Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിതീഷിന് നയങ്ങളില്ല, ഭരണമില്ല, ധാർമ്മികതയുമില്ല; ജെഡിയുവിന്റെ ചതികൾ ഓർമ്മിപ്പിച്ച് ആർജെഡി നേതാവ്; അധികാരകൊതി മുത്തവരെ ഒരു പാഠം പഠിപ്പിക്കണമെന്ന് ലാലുപ്രസാദ് യാദവ്

നിതീഷിന് നയങ്ങളില്ല, ഭരണമില്ല, ധാർമ്മികതയുമില്ല; ജെഡിയുവിന്റെ ചതികൾ ഓർമ്മിപ്പിച്ച് ആർജെഡി നേതാവ്; അധികാരകൊതി മുത്തവരെ ഒരു പാഠം പഠിപ്പിക്കണമെന്ന് ലാലുപ്രസാദ് യാദവ്

മറുനാടൻ ഡെസ്‌ക്‌

പാട്‌ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കമാറിന്റെ രാഷ്ട്രീയ ചതികളെ ഓർമ്മിപ്പിച്ച് ബീഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ്. 2015ൽ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ ഭാ​ഗമായി മത്സരിച്ച് മുഖ്യമന്ത്രി ആകുകയും പിന്നീട് ബിജെപിയുടെ കൂടാരത്തിലെത്തുകയും ചെയ്ത ജെഡിയുവിന്റെ രാഷ്ട്രീയ മലക്കംമറിച്ചിൽ ചൂണ്ടിക്കാട്ടിയാണ് ലാലുപ്രസാദ് യാ​ദവ് രം​ഗത്തെത്തിയത്. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ വീഡിയോ പുറത്തിറക്കികൊണ്ടായിരുന്നു ലാലുവിന്റെ പ്രതികരണം.

”അധികാര കസേരയ്ക്ക് വേണ്ടി ബീഹാറിനെ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് തള്ളിവിട്ടയാളാണ് നിതീഷ് കുമാർ. 2010ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളെ നിതീഷ് കുമാർ ചതിച്ചു. 2015ൽ നമ്മെളെയും പിന്നിൽ നിന്ന് കുത്തി. നിതീഷിന് നയങ്ങളില്ല, ഭരണമില്ല, ധാർമ്മികതയുമില്ല”, ലാലു പ്രസാദ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ പതിനഞ്ച് വർഷങ്ങളിൽ അധികാര കസേരയ്ക്ക് വേണ്ടിയുള്ള ഓട്ടത്തിൽ ബീഹാർ നശിച്ച് നാറാണക്കെല്ലെടുത്തുവെന്ന് പറയുന്നതാണ് ആർ.ജെ.ഡിയുടെ പുതിയ ക്യാമ്പയിൻ വീഡിയോ. വിദ്യാഭ്യാസം, കർഷക ക്ഷേമം, ആരോഗ്യമേഖല, തൊഴിൽ തുടങ്ങിയെല്ലാം കസേരയ്ക്ക് വേണ്ടി ബലിയർപ്പിക്കുകയായിരുന്നു എന്നും വീഡിയോയിൽ പറയുന്നു. നമുക്ക് അധികാരകൊതി മുത്തവരെ ഒരു പാഠം പഠിപ്പിച്ച് മുന്നോട്ട് കുതിക്കാമെന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

2015ലെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിയിൽ മത്സരിച്ച ബിജെപി ഒറ്റക്ക് 54 സീറ്റുകൾ നേടിയിരുന്നു. വോട്ട് വിഹിതത്തിൽ 24 ശതമാനത്തോടെ ബിജെപി ഒന്നാമതെത്തിയിരുന്നു. 81 സീറ്റ് നേടിയ ആർ.ജെ.ഡിയായിരുന്നു വലിയ ഒറ്റക്കക്ഷി. 70 സീറ്റോടെ ജെ.ഡി.യു രണ്ടാമത്തെ കക്ഷിയായി. ജെ.ഡി.യുവും ആർ.ജെ.ഡിയും അടങ്ങുന്ന മഹാസഖ്യമാണ് അന്ന് അധികാത്തിലേറിയെതെങ്കിലും പിന്നീട് സഖ്യം പിരിഞ്ഞ ജെ.ഡി.യു ബിജെപിയുമായി ചേർന്ന് ആർ.ജെ.ഡിയെ പുറത്താക്കി ഭരണം തുടരുകയായിരുന്നു.

ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം. ബിജെപി, ജെഡിയു, വിഐപി എന്നീ പാർട്ടികൾ ചേർന്നുള്ള എൻഡിഎ സംഖ്യവും കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷപാർട്ടികൾ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്.

പ്രതിപക്ഷ സഖ്യത്തിൽ മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി 144 സീറ്റുകളിൽ സീറ്റുകളിൽ മത്സരിക്കും. കോൺഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറിൽ ആകെയുള്ളത്. ഇടത് പാർട്ടികൾ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.

അതേസമയം, ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവേടെ ലോക് ജനശക്തി പാർട്ടി തനിച്ച് മത്സരിക്കുന്നത് എൻഡിഎയിൽ ചെറുതല്ലാത്ത പ്രശ്നങ്ങളാണ് ഉയർത്തുന്നത്. തനിച്ച് മത്സരിക്കാനുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെ പല ബിജെപി നേതാക്കളും എൽജെപിയിലേക്ക് ചേക്കേറി സ്ഥാനാർത്ഥികളായതും, തെരഞ്ഞെടുപ്പിന് ശേഷം ബിജെപി-എൽജെപി സഖ്യം സംസ്ഥാനത്ത് അധികാരത്തിൽ എത്തും എന്നുള്ള ചിരാ​ഗാ പാസ്വാന്റെ പ്രഖ്യാപനവും നിതീഷ് കുമാറിനെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനിടയിലാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് പാർട്ടി തനിച്ച് മത്സരിക്കുന്നത് എന്ന ചിരാ​ഗ് പാസ്വാന്റെ പ്രഖ്യാപനം.

ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ നേതൃത്വം അം​ഗീകരിക്കാനാകില്ല എന്ന് പ്രഖ്യാപിച്ചാണ് എൽജെപി നിയമസഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചത്. ജെഡിയു സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ മാത്രമാണ് എൽജെപി മത്സരിക്കുക. അതേസമയം, ബിജെപി സ്ഥാനാർത്ഥികൾക്ക് പാർട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എൻഡിഎയിൽ തന്നെയാണ് തങ്ങൾ ഇപ്പോഴും എന്നാണ് പാർട്ടി വ്യക്തമാക്കുന്നത്. അതേസമയം, ബീഹാറിൽ എന്ത് രാഷ്ട്രീയ നിലപാട് എടുക്കണം എന്ന് ഫലപ്രഖ്യാപനത്തിന് ശേഷമാകും പാർട്ടി തീരുമാനിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP