Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'സെക്രട്ടേറിയറ്റ്' എന്ന ബോർഡ് വച്ച് ജില്ലയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും തിരുവനന്തപുരം സിറ്റിയിലേക്ക് സമാന്തര വാഹനങ്ങളുടെ കുത്തൊഴുക്ക്; കെഎസ്ആർടിസിക്ക് മുന്നിലായി സഞ്ചരിച്ച് വരുമാനം ചോർത്തലും; മോട്ടോർ വാഹനവകുപ്പ് പരിശോധനയുമായി ഇറങ്ങിയപ്പോൾ സെക്രട്ടറിയേറ്റ് ജീവനക്കാർക്കായി സർവീസ് നടത്തുന്ന സമാന്തര വാഹനങ്ങൾ തടയരുതെന്നും പിഴ ഈടാക്കരുതെന്നും ചീഫ് സെക്രട്ടറി

'സെക്രട്ടേറിയറ്റ്' എന്ന ബോർഡ് വച്ച് ജില്ലയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും തിരുവനന്തപുരം സിറ്റിയിലേക്ക് സമാന്തര വാഹനങ്ങളുടെ കുത്തൊഴുക്ക്; കെഎസ്ആർടിസിക്ക് മുന്നിലായി സഞ്ചരിച്ച് വരുമാനം ചോർത്തലും; മോട്ടോർ വാഹനവകുപ്പ് പരിശോധനയുമായി ഇറങ്ങിയപ്പോൾ സെക്രട്ടറിയേറ്റ് ജീവനക്കാർക്കായി സർവീസ് നടത്തുന്ന സമാന്തര വാഹനങ്ങൾ തടയരുതെന്നും പിഴ ഈടാക്കരുതെന്നും ചീഫ് സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാർക്കായി സർവീസ് നടത്തുന്ന സമാന്തര വാഹനങ്ങൾ തടയരുതെന്നു കാട്ടി ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത ഗതാഗത സെക്രട്ടറിക്ക് നൽകിയ കത്തിനെതിരെ വിമർശനം .സെക്രട്ടറിയേറ് ജീവനക്കാർക്കായി അനധികൃതമായി സമാന്തര സർവീസ് നടത്തിയ വാഹനങ്ങൾ തടയരുതെന്നു കാട്ടിയാണ് ബിശ്വാസ് മേത്ത ഗതാഗത വകുപ്പിന് കത്ത് നൽകിയത്.

'തിരുവനന്തപുരം ജില്ലയിലെ വിദൂരപ്രദേശങ്ങളിൽ നിന്നും സമീപ ജില്ലകളിൽ നിന്നും വരുന്ന സെക്രട്ടേറിയറ്റ് ജീവനക്കാർ സഞ്ചരിക്കുന്ന സമാന്തര വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടയുന്നതായി സെക്രട്ടേറിയറ്റ സർവീസ് സംഘടനയിൽ നിന്ന് വിവരം ലഭിച്ചു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് യാത്ര ചെയ്തിട്ടും വാഹനങ്ങൾക്ക് പിഴയിടുകയാണ്. കോവിഡ് സാഹചര്യവും, പൊതുഗതാഗത സൗകര്യങ്ങളുടെ കുറവും കണക്കിലെടുത്ത്, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് യാത്ര ചെയ്യുന്ന സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് പിഴയീടാക്കുന്നത് ഒഴിവാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണം. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഐടി കാർഡിന്റെ അടിസ്ഥാനത്തിൽ അവരെ പിഴയിൽ നിന്ന് ഒഴിവാക്കണം'-ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അയച്ച കത്തിൽ പറയുന്നത് ഇങ്ങനെ.

കഴിഞ്ഞ ദിവസം ജീവനക്കാർ വന്ന വാഹനങ്ങൾക്ക് പിഴ ചുമത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. സമാന്തര സർവീസുകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നേരത്തെ ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമാന്തര സർവീസ് നടത്തുന്ന വാഹനങ്ങൾ പരിശോധിച്ചത്. ഇതിനിടെയാണ് ഒരു വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് അതിലുണ്ടായിരുന്ന ജീവനക്കാരും മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാരും തർക്കമായി. ഇതിന് പിന്നാലെ കണ്ടാൽ അറിയാവുന്ന രണ്ട് ജീവനക്കാർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഈ ജീവനക്കാർ ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയെ തുടർന്നാണ് ചീഫ് സെക്രട്ടറി ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്. സെക്രട്ടേറിയറ്റ് ജീവനക്കാരുമായി വരുന്ന സമാന്തര വാഹനം ഒരുകാരണവശാലും തടയാനോ, കേസെടുക്കാനോ പാടില്ല. പിഴ ഈടാക്കാനും പാടില്ലെന്നും ഉത്തരവിൽ പറയുന്നു.

നിയമങ്ങൾ കാറ്റിൽപ്പറത്തി സർവീസ് നടത്തുന്ന സമാന്തര വാഹനങ്ങൾക്കെതിരെ നടപടിയുമായി കെഎസ്ആർടിസി രംഗത്തെത്തിയിരുന്നു. അത്തരം സർവീസുകൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാർ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകുകയുംചെയ്തു.
സംസ്ഥാനത്തിനു ജില്ലയിൽ വ്യാപകമായി സമാന്തര സർവീസുകൾ കെഎസ്ആർടിസി മുന്നിലായി സർവ്വീസ് നടത്തി ഡിപ്പോകളുടെ വരുമാനം കവരുന്നുവെന്ന് വിവിധ ഡിപ്പോ അധികാരികൾ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന് പരാതിയും നൽകിയിരുന്നു.

ഇപ്പോൾ രണ്ട് സ്‌ക്വാഡുകളാാണ് പ്രവർത്തിക്കുന്നത്. ഉടൻ തന്നെ രണ്ടു സ്‌ക്വാഡ് കൂടി പ്രവർത്തനമാരംഭിക്കും. സർക്കാർ ജീവനക്കാർക്ക് എന്ന പേരിൽ ജില്ലക്കകത്തു നിന്നും പുറത്തുനിന്നും നിരവധി ബസ്സുകളും ടെമ്പോകളും സെക്രട്ടറിയേറ്റ് എന്ന ബോർഡ് വെച്ച് സർവീസ് നടത്തുന്നതായി പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറിയുടെ കത്തിനെതിരെ വിമർശനം ഉയരുകയാണ്. സെക്രട്ടറിയേറ്റ് ജീവനക്കാർ സഞ്ചരിക്കുന്ന സമാന്തര വാഹനങ്ങൾ അനധികൃതമായാണ് ഓടുന്നതെങ്കിൽ, പരിശോധിക്കരുതെന്ന് പറയുന്നതിലെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഐഡി കാർഡ് കാണിച്ച് സമാന്തര വാഹനങ്ങൾക്ക് രക്ഷപ്പെടാനുള്ള പഴുത് ഒരുക്കലാണ് ഉത്തരവെന്നും വിമർശനമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP