Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബജറ്റ് സൗഹൃദ വിഭാഗത്തിൽ ഒപ്പോ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നു: എഐ ട്രിപ്പിൾ കാമറയും 6.52 ഇഞ്ച് സ്‌ക്രീനുമായി എ15 അവതരിപ്പിക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: പ്രമുഖ ആഗോള സ്മാർട്ട് ഉപകരണ ബ്രാൻഡായ ഒപ്പോ സാങ്കേതിക നവീകരണം തുടരുന്നതിനൊപ്പം പോക്കറ്റ് സൗഹൃദ വിഭാഗത്തിൽ ഇന്ത്യൻ വിപണിയിൽ പുതിയ മോഡൽ എ15 അവതരിപ്പിച്ചു. ഈയിടെ അവതരിപ്പിച്ച എ53ന്റെ വിജയാവേശത്തിലാണ് ഒപ്പോയുടെ പുതിയ അവതരണം. എ ശ്രേണിക്ക് ശക്തി പകർന്നുകൊണ്ട് ഈ വിഭാഗത്തിൽ കൂടുതൽ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 3ഡി കർവ്ഡ് ബോഡി, എ1 ട്രിപ്പിൾ കാമറ സെറ്റപ്പ്, 6.52 ഇഞ്ച് വാട്ടർഡ്രോപ്പ് സ്‌ക്രീൻ, 4230 എംഎഎച്ച് ബാറ്ററി തുടങ്ങിയവയെല്ലാമുണ്ട്. ഉപകരണം 3+32 ജിബി വേരിയന്റിൽ 10,990 രൂപയ്ക്കു ലഭിക്കും.

കൂടുതൽ മികച്ച കാമറയും വലിയ സ്‌ക്രീനും നോക്കുന്നവർക്കായി രൂപകൽപ്പന ചെയ്തതാണ് ഒപ്പോ എ15. മീഡിയടെക്ക് ഹീലിയോ പി35 ഒക്റ്റ-കോർ ചിപ്സെറ്റുമായി ഉപകരണം മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഉപയോക്താക്കൾക്ക് തടസമില്ലാതെ ഗെയിം കളിക്കാനും വീഡിയോ കാണാനും സാധിക്കും.

എ1 ട്രിപ്പിൾ കാമറയും ഇന്ററലിജന്റ് ബ്യൂട്ടിഫിക്കേഷൻ അൽഗരിഥവും ചേർന്ന് ഒപ്പോ എ15 അനർഘ നിമിഷങ്ങൾ ഒപ്പിയെടുക്കും. 13എംപിയാണ് പ്രധാന കാമറ. ക്ലോസപ്പ് ഷോട്ടുകൾക്കായി 2എംപി മാക്രോ ലെൻസുമുണ്ട്. 4സെന്റീമീറ്റർ വരെ ക്ലോസപ്പ് എടുക്കാം. പോർട്രെയിറ്റ് ചിത്രങ്ങൾക്ക് കൂടുതൽ ഡെപ്ത് നൽകാൻ 2എംപി ഡെപ്ത് കാമറയുമുണ്ട്. പശ്ചാത്തലത്തിന് സ്വാഭാവിക ബൊക്കെ ഇഫക്റ്റ് നൽകുന്നു.

വെളിച്ചം കുറഞ്ഞ അവസ്ഥയിലും മികച്ച പോർട്രെയിറ്റുകൾ നൽകുന്ന എച്ച്ഡിആർ ഫ്രീസ് പോലുള്ള സൗകര്യങ്ങളും ഉണ്ട്. സൂര്യാസ്തമയ വേളയിലും ബാക്ക്ഗ്രൗണ്ട് വിശദാംശങ്ങളൊന്നും നഷ്ടപ്പെടാതെ ലഭിക്കുന്നു. പോർട്രെയിറ്റിന് സ്വാഭാവിക ബൊക്കെ പശ്ചാത്തലം നൽകുന്ന ഫീച്ചറും ഉപകരണത്തിലുണ്ട്. ആറു നൂതന പോർട്രെയിറ്റ് ഫിൽറ്ററുകളുണ്ട്. നിറവും എഐ സീൻ തിരിച്ചറിവും ചേർന്ന് ഒപ്പോ എ15 രംഗം കൊഴുപ്പിക്കും. 21 വ്യത്യസ്ത സ്‌റ്റൈലുകളിൽ സൗന്ദര്യം പകരും. മുന്നിലെയും പിന്നിലെയും ഫിൽറ്ററുകൾ 15 സ്‌റ്റൈലിഷ് ഫോട്ടോ ഫിൽറ്ററുകൾ വാഗ്ദാനം ചെയ്യുന്നു. മികച്ച 10 വീഡിയോ ഫിൽറ്ററുകളുമുണ്ട്.

ഒപ്പോ എ15ന്റെ മറ്റൊരു സവിശേഷത 5 എംപി മുൻ കാമറയാണ്. എഐ സൗന്ദര്യവൽക്കരണത്തോടൊപ്പം സ്വാഭാവിക സൗന്ദര്യ വർധന കൂടി സാധ്യമാകുന്നു. സ്‌കിൻ ടോണും ഫേഷ്യൽ ഫീച്ചറുകളും വൈവിധ്യമാർന്നതാണ്.

മെലിഞ്ഞ രൂപകൽപ്പനയും 6.52 ഇഞ്ച് വാട്ടർഡ്രോപ്പ് സ്‌ക്രീനും ചേർന്ന് മിഴിവുറ്റ കാഴ്ചാനുഭവം നൽകുന്നു. എച്ച്ഡി+ സ്‌ക്രീനിന്റെ ബോഡി അനുപാതം 89 ശതമാനമാണ്. 1600-720 റെസല്യൂഷൻ ലഭിക്കുന്നു. കണ്ണിന് സുഖം നൽകുന്ന ഫിൽറ്ററുകളും ദോഷകരമായ നീല വെളിച്ചം ഫിൽറ്റർ ചെയ്യുന്ന സംവിധാനവുമുണ്ട്.

വെറും 7.9എംഎം കനവുമായാണ് ഒപ്പോ എ15 3ഡി കർവ്ഡ് ബോഡിയിലെത്തുന്നത്. കൈയിൽ പിടിക്കാൻ സുഖമാണ്. മാറ്റ്, ഗ്ലോസി ടെക്സച്ചറിൽ 3ഡി കോട്ടിങ് ഉപകരണത്തിന്റെ സ്ലീക്ക് കാഴ്ചയ്ക്ക് ഭംഗി കൂട്ടുന്നു. ഒപ്പോ എ15 ഡൈനാമിക് ബ്ലാക്ക്, മിസ്റ്ററി ബ്ലൂ എന്നിങ്ങനെ രണ്ട് ആകർഷക നിറങ്ങളിൽ ലഭിക്കും.

വേഗമേറിയ പ്രോസസിങിന് 3ജിബി റാമാണ് ഒപ്പോ എ15ലുള്ളത്. 256ജിബി വരെ ഉയർത്താവുന്നതാണ് 32ജിബി ഇന്റേണൽ സ്റ്റോറേജ്. മീഡിയടെക് ഹീലിയോ പി35 ഒക്റ്റ-കോർ പ്രോസസറാണ് ഉപകരണം ഉപയോഗിക്കുന്നത്. ഇത് വിശ്വസനീയവും കാര്യക്ഷമവും ആശ്രയിക്കാവുന്നതുമായ പ്രകടന മികവ് നൽകുന്നു. ഒപ്പം മികച്ച ബാറ്ററി ബാക്കപ്പും ഉണ്ട്.

മെമ്മറി ഡീഫ്രാഗ്മെന്റേഷൻ 2.0 ഫീച്ചറും ഒപ്പോ എ15ലുണ്ട്. ഇത് ഫോണിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ അഞ്ചു ശതമാനം ഉയർത്തും. ഉപകരണത്തിലെ ഹൈപ്പർബൂസ്റ്റ് 2.1, ഫ്രെയിം ബൂസ്റ്റ്, ടച്ച് ബൂസ്റ്റ് എന്നിവ ചേർന്ന് ഗെയിമിങ് അനുഭവം മികച്ചതാക്കും. ഹൈപ്പർബൂസ്റ്റ് 2.1 ഫ്രെയിം റേറ്റ് നിയന്ത്രിച്ച് ഗെയിം ഗ്രാഫിക്സ് സ്റ്റെഡിയാക്കി ടച്ച് റെസ്പോൺസ് മെച്ചപ്പെടുത്തും.

ശക്തിയേറിയ 4230 എംഎഎച്ച് ബാറ്ററി എ15ന് ഒറ്റ ചാർജിങിൽ ദിവസം മുഴുവൻ ആയുസ് നൽകുന്നു. വിരൽ അല്ലെങ്കിൽ മുഖം ഉപയോഗിച്ച് അനായാസം ഫോൺ അൺലോക്ക് ചെയ്യാം. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും മുന്നിൽ എഐ ഫേസ് അൺലോക്ക് സാങ്കേതിക വിദ്യയുമുണ്ട്.

ഏറ്റവും പുതിയ കളർ ഒഎസ് 7.2മായാണ് ഒപ്പോ എ15ന്റെ വരവ്. കൂടുതൽ അവബോധജന്യമായ ഇന്റർഫേസിനായി അപ്ഗ്രേഡ് ചെയ്ത നിറ തീവ്രത അവതരിപ്പിക്കുന്ന ഡാർക്ക് മോഡ് പോലുള്ള സവിശേഷതകളുടെ ഒരു കൂട്ടായ്മ തന്നെ ഇതുവഴി ലഭിക്കുന്നു. മൂന്ന് വിരൽ ഉപയോഗിച്ചുള്ള സ്‌ക്രോളിങ് സ്‌ക്രീൻ ഷോട്ട് ഹോറിസോണ്ടൽ മോദിനെയും പിഡിഎഫ് ഡോക്യുമെന്റുകളെയും പിന്തുണയ്ക്കുന്നു. സ്‌ക്രീൻ ഷോട്ടുകൾ എടുക്കുന്നത് ലളിതമാക്കുന്നു. മൂന്ന് വിരലുകൾ ഓടിച്ചാൽ മാത്രം മതി. താഴോട്ട് ഇടുന്നതിനുള്ള ചിഹ്നം എല്ലാ ആപ്പുകളെയും ഹോം സ്‌ക്രീനിൽ വിരൽ തുമ്പിൽ മാറ്റുന്നു. സ്മാർട്ട് സൈഡ്ബാർ വലിച്ച് തുറക്കാവുന്ന ഫ്ളോട്ടിങ് വിൻഡോ സൃഷ്ടിക്കുന്നു. അത്യാവശ്യ വിവരങ്ങൾക്ക് ഇത് ഉപകരിക്കും. കൂടി ചേരലുകൾക്കും കൂട്ടുകാരൊത്ത് ആഘോഷിക്കുമ്പോൾ ഒരേ ലാൻ കണക്ഷനിൽ ഒരേ സംഗീതം ലഭിക്കുവാനും സൗകര്യമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP