Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോംഗ് ടേം കെയർ ഹോമുകളിലും റിട്ടയർമെന്റ് ഹോമുകളിലും കൊറോണ തിരിച്ചു വരുന്നുവോ? കോവിഡ് വൈറസ് ബാധയെ കുറിച്ച് കാനഡയിൽ നിന്നും പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ

ലോംഗ് ടേം കെയർ ഹോമുകളിലും റിട്ടയർമെന്റ് ഹോമുകളിലും കൊറോണ തിരിച്ചു വരുന്നുവോ? കോവിഡ് വൈറസ് ബാധയെ കുറിച്ച് കാനഡയിൽ നിന്നും പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ

കാനഡയിൽ പുതിയ കോവിഡ് കേസുകൾ പെരുകുന്നതിനിടെ രാജ്യമാകമാനമുള്ള ലോംഗ് ടേം കെയർ ഹോമുകളിലും റിട്ടയർമെന്റ് ഹോമുകളിലും വൈറസ് ബാധ വീണ്ടും പൂർവാധികം ശക്തിയോടെ തിരിച്ച് വരാനാരംഭിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. സ്പ്രിങ് കാലത്ത് കാനഡയിലെ ഇത്തരം ഹോമുകളിൽ കോവിഡ് കാട്ട് തീ പോലെ പടർന്നതിനെ തുടർന്ന് ആയിരക്കണക്കിന് വയോജനങ്ങളുടെ ജീവനാണ് വൈറസ് കവർന്നെടുത്തിരുന്നത്.

സമ്മറിൽ കെയർ ഹോമുകളിലെ കോവിഡ് ബാധയെ നിയന്ത്രണ വിധേയമാക്കാൻ ഹെൽത്ത് ഒഫീഷ്യലുകൾക്ക് സാധിച്ചുവെന്നാണ് ടൊറന്റോയിലെ സിനായ് ഹെൽത്തിലെ ജെറിയാട്രിക്സ് ഡയറക്ടറായ ഡോ. സാമിർ സിൻഹ പറയുന്നത്. എന്നാൽ ലേബർ ഡേക്ക് ശേഷം രാജ്യത്തെ പൊതുജനങ്ങൾക്കിടയിലും ലോംഗ് ടേം കെയർ ഹോമുകളിലും കോവിഡ് വീണ്ടും പടർന്ന് പിടിക്കുകയായിരുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.

നിലവിൽ കാനഡയിലെ നഴ്സിങ് ഹോമുകളിലും റിട്ടയർമെന്റ് ഹോമുകളിലുമുണ്ടായിരിക്കുന്ന രണ്ടാം കോവിഡ് പെരുപ്പം സാമൂഹിക വ്യാപനത്തിന്റെ സൃഷ്ടിയാണെന്നും ഡോ. സിൻഹ എടുത്തു കാട്ടുന്നു. രണ്ടാം തരംഗത്തിൽ ഒന്നാം തരംഗത്തിലുള്ളതിനേക്കാൾ കെയർഹോമുകൾ കോവിഡിന്റെ പിടിയിലാകുന്നത് ആശങ്കാജനകമാണെന്നും സിൻഹ മുന്നറിയിപ്പേകുന്നു. ഇത് നേരത്തെ ചെയ്തത് പോലെ എളുപ്പം പിടിച്ച് കെട്ടാനോ പ്രതിരോധിക്കാനോ സാധിക്കാത്തതാണെന്നും അതിനാൽ കൂടുതൽ പേർ മരിക്കുമെന്നുമുള്ള ആശങ്കയും ശക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP