Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നുസിക്‌സും ഒൻപത് ഫോറും അടക്കം തീപാറുന്ന ഇന്നിങ്‌സ്; ഡി കോക്കാണ് ഇന്നത്തെ താരം; രോഹിത്തിനൊപ്പം റൺചേസ് തുടങ്ങിയ ഡി കോക്കിന്റെ ശൗര്യം അടങ്ങിയത് മുംബൈയുടെ ജയം കുറിച്ച ശേഷം; കൊൽക്കത്തയ്ക്ക് എതിരെ 8 വിക്കറ്റ് ജയം കണ്ടത് 19 പന്തുകൾ ബാക്കി നിൽക്കെ; തുടർച്ചയായി അഞ്ചാം ജയവുമായി മുംബൈ റാങ്ക് പട്ടികയിൽ ഒന്നാമത്

മൂന്നുസിക്‌സും ഒൻപത് ഫോറും അടക്കം തീപാറുന്ന ഇന്നിങ്‌സ്; ഡി കോക്കാണ് ഇന്നത്തെ താരം; രോഹിത്തിനൊപ്പം റൺചേസ് തുടങ്ങിയ ഡി കോക്കിന്റെ ശൗര്യം അടങ്ങിയത് മുംബൈയുടെ ജയം കുറിച്ച ശേഷം; കൊൽക്കത്തയ്ക്ക് എതിരെ 8 വിക്കറ്റ് ജയം കണ്ടത് 19 പന്തുകൾ ബാക്കി നിൽക്കെ; തുടർച്ചയായി അഞ്ചാം ജയവുമായി മുംബൈ റാങ്ക് പട്ടികയിൽ ഒന്നാമത്

മറുനാടൻ ഡെസ്‌ക്‌

അബുദബി: ക്വിന്റൺ ഡിക്കോക്കാണ് കളിയിലെ താരം. 44 പന്തിൽ 78 റൺസ്. മുംബൈ ഇന്ത്യൻസിന്റെ റൺചേസ് ഡിക്കോക്ക് അനായാസമാക്കിയതോടെ, കൊൽക്കത്തയ്‌ക്കെതിര എട്ട് വിക്കറ്റ് ജയം. ജയിക്കാൻ 149 റൺസ് വേണ്ടിയിരുന്ന മുംബൈ, 19 പന്തുകൾ ബാക്കി നിൽക്കെ ജയം കുറിച്ചു. 16.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ മുംബൈ മറികടന്നു. ക്വിന്റൻ ഡി കോക്കും രോഹിത് ശർമയും (35 റൺസ്) ചേർന്ന് ഉയർത്തിയ 94 റൺസ് ഓപ്പണിങ് കൂട്ടുകെട്ടാണ് മുംബൈയെ അനായാസ ജയത്തിലേക്ക് നയിച്ചത്. ശിവം മാവിയുടെ ബൗളിങ്ങിൽ ദിനേഷ് കാർത്തിക്ക് ക്യാച്ചെടുത്ത് രോഹിത് ശർമയെ (36 പന്തിൽ ഒരു സിക്‌സും 5 ഫോറുമുൾപ്പെടെ 35 റൺസ്) പുറത്താക്കി.

12 ാം ഓവറിൽ മുംബൈ സ്‌കോർ 100 കടന്നു. വൈകാതെ സൂര്യകുമാർ യാദവിനെ (10 റൺസ്) വരുൺ ചക്രവർത്തി ബൗൾഡാക്കി. തുടർന്ന് ഹാർദിക് പാണ്ഡ്യയുമായി ചേർന്ന് ഡി കോക്ക് മുംബൈയെ വിജയത്തിലെത്തിച്ചു. ഡി കോക്ക് 44 പന്തിൽ 3 സിക്‌സും9 ഫോറുകളുമുൾപ്പെടെ 78 റൺസോടെയും ഹാർദിക് പാണ്ഡ്യ 11 പന്തിൽ 1 സിക്‌സും 3 ഫോറുകളുമുൾപ്പെടെ 21 റൺസോടെയും പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്കു വേണ്ടി ശിവം മാവി, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. തുടർച്ചയായ അഞ്ചാം ജയം. എട്ട് കളികളിൽ ആറ് ജയവുമായി റാങ്ക് പട്ടികയിൽ ഒന്നാമത്.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. കൊൽക്കത്തയുടെ മുൻനിര ബാറ്റ്‌സ്മാന്മാരിൽ ശുഭ്മാൻ ഗിൽ ഒഴിച്ചുള്ളവരെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു. ശുഭ്മാൻ ഗിൽ 21 റൺസെടുത്തു.
മൂന്നാം ഓവറിൽ ഓപ്പണർ രാഹുൽ തൃപാഠിയെ(9 പന്തിൽ 7) നഷ്ടമായി. ആറാം ഓവറിൽ നിതീഷ് റാണയും(6 പന്തിൽ 5) മടങ്ങി. റൺസ് കണ്ടെത്താൻ വിഷമിച്ച ശുഭ്മാൻ ഗില്ലും(23 പന്തിൽ 21), എട്ടു പന്തിൽ നാല് റൺസുമായി ദിനേശ് കാർത്തികും പുറത്തായതോടെ കോൽക്കത്തയുടെ നിലപരുങ്ങലിലായി.ഇന്നിങ്‌സിന്റെ രണ്ടാംപകുതിയിൽ, പാറ്റ് കമ്മിൻസ്(53) ഒയിൻ മോർഗനും(39) ചേർന്നുള്ള കൂട്ടുകെട്ടാണ് കൊൽക്കൊത്തയുടെ സ്‌കോറിന് മാന്യത നൽകിയത്.ആന്ദ്രേ റസൽ ഒമ്പത് പന്തിൽ 12 റൺസെടുത്ത് പുറത്തായി.

മുംബൈയ്ക്ക് വേണ്ടി രാഹുൽ ചാഹർ നാല് ഓവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, നഥാൻ കോൾട്ടർ നെയ്ൽ, ട്രെന്റ് ബോൾട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. രണ്ടു മാറ്റങ്ങളുമായാണ് നൈറ്റ് റൈഡേഴ്‌സിന് ഇന്ന് ഇറങ്ങിയത്. കമലേഷ് നാഗർകോട്ടിക്കും ബാന്റണും പകരും ശിവം മാവിയും ക്രിസ് ഗ്രീനും ടീമിലെത്തി. മുംബൈ ടീമിൽ ജെയിംസ് പാറ്റിൻസണ് പകരം നഥാൻ കോൾട്ടർ-നെയ്ൽ ആണ് കളിച്ചത്.

പോയിന്റ് പട്ടികയിൽ മുംബൈ രണ്ടാമതും കോൽക്കത്ത നാലാമതുമായിരുന്നു. ഏഴു മത്സരങ്ങളിൽ അഞ്ച് ജയവുമായി പത്ത് പോയിന്റായിരുന്നു മുംബൈയ്ക്ക്. ഇന്നത്തെ ജയത്തോടെ 12 പോയിന്റുമായി മുംബൈ ഒന്നാമതെത്തി. എട്ട് മത്സരങ്ങളിൽ നാലു ജയവും നാല് തോൽവിയുമുള്ള കോൽക്കത്തയ്ക്ക് എട്ടു പോയിന്റാണുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP