ദേശീയ തലത്തിൽ എൻസിപി കോൺഗ്രസിനൊപ്പം; കേരളത്തിൽ സിപിഎമ്മിനൊപ്പവും; പാലാ പ്രശ്നത്തിൽ ഉടക്കി മാണി സി കാപ്പൻ യുഡിഎഫിൽ എത്തിയാൽ തീരുന്നത് പവാറിന്റെ തലവേദന; കാപ്പൻ ഉടക്കുന്നത് പവാറിന്റെ മനസറിഞ്ഞെന്നു പാർട്ടിയിൽ സംസാരം; വിവാദത്തിനു എരിവു കൂട്ടി പാലാ സീറ്റ് വിട്ടു നൽകേണ്ടതില്ലെന്ന് ശരദ് പവാറും; തീരുമാനം പ്രഖ്യാപിച്ചതുകൊച്ചിയിലെ ഇന്നത്തെ നേതൃയോഗത്തിൽ; ജോസ് കെ മാണിയുടെ വരവ് ഇടത് മുന്നണി ബന്ധങ്ങളെ ഉലയ്ക്കുമ്പോൾ ആശങ്കയോടെ ശശീന്ദ്രൻ പക്ഷവും
എം മനോജ് കുമാർ
കൊച്ചി: പാലാ സീറ്റ് ഒരു കാരണവശാലും വിട്ടു നൽകേണ്ടെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാറും. ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടു പാലാ നിയമസഭാ സീറ്റ് ഇടതുമുന്നണിയിൽ വിവാദമായി തുടരവേയാണ് മുന്നണി ബന്ധങ്ങളിൽ ഉലച്ചിൽ സൃഷ്ടിക്കുന്ന കടുത്ത തീരുമാനം ശരദ് പവാറിന്റെ ഭാഗത്ത് നിന്നും വന്നത്. കൊച്ചിയിൽ ഇന്നു ചേർന്ന എൻസിപി നേതൃയോഗത്തിലാണ് പാല സീറ്റ് വിട്ടു നൽകേണ്ടെന്ന ശരദ് പവാറിന്റെ തീരുമാനം അറിയിച്ചത്. പാലാ സീറ്റ് പ്രശ്നത്തിൽ മാണി സി കാപ്പനു ഒപ്പമെന്ന സന്ദേശമാണ് പവാറും നൽകിയത്. ഇതോടെ പാലാ സീറ്റിന്റെ കാര്യത്തിൽ ഉറച്ച തീരുമാനവുമായി എൻസിപി മുന്നോട്ടു പോവുകയാണ്. പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് വേണ്ടന്ന മാണി സി കാപ്പന്റെ തീരുമാനത്തിനു അനുസൃതമായാണ് പാല വിട്ടുകൊടുക്കേണ്ടതില്ലെന്ന ശരദ് പവാറിന്റെ തീരുമാനം വന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഒരു സീറ്റും വിട്ടുനൽകില്ലെന്നാണ് എൻസിപിയുടെ കൊച്ചിയിൽ ചേർന്ന ഇന്നത്തെ നേതൃയോഗത്തിൽ തീരുമാനിച്ചത്. ഇതോടെ പാലാ സീറ്റുമായി ബന്ധപ്പെട്ടു ഇടതുമുന്നണിയിൽ ഉടലെടുത്ത പ്രതിസന്ധി മൂർച്ചിക്കുകയാണ്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നു മാണി സി. കാപ്പൻ പറഞ്ഞുകഴിഞ്ഞു. എന്നാൽ പാലാ സീറ്റ് കിട്ടാതെ ഒരു ഒത്തുതീർപ്പിന് കേരള കോൺഗ്രസും തയ്യാറാകില്ല. ഇതാണ് ഇടതുമുന്നണിയുടെ തലവേദനയാക്കി പാലായെ മാറ്റുന്നത്. ഇടതുമുന്നണിയിലേക്കെന്നു ഉറപ്പിച്ച ശേഷം പാലാ കേരള കോൺഗ്രസിന്റെ ഹൃദയ വികാരമാണ് എന്ന് പറഞ്ഞു ജോസ് കെ മാണി പൊട്ടിച്ച വെടിയാണ് ശക്തമായ തുടർന്നിരുന്ന ഇടതുമുന്നണിയുടെ മുന്നണി ബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കിയത്. ജോസ് കെ മാണി വരുമോ പോകുമോ എന്നൊന്നും എൻസിപിക്ക് പ്രശ്നമില്ല. ഇതുവരെ മത്സരിച്ച നാല് സീറ്റും നൽകേണ്ടതില്ല എന്നാണ് ഇന്നത്തെ നേതൃയോഗത്തിൽ എടുത്ത തീരുമാനം. പാലാ സീറ്റ് വേണമെന്ന് ഇടതുമുന്നണിയോ സിപിഎമ്മോ ആവശ്യപ്പെട്ടിട്ടില്ല. ഈ സന്ദർഭത്തിൽ ഇങ്ങനെ ഒരു തീരുമാനം വന്നാൽ എന്ത് ചെയ്യണം എന്ന ചർച്ച അനാവശ്യമാണെന്നാണ് നേതാക്കൾ വാദിച്ചത്. ഉപാധിയില്ലാതെയാണ് വരുന്നതെന്നു ജോസ് കെ മാണി പറഞ്ഞതും നേതാക്കൾ ചർച്ചയ്ക്ക് വിധേയമാക്കി. ''നിലവിലെ സീറ്റുകൾ വിട്ടുകൊടുക്കേണ്ട എന്ന് തന്നെയാണ് ഞങ്ങളുടെ ദേശീയ തലത്തിൽ എടുത്ത തീരുമാനം. പാലാ സീറ്റ് കൈമാറണമെന്ന് ഞങ്ങളോട് ആരും ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. പാല എൻസിപിയുടെ സിറ്റിങ് സീറ്റ് ആണ്. അത് വിട്ടുകൊടുക്കുന്ന പ്രശ്നമില്ല- എൻസിപി ജനറൽ സെക്രട്ടറി സലിം.പി.മാത്യു മറുനാടനോട് പറഞ്ഞു. വർഷങ്ങളായി ഇടതുമുന്നണിയിൽ തുടരുന്ന പാർട്ടിയാണ് എൻസിപി. പാലാ സീറ്റിന്റെ കാര്യത്തിൽ സിപിഎമ്മിൽ നിന്ന് ഒരാവശ്യം വന്നാൽ അപ്പോൾ ആലോചിക്കും-സലിം.പി.മാത്യു പറഞ്ഞു.
അതേസമയം പാലാ സീറ്റ് ജോസ് കെ മാണിയുടെ കേരള കോൺഗ്രസിന് നൽകാനാണ് സിപിഎം തത്വത്തിൽ എടുത്ത തീരുമാനം. ഭരണത്തുടർച്ചയ്ക്ക് കേരളാ കോൺഗ്രസിന്റെ എമ്മിന്റെ വരവ് അനിവാര്യമാണെന്നാണ് സിപിഎം കണക്കുകൂട്ടൽ. ഇത് മനസിലാക്കിയാണ് ജോസ് കെ മാണിയുടെ കാര്യത്തിൽ എതിർ നിലപാട് സിപിഐയും കൈക്കൊള്ളാത്തത്. പാലാ സീറ്റിന്റെ കാര്യത്തിൽ ശക്തമായ ഒരു നിലപാട് സ്വീകരിച്ചാൽ എൻസിപിയിൽ വരുന്ന പിളർപ്പ് സിപിഎം മുന്നിൽ കാണുന്നുണ്ട്. എ.കെ.ശശീന്ദ്രൻ പക്ഷം ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കുമെന്നും മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോകുമെന്നുമാണ് സിപിഎം കണക്കുകൂട്ടുന്നത്. പവാർ തീരുമാനിക്കുന്നതാണ് എൻസിപി തീരുമാനം എന്നതിനാൽ ശശീന്ദ്രൻ പക്ഷത്തിനു എൻസിപിയായി തുടരാൻ കഴിയില്ലെന്നും സിപിഎം കണക്കുകൂട്ടുന്നുണ്ട്. പിളർപ്പ് മുന്നിൽ കണ്ടു പാലാ സീറ്റിന്റെ കാര്യത്തിൽ കടുംപിടുത്തം വേണ്ടെന്നാണ് ശശീന്ദ്രൻ പക്ഷത്തിന്റെ തീരുമാനം. പക്ഷെ മറ്റു നേതാക്കൾ ഈ വാദത്തെ ശക്തമായി എതിർക്കുന്നുണ്ട്. കഷ്ടി ഒരു വർഷം ആയതേയുള്ളൂ. പാലയുടെ വിജയത്തിനു. ഈ ഘട്ടത്തിൽ സീറ്റ് വിട്ടുകൊടുക്കുക രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കുന്നതല്ല എന്ന വാദം മാണി സി കാപ്പൻ വിഭാഗം ഉയർത്തിയിട്ടുണ്ട്.
പാലായുടെ പ്രശ്നത്തിൽ പവാറിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും നേതാക്കൾ കണക്കുകൂട്ടുന്നുണ്ട്. ദേശീയ തലത്തിൽ എൻസിപി കോൺഗ്രസിന് ഒപ്പമാണ്. ഈ പതിവ് തെറ്റിച്ചാണ് കേരളത്തിലെ പാർട്ടി ഇടതുമുന്നണിക്ക് ഒപ്പം നിന്ന് കോൺഗ്രസിന് എതിരായ നിലപാട് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലും എൻസിപി കോൺഗ്രസിന് ഒപ്പമാണ് നല്ലതെന്ന വികാരമാണ് ശരദ് പവാറിന് ഉള്ളത്. അതുകൊണ്ട് തന്നെയാണ് മാണി സി കാപ്പനു അനുകൂലമായ നിലപാട് പവാർ സ്വീകരിക്കുന്നതും. പാല സീറ്റിന്റെ കാര്യത്തിൽ ഉടക്കി എൻസിപി യുഡിഎഫിലേക്ക് പോയാലും പവാറിന് എതിർപ്പില്ല. ദേശീയ തലത്തിൽ കോൺഗ്രസിന് ഒപ്പം നിന്ന് കേരളത്തിൽ കോൺഗ്രസിനെ എതിർക്കുന്ന സമീപനമാണ് പവാറിന്റെ പാർട്ടി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ എൻസിപി യുഡിഎഫിൽ എത്തിയാൽ പവാറിനെ സംബന്ധിച്ചിടത്തോളം നല്ലതാണ്. ഇത് സിപിഎമ്മും മുൻകൂട്ടി കാണുന്നുണ്ട്. അതുകൊണ്ട് തന്നെ തന്ത്രപരമായ നിലപാടാണ് സിപിഎം പാലാ സീറ്റിന്റെ കാര്യത്തിൽ സ്വീകരിക്കുന്നത്.
കോൺഗ്രസ് നേതൃത്വവുമായി മാണി സി.കാപ്പൻ പാല പധപ്രശ്നത്തിൽ ചർച്ച നടത്തിയെന്ന് വാർത്തകൾ വന്നിട്ടുമുണ്ട്. ഉമ്മൻ ചാണ്ടിയെയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും മാണി സി.കാപ്പൻ കണ്ടെന്നാണ് പുറത്ത് വന്ന വിവരം. വാർത്ത മാണി സി.കാപ്പൻ നിഷേധിച്ചു. തിരുവഞ്ചൂരിനെ ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ച് കണ്ടെങ്കിലും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്ന് കാപ്പൻ പറയുന്നു. പാല സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കാൻ തീരുമാനിച്ച കാര്യം ചർച്ചയാക്കാൻ സിപിഎം മടിക്കുന്നുണ്ട്. മാണി സി കാപ്പൻ യുഡിഎഫിൽ പോയി പാല സീറ്റ് സ്വന്തമാക്കിയാലും സിപിഎമ്മിന് വൻ തിരിച്ചടിയാണ് ലഭിക്കുക. 54 വർഷത്തെ മാണിയുടെ പാലായിലെ തേരോട്ടമാണ് മാണിയുടെ അഭാവത്തിൽ മാണി സി കാപ്പൻ തകർത്തത്. മാണിയെക്കാളും ജനകീയനാണ് മാണി സി കാപ്പൻ പാലായിൽ. ഇത് സിപിഎമ്മിനും വ്യക്തമാണ്. കാപ്പൻ യുഡിഎഫിൽ പോയി വീണ്ടും പാലാപിടിച്ചാൽ അത് സിപിഎമ്മിന് രാഷ്ട്രീയമായി ക്ഷീണവുമാകും. അതുകൊണ്ട് തന്നെ കാപ്പനെയും എൻസിപിയെയും അനുനയിപ്പിച്ച് പാലാ സീറ്റിന്റെ കാര്യത്തിൽ തീരുമാനം എടുക്കാനാണ് സിപിഎം ഒരുങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍