Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എല്ലാം പിച്ചളയാണ് ഏമാന്മാരേ..ഞാൻ പാവമാണേന്ന് നിലവിളിച്ചപ്പോൾ പൊലീസിനും സംശയം; ഒന്നരക്കോടിയുടെ പഞ്ചലോഹങ്ങൾ വിൽപനയ്ക്ക വച്ചിട്ട് പിച്ചളയെന്നോ? രഹസ്യവിവരം കിട്ടി ആര്യനാട്ടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ കണ്ടത് അഞ്ച് വിഗ്രഹങ്ങളും ഈസ്റ്റ് ഇന്ത്യാ കമ്പനി മുദ്രപത്രവും റൈസ് പുള്ളർ കോയിനുകളും അടക്കമുള്ള പുരാവസ്തുക്കൾ; മോഷണ വിഗ്രഹങ്ങളോ എന്നും സംശയം

എല്ലാം പിച്ചളയാണ് ഏമാന്മാരേ..ഞാൻ പാവമാണേന്ന് നിലവിളിച്ചപ്പോൾ പൊലീസിനും സംശയം; ഒന്നരക്കോടിയുടെ പഞ്ചലോഹങ്ങൾ വിൽപനയ്ക്ക വച്ചിട്ട് പിച്ചളയെന്നോ? രഹസ്യവിവരം കിട്ടി ആര്യനാട്ടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ കണ്ടത് അഞ്ച് വിഗ്രഹങ്ങളും ഈസ്റ്റ് ഇന്ത്യാ കമ്പനി മുദ്രപത്രവും റൈസ് പുള്ളർ കോയിനുകളും അടക്കമുള്ള പുരാവസ്തുക്കൾ; മോഷണ വിഗ്രഹങ്ങളോ എന്നും സംശയം

എം മനോജ് കുമാർ

തിരുവനന്തപുരം: ഒന്നരക്കോടി രൂപയ്ക്ക് പഞ്ചലോഹങ്ങൾ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിന്നിടെ ആര്യനാട് സ്വദേശി പൊലീസ് പിടിയിലായി. ആര്യനാട് പള്ളിവേട്ട സ്വദേശി അനിൽകുമാറിനെ (40)യാണ് വീട് റെയിഡ് ചെയ്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ ഒന്നരക്കോടി രൂപയ്ക്ക് വിഗ്രഹങ്ങൾ വിൽക്കാൻ ശ്രമിക്കുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പള്ളിവേട്ടയിലെ വീട് റെയിഡ് ചെയ്താണ് വിഗ്രഹങ്ങൾ ഇന്നു പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അഞ്ച് പഞ്ചലോഹവിഗ്രഹങ്ങളും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പേരിലുള്ള മുദ്ര പത്രം, റൈസ് പുള്ളർ മാതൃകയിലുള്ള കോയിനുകൾ എന്നിവ സഹിതമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

തിരുവനന്തപുരം റൂറൽ എസ്‌പിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡിവൈഎസ്‌പി ഉമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് ഇയാളുടെ വീട് വളഞ്ഞു വിഗ്രഹങ്ങൾ കസ്റ്റഡിയിൽ എടുത്തത്. നടരാജവിഗ്രഹവും പഞ്ചലോഹ വിഗ്രഹവും പിടികൂടിയ വിഗ്രഹങ്ങളുടെ കൂട്ടത്തിലുണ്ട്. പഞ്ചലോഹ വിഗ്രഹം എന്ന് പറഞ്ഞു ഒന്നരക്കോടി രൂപയ്ക്ക് കച്ചവടം ചെയ്യാൻ പറഞ്ഞു വെച്ചിരുന്ന വിഗ്രഹങ്ങൾ പിച്ചളയുടെ വിഗ്രഹങ്ങൾ എന്നാണ് അനിൽകുമാർ പൊലീസ് കസ്റ്റഡിയിലായപ്പോൾ പറഞ്ഞത്. വിഗ്രഹങ്ങളുടെ മൂല്യം തിട്ടപ്പെടുത്താൻ ആർക്കിയോളജിക്കൽ വിഭാഗത്തിനു പൊലീസ് കത്ത് നൽകിയിട്ടുണ്ട്.

പുരാവസ്തുക്കൾ വിൽക്കുന്ന കടയിൽ നിന്ന് വാങ്ങിയതാണ് വിഗ്രഹങ്ങൾ എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഒന്നരക്കോടിക്ക് വിൽക്കാൻ ശ്രമിച്ച പഞ്ചലോഹ വിഗ്രഹങ്ങൾ പിന്നീട് പിച്ചളവിഗ്രഹങ്ങൾ എന്ന് മാറ്റിപ്പറഞ്ഞതിലും പൊലീസിനു സംശയമുണ്ട്. വിഗ്രഹങ്ങൾ ഏതെങ്കിലും ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കടയിൽ നിന്നും വാങ്ങി എന്നു പറയുന്ന വിഗ്രഹങ്ങൾക്ക് ഇയാൾ ഒന്നരക്കോടി വിലയിട്ടതും സംശയാസ്പദമായി തന്നെ പൊലീസ് കാണുന്നു. ഏതു കടയിൽ നിന്നും വാങ്ങി എന്നതിനും തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല. വിഗ്രഹങ്ങൾക്ക് ഒന്നരക്കൊടി വിലയിട്ടശേഷം വിൽക്കാൻ വ്യാപകശ്രമങ്ങളാണ് ഇയാൾ നടത്തിയത്. വൻ തുകയ്ക്ക് ഉള്ള ഇടപാടിൽ സംശയം തോന്നിയ ചിലരാണ് പൊലീസിനു വിവരം നൽകിയത്. ഇയാളെ നിരീക്ഷിച്ച ശേഷം പിന്നീട് വീട് വളഞ്ഞു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നക്ഷത്ര ആമകളെ വിൽപ്പന നടത്താൻ ശ്രമിച്ചതിലും ഇയാളുടെ പേരിൽ കേസ് ഉണ്ടെന്നും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

വിഗ്രഹങ്ങൾ പഞ്ചലോഹമാണോ എന്ന് ഉറപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന് നെടുമങ്ങാട് ഡിവൈഎസ്‌പി ഉമേഷ്‌കുമാർ മറുനാടനോട് പറഞ്ഞു. ആർക്കിയോളജിക്കൽ വിഭാഗത്തിനു കത്ത് നൽകിയിട്ടുണ്ട്. അവർ പരിശോധിച്ച ശേഷമേ മൂല്യ നിർണ്ണയത്തിനു കഴിയുകയുള്ളൂ. ഏതെങ്കിലും ക്ഷേത്രങ്ങളിലെ പഞ്ചലോഹ വിഗ്രഹങ്ങൾ മോഷണം പോയോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾ പറഞ്ഞത് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഒന്നരക്കോടി രൂപയ്ക്ക് ആണ് വിഗഹങ്ങളും റൈസ് പുള്ളർ കോയിനുകളും ഈസ്റ്റ് ഇന്ത്യാ കമ്പനി പത്രവുമെല്ലാം ഇയാൾ വിൽപ്പനയ്ക്ക് വെച്ചത്. പഴയ നാണയങ്ങളും ഇയാളുടെ കയ്യിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്-ഡിവൈഎസ്‌പി പറയുന്നു. വിതുര സിഐ ശ്രീജിത്ത്, ആര്യനാട് എസ്‌ഐ സജീവ്, ഷാഡോ പൊലീസ് എസ്‌ഐ ഷിബു എഎസ്‌ഐ സുനിൽ ലാൽ, സാജു, സിപിഒമാരായ നെവിൽ, വിജേഷ്, സതി കുമാർ എന്നിവർ ചേർന്ന പൊലീസ് സംഘമാണ് അനിൽകുമാറിനെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP