Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തങ്ങളെയും മുന്നണിയിലെടുക്കണം; എൽഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി കോവൂർ കുഞ്ഞുമോൻ എംഎൽഎ

തങ്ങളെയും മുന്നണിയിലെടുക്കണം; എൽഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി കോവൂർ കുഞ്ഞുമോൻ എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇടതുമുന്നണിയിൽ എടുക്കണമെന്നാവശ്യപ്പെട്ട് കുന്നത്തൂർ എംഎൽഎയും ആർഎസ്‌പി(എൽ) നേതാവുമായ കോവൂർ കുഞ്ഞുമോൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി കോവൂർ കുഞ്ഞുമോൻ എംഎൽഎ എൽഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി. യുഡിഎഫ് വിട്ട ജോസിനൊപ്പം ആർഎസ്‌പി(എൽ)യേയും മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണനും എൽഡിഎഫ് കൺവീനർ എ വിജയരാഘവനുമാണ് കോവൂർ കുഞ്ഞുമോൻ കത്ത് നൽകിയത്.

കഴിഞ്ഞ അഞ്ച് വർഷകാലമായി ഇടതുമുന്നണിക്കൊപ്പം നിൽക്കുന്ന പാർട്ടിയെന്ന നിലയിൽ തങ്ങളേയും മുന്നണിയിലേക്ക് സ്വീകരിക്കണമെന്ന് കോവൂർ കുഞ്ഞുമോൻ ആവശ്യപ്പെട്ടു. നേരത്തേയും കോവൂർ കുഞ്ഞുമോൻ സമാനമായ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് എൽഡിഎഫ് തീരുമാനങ്ങളൊന്നും ഇതുവരെ സ്വീകരിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP