസ്ഥാന കാലത്തു ഭീകരതയുടെ കേന്ദ്രമായിരുന്ന തരൺ താരണിൽ അതിനെതിരെ പോരാടാൻ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി പ്രതിരോധ സേന തന്നെ രൂപീകരിച്ചിരുന്നു ബൽവീന്ദർ. സഹോദരങ്ങളെയും ഭാര്യയെയും മക്കളെയും ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലിപ്പിച്ചിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് ആശയങ്ങളിൽ വിശ്വസിച്ചിരുന്ന ബൽവീന്ദറിന്റെ ഭീകരവിരുദ്ധ പോരാട്ടം അക്കാലത്ത് രാജ്യാന്തര മാധ്യമങ്ങളിലും വാർത്തയായിരുന്നു.

1990ൽ 200 പേർ ഇവരുടെ വീട് വളഞ്ഞ് മണിക്കൂറുകളോളം ആക്രമണം നടത്തിയിരുന്നു. വീട്ടിലേക്കുള്ള റോഡുകൾ തടഞ്ഞ ശേഷം റോക്കറ്റ് ലോഞ്ചറുകൾ വരെ ഉപയോഗിച്ചാണ് ആക്രമിച്ചത്. ബൽവീന്ദറും സഹോദരൻ രഞ്ജിത്തും ഭാര്യമാരായ ജഗ്ദീശ് കൗർ, ബൽരാജ് കൗർ എന്നിവരും സർക്കാർ നൽകിയ തോക്കുകൾ ഉപയോഗിച്ച് ഇവരെ നേരിട്ട്, ഓടിച്ചു. 1993 ലാണ് ബൽവീന്ദറിന് ശൗര്യ ചക്ര സമ്മാനിച്ചത്. പുരസ്‌കാര പത്രത്തിൽ ബൽവീന്ദറിന്റെയും കുടുംബത്തിന്റെയും ധീരത എടുത്തു പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP