Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിഥിത്തൊഴിലാളിക്ക് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം; ഇതേ ലോട്ടറിയിൽ 5000 രൂപയുടെ സമ്മാനവും സ്വന്തമാക്കി ബുദിൻ മർഡിയ: എട്ട് വർഷം മുൻപ് കേരളത്തിലെത്തിയ ബംഗാൾ സ്വദേശിക്ക് കേരളാ ലോട്ടറിയിൽ ഇരട്ടി മധുരം

അതിഥിത്തൊഴിലാളിക്ക് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം; ഇതേ ലോട്ടറിയിൽ 5000 രൂപയുടെ സമ്മാനവും സ്വന്തമാക്കി ബുദിൻ മർഡിയ: എട്ട് വർഷം മുൻപ് കേരളത്തിലെത്തിയ ബംഗാൾ സ്വദേശിക്ക് കേരളാ ലോട്ടറിയിൽ ഇരട്ടി മധുരം

മറുനാടന്മലയാളി ബ്യൂറോ

ശാസ്താംകോട്ട: അതിഥിത്തൊഴിലാളിക്ക് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 70 ലക്ഷം രൂപയുടെ ഭാഗ്യമാണ് ബംഗാൾ സ്വദേശി ബുദിൻ മർഡിയ എന്ന 28കാരനെ തേടി എത്തിയത്. മൈനാഗപ്പള്ളി പാണ്ടിച്ചേരിൽ ലോട്ടറി ഏജൻസിയിലെ വിൽപനക്കാരനായ ബാബുക്കുട്ടൻപിള്ളയിൽ നിന്നു വാങ്ങിയ എഇ 509910 ടിക്കറ്റിനാണ് സമ്മാനം.

എന്നാൽ ബുദിന്റെ ഭാഗ്യം അവിടേയും അവസാനിച്ചില്ല. ഇതേ ലോട്ടറിയിൽ 5000 രൂപയുടെ സമ്മാനവും ബുദിന് ലഭിച്ചു. എട്ട് വർഷം മുൻപ് കേരളത്തിൽ എത്തിയ ബുദിൻ വടക്കൻ മൈനാഗപ്പള്ളി സ്വദേശി പി.എം.സെയ്ദിന്റെ പാലത്തറയിൽ സിമന്റ് ബ്രിക്‌സ് കമ്പനിയിലാണ് 3 വർഷമായി ജോലി ചെയ്യുന്നത്. പതിവായി ലോട്ടറി എടുക്കാറുണ്ട്. ഭാര്യ: സൗമിനി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP